News Desk

നിക്ഷേപകര്‍ സെപ്റ്റംബര്‍ 30നുമുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി

Spread the love

ന്യൂഡല്‍ഹി: സെബി നിക്ഷേപകര്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കണം. തടസ്സമില്ലാതെ ഇടപാട് നടത്താന്‍ സെപ്റ്റംബര്‍ 30ന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിക്ഷേപകരോട് ആവശ്യപ്പെട്ടു.

ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴി പാന്‍ ആധാറുമായി ബന്ധിപ്പിക്കാം
ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക-incometax.gov.in/iec/foportal. പോര്‍ട്ടലില്‍ കാണുന്ന -ലിങ്ക് ആധാറിലേക്ക് പോവുക. പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പേര്, ക്യാപ്ച്ചാ എന്നിവ രേഖപ്പെടുത്തുക. ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യുക. ആദായനികുതി വകുപ്പ് നിങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തിയശേഷം നടപടി പൂര്‍ത്തിയാക്കും.

എസ്.എം.എസ് വഴി ബന്ധിപ്പിക്കാന്‍.രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്നും യുഐഡിപാന്‍, പാന്‍, ആധാര്‍ നമ്പര്‍ എന്നിവ 567678 ലേക്കോ 56161ലേക്കോ അയ്ക്കുക. യുഐഡിപാന്‍ ( 12 അക്ക ആധാര്‍ നമ്പര്‍), സ്പേസ് (10 അക്ക പാന്‍ നമ്പര്‍) എന്നിവ ടൈപ്പ് ചെയ്തു 567678ലേക്ക് അയ്ക്കുക

ആധാര്‍ പാനുമായി സ്വമേധയാ ബന്ധിപ്പിക്കാന്‍ നിങ്ങളുടെ പാന്‍ കാര്‍ഡിനായുള്ള ഏറ്റവും അടുത്തുള്ള സര്‍വ്വീസ് സെന്റര്‍ സന്ദര്‍ശിക്കുക. അനെക്സര്‍-1 ഫോം പൂരിപ്പിക്കുക. ഇതോടൊപ്പം പാനിന്റെയും ആധാറിന്റെയും കോപ്പികള്‍ സമര്‍പ്പിക്കുക. ഇതിനായി നിശ്ചിത തുക ഫീസ് ആയി നല്‍കണം. എന്നാല്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുന്നത് സൗജന്യമാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.