business Entreprenuership Success Story

മേയ്ക്കപ്പ് എന്ന പ്രൊഫഷനെ പ്രണയിച്ചത് 15 വര്‍ഷത്തോളം; ഇന്നത് രജനി സാബുവിന്റെ ജീവിത വിജയം

Spread the love

സ്വന്തം കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ട് ജീവിത വിജയം നേടിയ നിരവധി വ്യക്തികള്‍ നമുക്ക് പരിചിതരാണ്. ഒരു സംരംഭം ചെറുതോ വലുതോ ആകട്ടെ അതിനെ വളര്‍ത്തി, അത്യുന്നതിയിലേക്ക് എത്തിക്കാന്‍ കഴിവുറ്റ വ്യക്തിത്വങ്ങള്‍ പിന്നിലുണ്ടാകണം. ‘മേയ്ക്കപ്പ്’ എന്ന പ്രൊഫഷനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി അതിനെ പ്രണയിച്ച്, ഒരു സംരംഭം എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തിരിക്കുകയാണ് രജനി സാബു എന്ന പെണ്‍കരുത്ത്…

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയായ രജനി സാബു കഴിഞ്ഞ 22 വര്‍ഷമായി തന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട് കോട്ടയത്താണ് താമസം. കതിര്‍മണ്ഡപത്തിലേക്ക് ജീവിത സ്വപ്‌നങ്ങളുമായി കയറുന്ന ഓരോ നവവധുവിനെയും സ്വന്തം കൈകള്‍ കൊണ്ട് മനോഹരികളാക്കി മാറ്റി, അതില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്ന രജനി 2008 ജനുവരി ഒന്നിനാണ് സ്വന്തം വീടിനോട് ചേര്‍ന്ന് ഒരു ബ്യൂട്ടി പാര്‍ലറിന് തുടക്കമിട്ടത്.

തുടക്കം ചെറിയ തോതിലായിരുന്നു. പിന്നീട് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും കരുതലും സ്‌നേഹവും അതിനെ ഉന്നതിയിലേക്ക് വളര്‍ത്തിയെടുക്കാന്‍ അവരെ സഹായിച്ചു. ബ്രൈഡല്‍ മേയ്ക്കപ്പുകള്‍ (എച്ച് ഡി മേയ്ക്കപ്പ്, സിമ്പിള്‍ മേയ്ക്കപ്പ്), പലതരം ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ബ്യൂട്ടി ട്രീറ്റുമെന്റുകള്‍ തുടങ്ങിയവയെല്ലാം ഇന്ന് രജനിയുടെ സേവനങ്ങളില്‍പ്പെടുന്നു. കൂടാതെ, 1500ല്‍ പരം ബ്രൈഡല്‍ മേയ്ക്കപ്പുകളും ഇതിനോടകം ചെയ്തുകഴിഞ്ഞു.

പ്രൊഫഷനോടുള്ള ആത്മബന്ധം കൊണ്ടാവാം തൊട്ടതെല്ലാം അവര്‍ പൊന്നാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചത്. അത് തന്നെയാണ് അവരെ വിജയത്തിലേക്ക് നയിച്ചത്. മികച്ച സേവനവും നിരവധി ക്ലെയ്ന്റുകളുമായി ഇന്ന് രജനി തിരക്കിലാണ്. തിരക്കുകള്‍ക്കിടയിലും സ്വന്തം മൂല്യങ്ങള്‍ക്ക് ഇപ്പോഴും പ്രാധാന്യം നല്കുന്നു എന്നതാണ് അവരെ വ്യത്യസ്തയാക്കുന്നതും.

ഓരോ ബ്രൈഡല്‍ മേയ്ക്കപ്പുകള്‍ക്കും അതിന്റെ രീതികള്‍ക്കനുസരിച്ചുള്ള പ്രതിഫലമാണ് ആവശ്യപ്പെടാറ്. സാമ്പത്തികമായി ഉന്നതിയിലുള്ളവരും സാധാരണക്കാരും എന്ന് തുടങ്ങി, എല്ലാ ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്ന പെണ്‍കുട്ടികളെ അണിയിച്ചൊരുക്കാന്‍ ഇവര്‍ക്ക് സാധിച്ചു. സമ്പത്തുള്ളവര്‍ മാത്രം സുന്ദരികളായാല്‍ പോരാ, അല്ലാത്തവരും ഒരുങ്ങണം, സുന്ദരികളാകണം എന്നതാണ് രജനിയുടെ രീതി.

സാമ്പത്തിക പ്രശ്‌നം നേരിടുന്നവരെ സ്വന്തം മനസാക്ഷിക്ക് അനുയോജ്യമായ രീതിയില്‍ രജനി സഹായിക്കുകയും ചെയ്യുന്നു. അവരുടെ നിസ്വാര്‍ത്ഥ സമീപനം കൂടിയാണ് പടിപടിയായുള്ള ഉയര്‍ച്ചയുടെ കാരണം. ‘ഇന്ന് എന്റെ കുടുംബം സാമ്പത്തികമായി നല്ല രീതിയില്‍ വളര്‍ന്നു കഴിഞ്ഞു. എന്റെ ജീവിതം സന്തോഷ പൂര്‍ണമാണ്’, എന്നാണ് രജനി പറയുന്നത്.

സ്ത്രീകള്‍ക്ക് മേയ്ക്കപ്പ് എന്ന പ്രൊഫഷന്‍ നല്ലൊരു ഭാവിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ മാനസിക സമ്മര്‍ദ്ദങ്ങളോ, ശാരീരിക ചൂഷണങ്ങളോ നേരിടേണ്ടി വരില്ല. നവവധുവിനെയും സൗന്ദര്യ സംരക്ഷകരെയും മനസ്സുകൊണ്ടാണ് ഇവര്‍ സ്വീകരിക്കുന്നത്. ഓരോ പെണ്‍കുട്ടികളുടെയും വിവാഹ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുമ്പോള്‍ ഇവരുടെ കണ്ണും മനസ്സുമാണ് നിറയുന്നത്.

ചെയ്യുന്ന ജോലി എന്തുമായിക്കൊള്ളട്ടെ, അതില്‍ കൃത്യതയും വൃത്തിയും വ്യക്തതയുമുണ്ടെങ്കില്‍ സ്വന്തം ഭാവിയെ ഊട്ടിയുറപ്പിക്കാം എന്ന പാഠമാണ് രജനി സാബുവെന്ന സംരംഭകയുടെ വിജയയാത്രയില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍