Success Story

ഷില്‍ ഫാഷന്‍സ് എന്ന മെന്‍സ് വസ്ത്രങ്ങളുടെ വിതരണശൃംഖല; ‘ജൂനിയര്‍ കോര്‍പ്‌സ്’ എന്ന ബ്രാന്‍ഡ് നെയിമുമായി ജനപ്രീതിനേടിയ സംരംഭം

Spread the love

മാറുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച് വസ്ത്രധാരണം നടത്തുക എന്നതില്‍ സ്ത്രീകള്‍ക്കൊപ്പം അതുമല്ലെങ്കില്‍ അതിന് ഒരു പടി മുന്നില്‍ നില്ക്കുന്നവരാണ് പുരുഷന്മാര്‍. അതുകൊണ്ട് തന്നെ, ട്രെന്‍ഡുകള്‍ക്കനുസരിച്ച് പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്ന ജനപ്രിയ സംരംഭമാണ് ഷില്‍ ഫാഷന്‍സ്. ജെന്‍സ് വസ്ത്രങ്ങളുടെ വിപുലമായ ശേഖരത്തിലും ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ ഡിസ്ട്രീബ്യൂഷനിലും കേരളത്തില്‍ ഇന്ന് അറിയപ്പെടുന്ന സ്ഥാപനമാണ് ഷില്‍ ഫാഷന്‍സ്.

2008 ല്‍ ആരംഭിച്ച് മെന്‍സ് വസ്ത്ര രംഗത്ത് തങ്ങളുടേതായ ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കുന്നതില്‍ ഷമീര്‍ എന്ന യുവ സംരംഭകന്റെയും ടീമിന്റെയും കഠിനപ്രയത്‌നവും ആത്മാര്‍ത്ഥതയുമുണ്ട്. 2008 – ല്‍ കോഴിക്കോട് ആരംഭിച്ച സംരംഭം ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും മെന്‍സ് ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വിതരണ മേഖലയിലെ അതികായരായി വളര്‍ന്നു കഴിഞ്ഞു.

പ്രായഭേദമന്യേ ഏവര്‍ക്കും അവരുടെ ടേസ്റ്റിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ ഗുണമേന്മയില്‍ ഒട്ടും വിട്ടുവീഴ്ച വരുത്താതെ ‘ജൂനിയര്‍ കോര്‍പ്‌സ്’ എന്ന സ്വന്തം ബ്രാന്‍ഡിലുള്ള നിര്‍മിക്കുന്ന ബോയ്സ് ക്യാഷ്വല്‍ ഷര്‍ട്ടുകള്‍ ജനപ്രീയമാണ്. ലേറ്റസ്റ്റ് ആന്‍ഡ് അപ്പ്കമിങ് ട്രെന്‍ഡുകളും ഉയര്‍ന്ന ഗുണനിലവാരവും ഉറപ്പാക്കുന്നതിന് മികച്ച നിര്‍മ്മാണ പ്രക്രിയകളാണ് ഇവര്‍ പിന്തുടരുന്നത്.

പുരുഷന്മാര്‍ക്ക് ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഇവര്‍ വിതരണം നടത്തുന്നു. അതും ഇന്ത്യയിലെ അറിയപ്പെടുന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ ഉത്പന്നങ്ങള്‍ തന്നെ. ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും നിതാന്ത ജാഗ്രത പുലര്‍ത്തുന്നു. അതിനാല്‍ത്തന്നെ, കഴിഞ്ഞ 12 വര്‍ഷമായി കേരളത്തിലെ എല്ലാ ജില്ലകളിലും മാറുന്ന ട്രെന്‍ഡിനനുസരിച്ചും, ആളുകള്‍ ആഗ്രഹിക്കുന്ന രീതിയിലുമുള്ള വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഷില്‍ ഫാഷന്‍സിനു കഴിയുന്നത്.

ജൂനിയര്‍ കോര്‍പ്‌സ് എന്ന തങ്ങളുടെ ബ്രാന്‍ഡിനെ കൂടുതല്‍ ആളുകളിലെത്തിക്കുന്നതിനായി ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് മേല്‍ത്തരം ഷര്‍ട്ടുകള്‍ നിര്‍മിക്കുന്നു. ഡിസൈനിങ്ങിലും വിപണിയിലെ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ജെന്‍സ് ടീഷര്‍ട്ടുകള്‍, ക്യാഷ്വല്‍ ഷര്‍ട്ടുകള്‍, കല്യാണാവശ്യങ്ങള്‍ക്കായുള്ള ഷര്‍വാണി, എത്‌നിക് ആന്‍ഡ് പാര്‍ട്ടിവെയര്‍ എന്നിങ്ങനെ എല്ലാ ‘ജെന്‍സ്’ എല്ലാ വസ്ത്രങ്ങളുടേയും വിപുല ശേഖരം ഷില്‍ ഫാഷന്‍സില്‍ കാണാം.

മാറുന്ന ട്രെന്‍ഡുകള്‍ വേഗത്തില്‍ മനസിലാക്കുന്ന ബാംഗ്ലൂര്‍ പോലുള്ള നഗരത്തില്‍ നിന്നാണ് ഷില്‍ ഫാഷന്‍ വസ്ത്രങ്ങളുടെ നിര്‍മ്മാണം. ട്രെന്‍ഡുകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ അതിനേക്കാള്‍ അനുയോജ്യമായ സ്ഥലം വേറെയില്ല! ഷെമീറിന്റെയും ടീമിന്റെയും നല്ല വിജയത്തിന് അതും ഒരു കാരണം തന്നെയാണ്.

ESFAHAN APPARELS
11/422C, 1ST FLOOR, ROYAL ENCLAVE
NEAR KURIAL LINE,
CHEROOTY ROAD,
KOZHIKODE-673032
E-mail : cmd@shilint. com

Ph: 0495 2769333, 96562 33222

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ