business Entreprenuership Special Story

വിജയത്തിലേക്ക് കുതിച്ച് മാസ്‌കോണ്‍സ്‌

Mascones leap to victory
Mascones leap to victory
Spread the love

‘ഞാന്‍ എവിടെ വരെയെത്തി എന്നതിലല്ല, എന്നിലൂടെ ആരെല്ലാം സന്തോഷിച്ചു എന്നതിലാണ് എന്റെ സംതൃപ്തി !’

വിജയത്തിന്റെ സൂത്രവാക്യം മറ്റുള്ളവരുടെ സന്തോഷത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് MASCONS എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ അമരക്കാരന്‍ സെയ്ത് മുഹമ്മദ്.
സിവില്‍ എഞ്ചിനീയറായ അദ്ദേഹം പഠനാനന്തരം ചെന്നൈ നഗരത്തില്‍ എത്തുകയായിരുന്നു. CRN കണ്‍സള്‍ട്ടന്‍സ് എന്ന വന്‍കിട ആര്‍ക്കിടെക് സ്ഥാപനത്തില്‍ ജോലി ചെയ്യുവാന്‍ അവസരം ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറിയത്. CRN കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തില്‍, ചെയ്യുന്ന ജോലിയിലുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും സ്ഥാപന മേധാവി ഡോക്ടര്‍ ശ്രീനിവാസന്റെ ശ്രദ്ധയില്‍പ്പെടുകയും അതിനെത്തുടര്‍ന്ന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ സെയ്ത് മുഹമ്മദില്‍ എത്തിച്ചേര്‍ന്നു.

ആ സ്ഥാപനത്തില്‍ ആത്മാര്‍ത്ഥയോടെ പ്രവര്‍ത്തിച്ച്, വീടുകളും ബഹുനില കെട്ടിടങ്ങളും വ്യവസായശാലകളും ഷോപ്പിങ് മാളുകളും എയര്‍പോര്‍ട്ടുകളും യൂണിവേഴ്‌സിറ്റികളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്‌കളും ഉള്‍പ്പെടെ ലോകോത്തര നിലവാരമുള്ള വൈവിധ്യമായ പ്രോജക്ടുകളിലൂടെ തന്റെ ആര്‍ക്കിടെക്ചര്‍ രംഗത്തുള്ള അറിവും കഴിവും തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

സമാന്തരമായി കെട്ടിട നിര്‍മാണ രംഗത്തേക്ക് കടന്ന അദ്ദേഹം MASCONS എന്ന കമ്പനിക്ക് രൂപം നല്‍കി, ചെന്നൈ നഗരത്തില്‍ ചെറിയ പ്രോജക്ടുകളിലൂടെ തുടക്കം കുറിച്ച മാസ്‌കോണ്‍സ് 2004ല്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്യുകയും ഇരുന്നൂറില്‍പരം നിര്‍മാണ പ്രവൃത്തികള്‍ ഇതിനകം ഭംഗിയായി പൂര്‍ത്തീകരിക്കുകയും ചെയ്തു.

2004ന് ശേഷം നിര്‍മാണ രംഗത്ത് മുഴുവന്‍ സമയം ശ്രദ്ധ ചെലുത്തുകയും ചെന്നൈക്ക് പുറമേ തമിഴ്‌നാടിന്റെ മറ്റു പ്രദേശങ്ങളിലും കേരളത്തിലും ബാംഗ്ലൂര്‍ നഗരത്തിലും പ്രോജക്ടുകളുള്ള മാസ്‌കോണ്‍സ്, ദുബായ് ആസ്ഥാനമായുള്ള സുഹൃത്തിന്റെ സ്ഥാപനവുമായി ചേര്‍ന്ന് താന്‍സാനിയ എന്ന ആഫ്രിക്കന്‍ രാജ്യത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

പരാജയങ്ങളും പ്രതിസന്ധികളും പഠനവിധേയമാക്കുകയും മുന്നോട്ടുള്ള യാത്രയ്ക്ക് മുതല്‍ക്കൂട്ടാക്കുകയും ആഗോളമാന്ദ്യവും നോട്ടുനിരോധനവും കോവിഡും പോലെയുള്ള പല പ്രതികൂല സാഹചര്യങ്ങളിലും പതറാതെ മുന്നോട്ടു പോകാന്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇപ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായിപതിനഞ്ചോളം പ്രോജക്ടുകള്‍ക്ക് ചുക്കാന്‍ പിടിക്കാനായി അഭ്യസ്തവിദ്യരായ, വിശ്വസ്തരായ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Success Kerala

സത്യസന്ധതയും അര്‍പ്പണബോധവും കഠിനപ്രയത്‌നവുമുണ്ടെങ്കില്‍ ഏത് സ്വപ്‌നവും യാഥാര്‍ത്ഥ്യമാക്കാമെന്ന് കഴിഞ്ഞ 30 വര്‍ഷത്തെ അനുഭവ സമ്പത്തില്‍ നിന്നും അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ശൈശവവും ബാല്യവും പിന്നിട്ട് യൗവനത്തിന്റെ പുതിയൊരു ചുവടുവയ്പിലേക്ക് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ MASCONS.

കെട്ടിട നിര്‍മാണ പരിപാലന രംഗത്ത് നൂതന സാങ്കേതികവിദ്യയും വളര്‍ന്നു വരുന്ന വ്യവസായ സംസ്‌കാരവും കൂട്ടിച്ചേര്‍ത്ത് ഒരു വന്‍വിപ്ലവത്തിന് തയ്യാറെടുക്കുകയാണ് മാസ്‌കോണ്‍സ്. REVIVE എന്ന പുതിയ ബ്രാന്‍ഡ് നാമത്തില്‍ ഓരോ ജില്ലകള്‍ തോറും സംരംഭകരുടെ കൂട്ടായ്മയിലൂടെ, തെക്കേ ഇന്ത്യയില്‍ തുടക്കം കുറിച്ച് താമസിയാതെ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വിജയക്കൊടി പാറിക്കാനുള്ള പ്രാരംഭ നടപടികളിലാണ് ഈ ഗ്രൂപ്പ്.

വിജയത്തിലേക്ക് എത്തുന്ന ഏതൊരു സ്ഥാപനത്തിന്റെ പുറകിലും അര്‍പ്പണ മനോഭാവമുള്ള ജീവനക്കാരാണ് എന്നതുപോലെ വിജയിക്കുന്ന ഓരോ വ്യക്തിയുടെ പുറകിലും കുടുംബത്തിന്റെ സ്‌നേഹവും സഹകരണവും തന്നെയാണ് പ്രധാനം. ഭാര്യയും രണ്ട് ആണ്‍മക്കളും അടങ്ങുന്ന കുടുംബം ചെന്നൈയിലെ സ്ഥിരതാമസക്കാരാണ്. Architect ആയ മൂത്തമകന്‍ ഷംസാദ് മുഹമ്മദ് ഡിസൈന്‍ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

MASCONSനും സെയ്ത് മുഹമ്മദിനും ഭാവി പരിപാടികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതോടൊപ്പം അവരുടെ പുതിയ പ്രോജക്ടിനെ കുറിച്ച് കൂടുതല്‍ അറിയുവാനും സഹകരിക്കുവാനും താല്പര്യപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ വാട്‌സാപ്പിലോ ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

MASCONS ECC Pvt. Ltd
Chennai & Palakkad
Mobile/Whatsapp: 94440 60003
www.mascons.co.in
E-mail: md@mascons.co.in

Success Kerala

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു