News Desk

സെന്‍സെക്സ് 569 പോയന്റ് കുതിച്ച് 61,306ല്‍ ക്ലോസ്ചെയ്തു

Spread the love

മുംബൈ: റെക്കോഡ് ഉയരംകുറിച്ച് ഓഹരി സൂചികകള്‍ ക്ലോസ്ചെയ്തു. 568.90 പോയന്റ് നേട്ടത്തില്‍ സെന്‍സെക്സ് 61.305.95ലും നിഫ്റ്റി 176.70 പോയന്റ് ഉയര്‍ന്ന് 18,338.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി കമ്പനികളായ ഇന്‍ഫോസിസിന്റെയും വിപ്രോയുടെയും മികച്ച പ്രവര്‍ത്തനഫലങ്ങളാണ് വിപണിക്ക് കരുത്തായത്.

ഉപഭോക്തൃ വില സൂചികയോടൊപ്പം മൊത്തവില സൂചികയും താഴ്ന്നത് നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി. ആഗോള വിപണികളില്‍നിന്നുള്ള സൂചനകളും കൂടിയായപ്പോള്‍ വ്യാപാരദിനത്തിലുടനീളം നേട്ടംനിലനിര്‍ത്താന്‍ വിപണിക്കായി.

ഐആര്‍സിടിസി, അദാനി പോര്‍ട്സ്, വിപ്രോ, ഗ്രാസിം, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഓട്ടോ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ഇന്‍ഫ്ര, ഐടി, റിയാല്‍റ്റി, പൊതുമേഖല ബാങ്ക്, പവര്‍, മെറ്റല്‍ സൂചികകള്‍ ഒരുശതമാനത്തിലേറെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.