News Desk

രാജ്യത്ത് ഇന്നും ഡീസല്‍ വില വര്‍ധിപ്പിച്ചു; തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വില കൂട്ടുന്നത്

Spread the love

തിരുവനന്തപുരം; രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. 26 പൈസ ഡീസലിന് കൂടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് രാജ്യത്ത് ഡീസലിന് വില കൂടിയത്. ഈ മാസം നാലാം തവണയാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 രൂപയിലേക്ക് അടുക്കുകയാണ്. 103 രൂപ 42 പൈസയാണ് ഒരു ലിറ്ററിന് വില. എറണാകുളത്ത് 101.18 രൂപയും കോഴിക്കോട് 101.61 രൂപയുമാണ് പെട്രോള്‍ നിരക്ക്. കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.