Entreprenuership Health Special Story

ജോലി ഉപേക്ഷിച്ച് യുവാവ് തുടങ്ങിയ സംരംഭം ഇന്ന് മികച്ച ബ്രാന്‍ഡ്

Spread the love

ഒരു ബ്രാന്‍ഡ് രൂപം കൊള്ളുന്നത് എങ്ങനെയാണ് ? ഹാര്‍ഡ് വര്‍ക്ക് മാത്രം പോരാ അതിന്. വ്യക്തതയുള്ള സ്വപ്‌നവും സംരംഭം എന്നാല്‍ പണം മാത്രമല്ല, സേവനം കൂടിയാകണം എന്ന തിരിച്ചറിവും ഉണ്ടാകണം. അത്തരത്തില്‍, സുജിത് എന്‍ എന്ന യുവാവ് പടുത്തുയര്‍ത്തിയ സംരംഭമാണ് കല്യാണി ഫുഡ് പ്രോഡക്റ്റ്‌സ്.

പല പല കമ്പനികളില്‍ ജോലി നോക്കിയിരുന്ന സുജിത്തിന് മനസ്സിലെന്നും ഒരൊറ്റ സ്വപ്‌നം മാത്രമേയുണ്ടായിരുന്നുള്ളൂ. സ്വന്തമായി ഒരു സംരംഭം. ആ സംരംഭം ബ്രാന്‍ഡ് ആയി മാറണം. .. സമൂഹത്തില്‍ മൂല്യം നല്‍കുന്നതാകണം… ഓരോ മനുഷ്യന്റെയും മനസ്സ് നിറയ്ക്കുന്നതാവണം. ആ ചിന്ത സുജിത്ത് എന്ന യുവാവിനെ കൊണ്ടെത്തിച്ചത് കല്യാണി ഫുഡ് പ്രോഡക്റ്റ്‌സ് എന്ന സംരംഭത്തിലേക്കാണ്.

നിങ്ങള്‍ക്ക് ഒരു സ്വപ്‌നമുണ്ടെങ്കില്‍ അത് നടത്തി തരാന്‍ ഈ പ്രപഞ്ചം തന്നെ കൂടെ നില്‍ക്കുമെന്ന ആല്‍കെമിസ്റ്റ് വാചകം ഈ യുവാവിന്റെ ജീവിതത്തില്‍ സത്യമായി മാറി. ഇന്ന് മികച്ച ഫുഡ് പ്രോഡക്റ്റ് ബ്രാന്‍ഡുകളിലൊന്നായി കല്യാണി ഫുഡ് പ്രോഡക്റ്റ്‌സ് മാറിയതിന്റെ പിന്നിലെ വിജയ കഥയും ഈ സ്വപ്‌നം തന്നെയാണ്.

സ്വന്തമായി ഒരു സംരംഭം ഉണ്ടാകണം !
അത് ബ്രാന്‍ഡായി മാറണം !
ജനങ്ങള്‍ക്ക് മികച്ച സേവനം കാഴ്ച വയ്ക്കണം !
ഒരിക്കലും നഷ്ടപ്പെടാത്ത സ്വപ്‌നം…

മൂന്ന് തൊഴിലാളികളുമായി തുടങ്ങിയ സംരംഭം ഇന്ന് തൊഴില്‍ നല്‍കുന്നത് അനവധി പേര്‍ക്കാണ്. ഒന്‍പത് വര്‍ഷം കൊണ്ട് മൂല്യമുള്ള ഉത്പന്നങ്ങള്‍ മാത്രം നല്‍കുന്ന കല്യാണി ഫുഡ് പ്രോഡക്റ്റ്‌സ് ഇനിയുള്ള കാലവും മൂല്യത്തില്‍ നിന്നും മാറില്ല എന്ന കസ്റ്റമേഴ്‌സിന്റെ വിശ്വാസം തന്നെയാണ് ഓരോ ദിവസങ്ങളിലും വളര്‍ച്ചയിലേക്ക് ഈ സംരംഭത്തെ എത്തിക്കുന്നതും.

എപ്പോള്‍ വേണമെങ്കിലും ഏത് സമയത്തും ആര്‍ക്കും ഞങ്ങളുടെ യൂണിറ്റ് സന്ദര്‍ശിക്കാമെന്ന് ആത്മവിശ്വാസത്തോടെ സുജിത്ത് പറയുന്നതിന്റെ കാരണവും അത് തന്നെയാണ്. മറ്റുള്ള ഭക്ഷ്യ സംരംഭങ്ങളില്‍ നിന്ന് എങ്ങനെ ഈ സംരംഭം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ചോദിച്ചാല്‍ തങ്ങളുടെ പ്രൊഡക്ടുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ എപ്പോഴും സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കാന്‍ ഇവര്‍ തയാറാണ് എന്നതാണ്.

മൂല്യമുള്ള വസ്തുക്കള്‍ക്ക് വിലയും കൂടുതലാണ് എന്നതുപോലെ മറ്റുള്ള പ്രൊഡക്റ്റുകളില്‍ നിന്ന് കല്യാണി ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് അല്‍പം വില കൂടുതലാണ്. കാരണം കല്യാണി ഫുഡ് പ്രോഡക്റ്റസ് സമൂഹത്തിന് നല്‍കുന്നത് അതിന്റെ വിലയേക്കാള്‍ ഇരട്ടി മൂല്യവും സേവനവുമാണ്.

ഓരോ മനുഷ്യനും ആരോഗ്യം പ്രധാനമാണ്. ആ ആരോഗ്യ സംരക്ഷണം ഫുഡ് കമ്പനികളുടെ കടമയാണ് എന്നത് അര്‍ത്ഥവത്താക്കുന്ന സംരംഭമണ് കല്യാണി ഫുഡ് പ്രോഡക്റ്റ്‌സ്. ഒരു സംരംഭവും ചെയ്യാത്ത മറ്റൊന്ന് കൂടി സുജിത് എന്‍ എന്ന ബിസിനസുകാരന്‍ യുവ സംരംഭകര്‍ക്ക് വേണ്ടി ചെയ്യുന്നുണ്ട്. സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ബ്രാന്‍ഡിന് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇവിടെ നിന്നും നല്‍കുന്നു. ബിസിനസ് സ്വപ്‌നം ഉള്ളിലുള്ള ചെറുപ്പക്കാര്‍ക്ക് ആ സ്വപ്‌നത്തിന് നിറമേകാനും അവരുടെ മനസ്സിലുള്ള ബ്രാന്‍ഡിന് ഉദയം നല്‍കാനും കല്യാണി ഫുഡ് പ്രൊഡക്റ്റ്സ് പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.

ഒറ്റയ്ക്ക് മുന്നേറുന്ന മത്സര ബുദ്ധിയുള്ള സംരംഭ ലോകത്ത് വേറിട്ടൊരു മുദ്ര പതിപ്പിക്കുകയാണ് കല്യാണി ഫുഡ് പ്രൊഡക്റ്റ്‌സ്. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് നിരന്തരം പറയുകയല്ല, തന്റെ ബ്രാന്‍ഡ് കൊണ്ട് തന്നെ വ്യക്തമാക്കുകയാണ് ഈ മനുഷ്യന്‍.

നല്ല ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഒരു മനുഷ്യന്റെ ശരീരം നന്നാകുന്നു. ശരീരം നന്നാകുന്ന മനുഷ്യന്റെ ചിന്തകളും നന്നാകുന്നു. അവന്റെ ജീവിതത്തില്‍ സന്തോഷവും ആനന്ദവും ഉണ്ടാകുന്നു. നല്ല ആരോഗ്യമുള്ള ചിന്തകള്‍ വേണമെങ്കില്‍ നല്ല ആരോഗ്യമുള്ള ശരീരം വേണം .
കല്യാണി ഫുഡ് പ്രൊഡക്റ്റ്‌സ് ഓരോ മനുഷ്യനും നല്‍കുന്നത് നല്ല ആരോഗ്യവും നല്ല ചിന്തകളുമാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു