Special Story

ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് അവിസ്മരണീയ നേട്ടങ്ങളുമായി മേക്കപ്പ് ബൈ ആദിത്യ നായര്‍

Spread the love

ഒരു പെണ്‍കുട്ടിയുടെ ഏറെ നാളത്തെ ആഗ്രഹങ്ങളില്‍ ഒന്നായിരിക്കും അവളുടെ വിവാഹം. ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷത്തില്‍ തനിക്കുള്ളതെല്ലാം കുറച്ച് സ്‌പെഷ്യല്‍ ആകണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. തന്നെ അണിയിച്ചൊരുക്കുന്നത് മുതല്‍ എല്ലാം ‘പെര്‍ഫെക്ടും ക്ലിയറും’ ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് യാതൊരു മടിയും കൂടാതെ സമീപിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ആദിത്യ.

ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു ചുവടുവയ്പും അടയാളപ്പെടുത്തലും നടത്താന്‍ ആദിത്യക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി അദിത്യ ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. സ്വന്തമായി എന്തെങ്കിലും തുടങ്ങാനാഗ്രഹിച്ച് നില്ക്കുന്ന പലര്‍ക്കും പ്രചോദനമായേക്കാവുന്ന അദിത്യയുടെ വിശേഷങ്ങളിലേക്ക് കടന്നുചെല്ലാം….

ഒപ്‌ടോമെട്രി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അദിത്യ വളരെ യാദൃശ്ചികമായാണ് മേക്കപ്പ് രംഗത്തേക്ക് കടന്നുവന്നത്. നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് റിട്ടയേര്‍ഡായി നാട്ടില്‍ വന്നപ്പോള്‍ മുന്നോട്ടുള്ള യാത്രയ്ക്ക് കൂട്ടായി ഒരു ജോലി തങ്ങള്‍ക്ക് വേണമെന്ന ചിന്ത അദിത്യയെ കൊണ്ടെത്തിച്ചത് മേക്കപ്പ് എന്ന വിശാല ലോകത്തിനു മുന്നിലാണ്.

തനിക്ക് യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന ആ രംഗത്ത് പ്രവര്‍ത്തിക്കാനും മേക്കപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനും അവസരം ഒരുക്കിയത് ആദിത്യയുടെ ഭര്‍ത്താവിന്റെ ചില സുഹൃത്തുക്കളാണ്. ഇന്നവര്‍ കത്രിക്കടവ് പ്രവര്‍ത്തിക്കുന്ന പ്രീമിയം സലൂണായ ബ്ലാക്കിന്റെ പാര്‍ട്‌ണേസായി പ്രവര്‍ത്തിച്ചുവരികയാണ്. ഒരു തൊഴില്‍ മാത്രമായാണ് തുടക്കത്തില്‍ മേക്കപ്പിനെ സമീപിച്ചിരുന്നതെങ്കില്‍ ഇന്ന് തനിക്ക് ജീവവായു തന്നെയാണ് ഈ മേഖലയെന്ന് അദിത്യ പറയുന്നു. ആ മാറ്റം ഈ സംരംഭകയെ കൊണ്ടെത്തിച്ചത് നേട്ടങ്ങളുടെ കൊടുമുടിയില്‍ തന്നെയാണ്.

കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള ‘ബ്രൈഡ്‌സി’നെ അണിയിച്ചൊരുക്കാന്‍ അദിത്യക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല അത്തം പത്ത് രുചി, ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി, ഉടന്‍ പണം, അമ്മ ഷോ, കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന മ്യൂസിക്കല്‍ ഷോ തുടങ്ങി മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത വിവിധ പരിപാടികളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി തിളങ്ങുവാനും അദിത്യക്ക് കഴിഞ്ഞിട്ടുണ്ട്.

തനിക്ക് ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപാട് സന്തോഷകരമായ നിമിഷങ്ങള്‍ ഈ മേഖല സമ്മാനിച്ചിട്ടുണ്ടെന്നാണ് അദിത്യ പറയുന്നത്. അതുകൊണ്ട് തന്നെ തന്റെ വര്‍ക്ക് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനോടൊപ്പം പാര്‍ട്‌ണേഴ്‌സുമായി ചേര്‍ന്ന് ബ്ലാക്കിന്റെ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സംരംഭക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അദിത്യ : 8281625768

@makeupby_adithyanair.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു