Events

വിവാഹ നിമിഷങ്ങളെ അവിസ്മരണീയമാക്കാന്‍ Expressario

Spread the love

വിവാഹമെന്നത് ആഘോഷങ്ങളുടെ കൂടിച്ചേരലാണ്. തങ്ങളുടെ വിവാഹം എന്നും ഓര്‍മ്മകളില്‍ നിറഞ്ഞുനില്ക്കുന്ന അവിസ്മരണീയ നിമിഷമായി മാറ്റുവാന്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ടെക്നോളജിയുടെ കടന്നുകയറ്റത്തോടെ ആഘോഷങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ വിവാഹ നിശ്ചയം മുതല്‍ വധു വരന്റെ വീട്ടിലെത്തുന്നതുവരെ, വളരെ പ്ലാനിങ്ങോടെ സമയബന്ധിതമായി ചെയ്തു തീര്‍ക്കുന്ന Wedding Event ഒരു നല്ല ബിസിനസ് സാധ്യതയായി വളര്‍ന്നിരിക്കുന്നു. അത്തരത്തില്‍ വിവാഹത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ വധൂവരന്മാരുടെ എല്ലാ ടെന്‍ഷനുകളും നീക്കി മനോഹരമായി വിവാഹാഘോഷങ്ങള്‍ ‘പ്ലാന്‍’ ചെയ്യുന്ന മികച്ച ‘വെഡ്ഡിങ്ങ് ഈവന്റ് മേക്കേഴ്‌സാ’ണ് Expressario.

ഓരോ വിവാഹവും ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടെ ഊര്‍ജസ്വലമായ ഒരു ടീമാണ് Expressarioയുടെ ഏറ്റവും വലിയ പ്രത്യേകത.

കൊച്ചി സ്വദേശിയായ എല്‍ദോ സ്വന്തമായി ആരംഭിച്ച സംരംഭമാണ് Expressario. ബിസിനസുകാരന്‍ ആയിത്തീരണമെന്ന ആഗ്രഹം കോവിഡ് പോലുള്ള മഹാമാരികാലത്ത്തന്നെ പ്രാവര്‍ത്തികമാക്കിയ ചുരുക്കം ചില സംരംഭകരില്‍ ഒരാളാണ് Eldho M Elias.

പല ബിസിനസുകളും വളര്‍ന്നതും തളര്‍ന്നതും കോവിഡ് കാലത്താണ്. എന്നാല്‍, Expressario എന്ന എല്‍ദോയുടെ വെഡ്ഡിങ്ങ് മേക്കിങ്ങ് കമ്പനി വളര്‍ന്നതും, ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും ഇവന്റുകള്‍ നടത്തി വിജയിച്ചു നില്ക്കുന്നതിനും പിന്നില്‍ ഈ യുവ സംരംഭകന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയും, അതിലൂടെ ഉണ്ടാകുന്ന ടീംവര്‍ക്കുമാണ്.

എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും Expressario നടത്തികൊടുക്കാറുണ്ട്. വെഡിങ്ങ് പ്ലാനിങ്ങ്, സ്റ്റേജ് ഡെക്കറേഷന്‍സ്, ഫോട്ടോ ആന്‍ഡ് വീഡിയോഗ്രാഫി, കേറ്ററിങ്ങ്, വെഡ്ഡിങ്ങ് കാറുകള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്സ് എന്നിങ്ങനെയുള്ള സേവനങ്ങള്‍ സമയബന്ധിതമായി, ക്ലെയ്ന്റുകള്‍ക്ക് ഏറ്റവും പൂര്‍ണതയോടെ ചെയ്തു കൊടുക്കുന്നു.

ഓരോ ക്ലെയ്ന്റിനും അവരുടെ സ്വപ്ന വിവാഹം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്നു എന്നതാണ് Expressarioയുടെ മേന്മ. തങ്ങളുടെ ക്ലെയ്ന്റുകളുടെ അവശ്യങ്ങള്‍ക്ക് ഒരുപടി മുകളില്‍ ഇവന്റുകള്‍ മനോഹരമാക്കുന്നതിനായി തങ്ങളാല്‍ കഴിയുന്നതൊക്കെ ചെയ്യും. ഇവന്റുകള്‍ മനോഹരമാക്കുമ്പോള്‍ ആളുകള്‍ അതിനെക്കുറിച്ച് നല്ലതുമാത്രം സംസാരിക്കും. വാമൊഴിയിലൂടെ ലഭിക്കുന്ന സംതൃപ്തി ബിസിനസ് വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നതിനാല്‍ ഓരോ ഇവന്റുകളും മറ്റൊന്നിനെക്കാള്‍ മികച്ചതാക്കാന്‍ ശ്രമിക്കാറുണ്ട് എല്‍ദോയും ടീമും.

വിവാഹമെന്ന നിങ്ങളുടെ പ്രധാനപ്പെട്ട ദിവസത്തിന് നിറവും ആഘോഷവും നല്കാന്‍ അനുയോജ്യമായ ‘വെഡ്ഡിംഗ് പ്ലാനറെ’യാണ് തിരയുന്നതെങ്കില്‍ Expressario നല്ലൊരു ഓപ്ഷന്‍ ആണ്. വിവാഹത്തിന്റെ പരമ്പരാഗത ശൈലികളില്‍ നിന്ന് വ്യതിചലിച്ച്, മികച്ച ‘ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്’ ആസൂത്രണം ചെയ്യുന്ന മികച്ച പ്രൊഫഷണലുകളായ വെഡ്ഡിംഗ് പ്ലാനര്‍മാരാണ് ഇവര്‍. വെഡ്ഡിങ് ഇവന്റ് സമ്മര്‍ദങ്ങളില്‍ നിന്നും മോചിപ്പിക്കുകയും അവധിക്കാലത്തിന്റെ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. 100% ഉപഭോക്തൃ സംതൃപ്തിക്കായി പരിശ്രമിക്കുന്നതുകൊണ്ടുതന്നെ, ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയ ഇവന്റ് പ്ലാന്‍ ചെയ്യുന്നവരുടെയൊപ്പമെത്താന്‍ Expressarioക്ക് കഴിഞ്ഞു.

വിവാഹാഘോഷത്തെ അവിസ്മരണീയമായ ഇവന്റുകളിലൂടെ കൊണ്ടുപോകുക, മറ്റുള്ള എല്ലാ ഇവന്റ് പ്ലാനിങ്ങ് കമ്പനികളില്‍ നിന്നും വ്യത്യസ്തമായി ചെയ്യുക, ഉപഭോക്താക്കളുടെ പൂര്‍ണസംതൃപ്തിക്ക് പ്രാധാന്യം നല്‍കുക, ഇവന്റ് പ്ലാനിങ്ങില്‍ ഏറ്റവും നൂതനമായ ആശയങ്ങള്‍ സൃഷ്ടിക്കുക എന്നിവയ്ക്കാണ് Expressario ഊന്നല്‍ കൊടുക്കുന്നത്.

‘We deliver more than we promise’ എന്നതാണ് ഇവരുടെ പ്രവര്‍ത്തനവിജയം. അതുകൊണ്ട് തന്നെ സ്വപ്ന വിവാഹമെന്നത് സ്വപ്നമായി അവശേഷിപ്പിക്കാതെ, പ്രാവര്‍ത്തികമാക്കുന്നതിന് നിങ്ങള്‍ക്ക് ഇവരെ ബന്ധപ്പെടാവുന്നതാണ്. പ്രതീക്ഷിക്കുന്നതിലും മനോഹരമായ ഇവന്റ് ഇവര്‍ നിങ്ങള്‍ക്ക് നല്കുന്നതായിരിക്കും.

Ph: +91 9497385594

www.expressario.in

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Events

സംരംഭകരെ കോര്‍ത്തിണക്കി ബൂം 2019

Spread the loveതിരുവനന്തപുരം: സക്‌സ് കേരള മാഗസിനും കര്‍മശക്തി ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച ബൂം 2019- ബിസിനസ് കോണ്‍ക്ലേവ് തുറമുഖ വകുപ്പ് മന്തി രാമചന്ദന്‍ കടന്നപ്പള്ളി ഭദ്രദീപം
Events News Desk

ബ്രാന്‍ഡ്/ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ ക്ഷണിക്കുന്നു

Spread the love2019-ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മികച്ച ബ്രാന്‍ഡുകളെയും സംരംഭകരെയും സക്‌സസ് കേരള ആദരിക്കുന്നു. ഒരു മേഖലയില്‍ ഒരാള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്കുക. അവാര്‍ഡ്