Success Story Tech

ഇ-കൊമേഴ്‌സിലേക്ക് മാറാം; പ്രതിസന്ധികളെ അതിജീവിക്കാം

Spread the love

വ്യാപാരരംഗം മാറുകയാണ്. ഏതുതരം ഉല്പന്നങ്ങളോ സേവനങ്ങളോ ആകട്ടെ, ഇന്ന് ഓണ്‍ലൈനിലൂടെ നമ്മുടെ കയ്യെത്തും ദൂരത്ത് അവ ലഭ്യമാണ്. സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് സംരംഭങ്ങളെല്ലാം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറുകയാണ്. എന്നാല്‍ പലപ്പോഴും ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് ഈ സാധ്യതകളുടെ പ്രയോജനങ്ങള്‍ ലഭ്യമാകുന്നില്ല. അതുകൊണ്ടുതന്നെ അത്തരക്കാരുടെ സംരംഭങ്ങള്‍ തകര്‍ച്ചയുടെ പാതയിലുമാണ്. അത്തരത്തിലുള്ള ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് ഉള്‍പ്പെടെ പിന്തുണ നല്‍കുന്നതിലൂടെയാണ് Iqueenweb.com എന്ന കമ്പനി വ്യത്യസ്തമാകുന്നത്.

ചെറുകിട വ്യാപാരികളെ പോലും ഇ-കൊമേഴ്‌സ് രംഗത്ത് സജീവമാക്കുക എന്ന ലക്ഷ്യത്തോടെ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഷാജു, നീന ഷാജു ദമ്പതികള്‍ ഈ സ്ഥാപനത്തിന് തുടക്കമിടുന്നത്. ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ ഇ-കൊമേഴ്‌സ് രംഗത്തേക്ക് കടന്നുവരാന്‍ അവസരം ഒരുക്കുന്നതിനൊപ്പം ആ രംഗത്ത് ശോഭിക്കുന്നത് വരെ ഓരോ സംരംഭത്തിനും വേണ്ട പരിശീലനവും സൗജന്യമായി കമ്പനി നല്‍കുന്നുണ്ട്.

സ്വന്തമായൊരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിര്‍മിച്ചുകൊണ്ട്, വളരെ തുച്ഛമായ മുതല്‍മുടക്കില്‍ കേരളത്തിലെ ഏതൊരു സാധാരണക്കാരനായ സംരംഭകനും ഇ-കൊമേഴ്‌സ് രംഗത്തേക്ക് പ്രവേശിച്ചു നേട്ടങ്ങള്‍ കൊയ്യാം; Iqueenweb.com എന്ന സ്ഥാപനത്തിന്റെ പിന്തുണയോടെ.. ഹര്‍ത്താലിനെയും ലോക്ക്ഡൗണിയെയും പേടിക്കാതെ, ധൈര്യമായി സ്വന്തം സ്ഥാപനത്തെ ഉന്നതിയിലേക്ക് നയിക്കാം.

ഇത്തരത്തില്‍, ചെറുകിട ബിസിനസ്സുകാര്‍ക്ക് പിന്തുണ നല്‍കി, പരമാവധി പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റുള്ള കമ്പനികള്‍ ഇ-കൊമേഴ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്നത് നിലവിലുള്ള സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ്. തനതായി നിര്‍മിച്ച പ്ലാറ്റ്‌ഫോമിലൂടെയാണ് ഇവരുടെ സേവനം.

ഇ-കൊമേഴ്‌സ് രംഗത്തേക്ക് പുതുതായി പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടക്കകാര്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാനായി ഒരു യുട്യൂബ് ചാനലും ഇവര്‍ തുടങ്ങിയിട്ടുണ്ട്. ലളിതമായ ഭാഷയില്‍, ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ മലയാളത്തിലാണ് പാഠങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

I Queen Web
8-113A1, Nethaji Road, Padvarad,
Kuttanellur P.O., Thrissur.
Phone : 8593949461

web: iqueenweb.com

E-mail: support@iqueenweb.com

https://www.facebook.com/iqueenwebthrissur
https://twitter.com/IQueenWeb3

https://www.youtube.com/c/iqueenweb

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ