Success Story

നന്മയില്‍ നിന്നും ലഭിക്കുന്ന സംതൃപ്തിയാണ് ബിസിനസിന്റെ ലാഭം;മഹാമാരിയെ അതിജീവിച്ച് ഉണ്ണികൃഷ്ണന്‍

Spread the love

സ്വയം തൊഴില്‍ കണ്ടെത്തുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക തുടങ്ങി പുത്തന്‍ തലമുറ പരീക്ഷണാടിസ്ഥാനത്തില്‍ പല സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ഇതില്‍ ബഹുഭൂരിപക്ഷം വരുന്ന സ്റ്റാര്‍ട്ടപ്പുകളും സാമ്പത്തിക അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ അപൂര്‍വം ചില സംരംഭങ്ങള്‍ സമൂഹത്തില്‍ സേവന മനോഭാവത്തോടെ പ്രവര്‍ത്തിച്ചുവരുന്നവയാണ്. അത്തരമൊരു അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് തിരുവനന്തപുരം ഊരുട്ടമ്പലത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്മെന്റ്.

ഉണ്ണികൃഷ്ണന്‍ എന്ന ബഹുമുഖ സംരംഭകനാണ് കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്‌മെന്റിന്റെ സാരഥി. ആഘോഷരാവുകള്‍ സമ്മാനിക്കുന്ന വിവാഹമേളങ്ങള്‍ക്ക് കൂടുതല്‍ ചന്തം നല്കുന്നതിനായി കഠിനപ്രയത്നം ചെയ്ത്, വിവാഹം എന്ന ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷത്തിന് എല്ലാവിധ മനോഹാരിതയും സമ്മാനിക്കുന്നതാണ് ഉണ്ണികൃഷ്ണന്റെ സംരംഭം. മാര്യേജ് ബ്യൂറോകളും, ഇവന്റ് മാനേജ്മെന്റുകളും ഇന്ന് ബിസിനസും അതിലെ ലാഭത്തിനും പ്രാധാന്യം നല്കുമ്പോള്‍ ഉണ്ണികൃഷ്ണനും അദ്ദേഹത്തിന്റെ സംരംഭവും സാമൂഹ്യ നന്മ എന്ന ആശയത്തിന് മുന്‍തൂക്കം നല്കുന്നു. ആരംഭിച്ച് ചുരുങ്ങിയ കാലംകൊണ്ട് വിജയത്തിലെത്തിയ സംരംഭമാകാന്‍ കഴിഞ്ഞതിനും ഒരു പ്രധാനകാരണം അതുതന്നെയാണ്.

വിവരങ്ങളുടെ കൃത്യതയ്ക്കും വിശ്വാസ്യതയ്ക്കും പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട്തന്നെ അന്വേഷണവും ആലോചനയുമെല്ലാം തികച്ചും വിശ്വാസയോഗ്യമായിരിക്കും. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, സര്‍ക്കാര്‍ ജോലി, ഡോക്ടേഴ്സ്, നേഴ്സ്, എഞ്ചിനീയര്‍, ഗള്‍ഫ്, ഏഴില്‍ ചൊവ്വ, പാപത്വം ഏതുമാകട്ടെ കൃഷ്ണാ മാര്യേജ് ബ്യൂറോയിലെത്താം.

വിവാഹ നടത്തിപ്പിനു പുറമെ, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, മണ്ഡപ ഡെക്കറേഷന്‍, രുചികരമായ വിവാഹ സദ്യ, ലൈവ് പ്രിന്റ് ഹെലിക്യാം, വാഹനങ്ങള്‍, ബലൂണ്‍ ആര്‍ച്ച് തുടങ്ങി എല്ലാ സൗകര്യങ്ങളും അടങ്ങുന്ന വിവാഹ പാക്കേജുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ഊരുട്ടമ്പലത്ത് വാസന്തി ആഡിറ്റോറിയത്തിനു സമീപത്താണ് പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബ്രാഞ്ച് ബാലരാമപുരത്ത് ഭാരത് പെട്രോള്‍ പമ്പിനു സമീപം പ്രവര്‍ത്തിക്കുന്നു.

കൃഷ്ണ ഗിഫ്റ്റ് പാലസ് & ഗിഫ്റ്റ് സെന്റര്‍, കൃഷ്ണ സ്മാര്‍ട്ട് സൊല്യൂഷന്‍സ് എന്നീ സഹോദര സ്ഥാപനങ്ങളും കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്‌മെന്റിന്റേതായുണ്ട്. വ്യത്യസ്ഥമായ ഗിഫ്റ്റ് & ഫാന്‍സി സാധനങ്ങളുടെ വിപുലമായ ശേഖരവുമായി, കൃഷ്ണ ഗിഫ്റ്റ് പാലസ് & ഗിഫ്റ്റ് സെന്റര്‍ ഊരുട്ടമ്പലം ഇശ്ശലിക്കോട് സ്ഥിതി ചെയ്യുന്നു. സിസിടിവി ക്യാമറയുടെ വില്പനയും സ്ഥാപിക്കലുമാണ് കൃഷ്ണ സ്മാര്‍ട്ട് സൊല്യൂഷന്‍സ് കൈകാര്യം ചെയ്യുന്നത്.

പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ സ്ഥാപനമായി ആരംഭിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും ഇഷ്ടപ്പെട്ടിരുന്ന ഉണ്ണികൃഷ്ണന് വിവാഹാഘോഷങ്ങളിലും അതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗമാവുക എന്നത് സന്തോഷം നല്കുന്ന കാര്യമാണ്. സ്റ്റേറ്റ് മാര്യേജ് ബ്യൂറോ അംഗത്വമുള്ള ആളാണ് ഉണ്ണികൃഷ്ണന്‍. അതുകൊണ്ട് കേരളത്തിലുടനീളം കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്‌മെന്റ് അവരുടെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. മീഡിയേറ്ററുമാരുടെ സഹായത്തോടെ പല സ്ഥലങ്ങളിലും വിവാഹ ഇവന്റുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

കോവിഡ് മഹാമാരി എല്ലാ ബിസിനസ്സിനേയും ബാധിച്ചുവെങ്കിലും സത്യസന്ധവും ലാഭേച്ഛ കൂടാതെയുള്ള പ്രവര്‍ത്തനത്താല്‍ ഉണ്ണികൃഷ്ണന്‍ അതിജീവിച്ചു. ലോക്ക് ഡൗണ്‍ സമയത്തും നിരവധി വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിഞ്ഞത് ഉണ്ണികൃഷ്ണന്റെ വിശ്വാസ്യതയുടെയും അര്‍പ്പണബോധത്തിന്റെയും നേര്‍സാക്ഷ്യങ്ങളാണ്. മാസത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്നത് തന്റെ മാര്യേജ് ബ്യൂറോയാണെന്ന് അഭിമാനത്തോടെ ഉണ്ണികൃഷ്ണന്‍ പറയുന്നു.

ബഹുമുഖ സംരംഭകന്‍ എന്നതിനപ്പുറം ഒരു കലാകാരന്‍ കൂടിയാണ് ഉണ്ണികൃഷ്ണന്‍. നിരവധി സീരിയലുകളിലും സിനിമകളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു ഇദ്ദേഹം. മികച്ച മാര്യേജ് ബ്യൂറോ പ്രവര്‍ത്തനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമുള്ള 2021 ലെ ‘രത്‌ന’പുരസ്‌കാരത്തിനും ഉണ്ണികൃഷ്ണന്‍ അര്‍ഹനായി.

ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഉണ്ണികൃഷ്ണന്റെ സന്തുഷ്ട കുടുംബം.
സമൂഹ നന്മയ്ക്കായി ഉതകുന്ന ബിസിനസ് ആശയങ്ങള്‍ നിരവധിയുണ്ട് ഉണ്ണികൃഷ്ണന്റെ മനസില്‍. തന്റെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് ലഭിക്കുന്ന നന്മ. അതില്‍ നിന്നും ലഭിക്കുന്ന സംതൃപ്തിയാണ് ബിസിനസിന്റെ ലാഭം. അതാണ് തന്നെ വിജയത്തിലേക്ക് എത്തിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ വിശ്വസിക്കുന്നു.

കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്‌മെന്റ്
വാസന്തി ആഡിറ്റോറിയത്തിനു സമീപം,
ഊരുട്ടമ്പലം, തിരുവനന്തപുരം.
ബ്രാഞ്ച്: ഭാരത് പെട്രോള്‍ പമ്പിനു സമീപം,
ബാലരാമപുരം, തിരുവനന്തപുരം.
ഫോണ്‍: 90485 86828

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ