Entreprenuership Success Story

പ്രതിസന്ധികള്‍ അതിജീവിച്ച് മോഹന വിജിന്‍ എന്ന വീട്ടമ്മ പടുത്തുയര്‍ത്തിയത് മോഹന വിജിന്‍ എന്ന മേക്കോവര്‍ സ്റ്റുഡിയോ!

Spread the love

ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ത് എന്ന് ചോദിച്ചാല്‍ ‘സൗന്ദര്യം’ എന്ന് തന്നെയാകും ഏറിയ പങ്കും ഉത്തരം ലഭിക്കുന്നത്. ആ സൗന്ദര്യത്തെ നില നിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അനവധി മേക്കോവര്‍ സ്റ്റുഡിയോകള്‍ നമ്മുടെ കേരളത്തിലുണ്ട്. അത്തരത്തില്‍ ആത്മവിശ്വാസം കൊണ്ട് മാത്രം ഒരു വീട്ടമ്മ കെട്ടിപ്പടുത്തുയര്‍ത്തിയ സംരംഭമാണ് ‘മോഹന വിജിന്‍ മേക്കോവര്‍ സ്റ്റുഡിയോ’.

ദിനംപ്രതി വളരുന്ന സംരംഭ മേഖലയില്‍ ആത്മവിശ്വാസം കൈമുതലാക്കി, ഇഷ്ടമുള്ള മേഖലയില്‍ വിസ്മയം തീര്‍ക്കുകയാണ് മോഹന വിജിന്‍ എന്ന വീട്ടമ്മ. കോട്ടയം സ്വദേശിനിയായ മോഹന തന്റെ സ്വപ്‌നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയത് വിജയം നേടുന്ന ഒരു സംരംഭമാണ്. ആ സംരംഭത്തില്‍ നിന്നും ഏറ്റവും മികച്ച സേവനങ്ങളാണ് അതിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുഞ്ഞുനാളിലെ അച്ഛന്‍ നഷ്ടപ്പെട്ട മോഹന, അമ്മയുടെയൊപ്പം നടന്നുനീങ്ങിയത് ഒട്ടനവധി പ്രതിസന്ധികള്‍ നിറഞ്ഞ വഴികളിലൂടെയായിരുന്നു. ആ പ്രതിസന്ധികളെ തരണം ചെയ്ത് കരുത്താര്‍ജ്ജിച്ചു കൊണ്ട് മോഹന വിജിന്‍ കാലെടുത്തുവച്ചത് പ്രതിസന്ധികളും വെല്ലുവിളികളും നിരന്തരം ഏറ്റുവാങ്ങേണ്ടി വരുന്ന സംരംഭക മേഖലയിലേക്കായിരുന്നു.

തുടക്കത്തില്‍ പലരും എതിര്‍ത്തെങ്കിലും താന്‍ ആരംഭിക്കാന്‍ പോകുന്ന ബിസിനസിനെ കുറിച്ചും അതിന്റെ ഓരോ വശങ്ങളെ കുറിച്ചും കൃത്യമായ അറിവ് നേടിയെടുക്കാന്‍ മികച്ച പഠനം തന്നെ ഈ മേഖലയില്‍ മോഹന നടത്തിയിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠനത്തിന് ശേഷം 2015 ലാണ്, മോഹന വിജിന്‍ എന്ന മേക്കോവര്‍ സ്റ്റുഡിയോ വളരെ ചെറിയ രീതിയില്‍ ഇവര്‍ ആരംഭിക്കുന്നത്.

എന്നാല്‍ തന്റെ സംരംഭത്തിന്റെ വളര്‍ച്ചയ്ക്കും തന്റെ കസ്റ്റമേഴ്‌സിനും ഇതിലും മികച്ച സേവനം നല്‍കണം എന്ന തിരിച്ചറിവില്‍ ഈ മേഖലയെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് വേണ്ടി മോഹന തീരുമാനിച്ചു. ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് സ്ഥാപനത്തില്‍ നിന്നും ‘കോസ്മറ്റോളജി’യില്‍ പഠനം നടത്തുകയും അതിനുശേഷം ഫ്രീലാന്‍സായി വളരെ നാളുകള്‍ പ്രവര്‍ത്തിച്ചു വ്യക്തമായ അറിവ് നേടിയെടുത്തു. അതിനുശേഷം, 2020 ലാണ് മോഹന വിജിന്‍ തന്റെ സംരംഭത്തിന് വീണ്ടും തുടക്കമിടുന്നത്.

ഈ മേഖലയില്‍ മോഹന വിജിന്‍ നേടിയ പ്രാവീണ്യവും ആത്മവിശ്വാസവും തന്നെയായിരുന്നു മോഹന വിജിന്‍ മേക്കോവര്‍ സ്റ്റുഡിയോ എന്ന സ്ഥാപനത്തിന്റെ വിജയവും. വീട്ടുകാരുടെയും ഭര്‍ത്താവ് വിജിന്റെയും പരിപൂര്‍ണമായ പിന്തുണ തന്നെയാണ് ഇന്ന് ഈ സ്ഥാപനത്തെ ഇത്രയും മികച്ചതാക്കി മാറ്റാന്‍ മോഹനയെ സഹായിക്കുന്നത്. ബ്രൈഡല്‍ മേക്കോവറില്‍ വ്യത്യസ്തമായി നില്‍ക്കുന്ന സംരംഭം കൂടിയാണ് മോഹന വിജിന്‍ മേക്കോവര്‍ സ്റ്റുഡിയോ. ഏറ്റവും നല്ല സേവനം മികച്ച രീതിയില്‍ നല്‍കുന്നു എന്നത് തന്നെയാണ് മറ്റ് മേക്കോവര്‍ സ്റ്റുഡിയോകളില്‍ നിന്നും ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള Hair Cut, Hair Spa, Oil Spa, Pedicure, Manicure, Facial, Cleanup, Advanced Facials like Hydra Facial, Vampire Facial, Body Spa, Tattoo മുതല്‍ എല്ലാ മേക്കോവര്‍ സര്‍വീസുകളും മോഹന വിജിന്‍ മേക്കോവര്‍ സ്റ്റുഡിയോ തങ്ങളുടെ കസ്റ്റമേഴ്‌സിന് നല്‍കുന്നുണ്ട്. ഓരോ കസ്റ്റമറുടേയും ബഡ്ജറ്റിന് അനുസരിച്ച് ഏറ്റവും മൂല്യമുള്ള സര്‍വീസ് തന്നെയാണ് ഇവര്‍ നല്‍കുന്നത്.

ഇതിനെല്ലാം പുറമെ ഈ മേഖലയെ കുറിച്ചു കൂടുതല്‍ പഠിക്കുന്നതിന് വേണ്ടിയുള്ള മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ് കോഴ്‌സുകളും ഈ സ്ഥാപനം നല്‍കുന്നുണ്ട്. ഏറ്റവും നല്ല ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചു തന്നെയാണ് ഇവര്‍ ഓരോ സേവനങ്ങളും നല്‍കുന്നത്. അതിനാല്‍ത്തന്നെ, നിരവധി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും അത് വഴി വളരാനും മോഹന വിജിന്‍ മേക്കോവര്‍ സ്റ്റുഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ആത്മവിശ്വാസം എങ്ങനെ ഒരാളുടെ ജീവിതത്തെ മാറ്റി മറിക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് മോഹന വിജിന്‍ മേക്കോവര്‍ സ്റ്റുഡിയോ എന്ന സംരംഭവും മോഹന വിജിന്‍ എന്ന സംരഭകയും.

https://www.instagram.com/mohanavijin/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍