Entertainment News Desk

കോമണ്‍വെല്‍ത്ത് ഗെയിംസ്;  അഭിമാന നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്

Spread the love

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്. ‘രാഷ്ട്രത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതിനും എല്ലാ പൗരന്മാര്‍ക്കും അഭിമാന നിമിഷം സമ്മാനിച്ചതിനും അഭിനന്ദനങ്ങള്‍, നിങ്ങളുടെ സമര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും നന്ദി’ അദ്ദേഹം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വാചകമാണിത്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ കായികതാരങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ്. അടുത്തിടെ ‘ഹര്‍ഘര്‍ തിരംഗ’ എന്ന ഗാനത്തില്‍ സിനിമാ കായിക ലോകത്തെ പ്രമുഖ വ്യക്തികള്‍ക്ക് ഒപ്പം പാന്‍ ഇന്ത്യന്‍ താരം പ്രഭാസും ശ്രദ്ധ നേടിയിരുന്നു. പ്രൊജക്ട് കെ ,സലാര്‍, ആദിപുരുഷ് തുടങ്ങിയവയാണ് പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രങ്ങള്‍.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

സിനിമയും ജീവിതവും

Spread the love”സിനിമ മാത്രമാണ് ഞങ്ങളുടെ ലോകം എന്നു വിശ്വസിച്ചിരുന്ന ഞാനും എന്റെ സുഹൃത്ത് നിവാസും. സിനിമയിലേക്കുള്ള വഴിയായി ആദ്യം തെളിഞ്ഞത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. ടെസ്റ്റ്
News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍