News Desk

ലണ്ടനില്‍ സൗജന്യ സ്ട്രാറ്റജിക് ബിസിനസ് ലീഡര്‍ സെഷന്‍ ഉള്‍പ്പെടെയുള്ള എസിസിഎ സംയോജിത ബി.കോം ഡിഗ്രി പ്രോഗ്രാമുമായി ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ്

Spread the love

കൊച്ചി: മികച്ച ഫിനാന്‍സ് പ്രൊഫഷണലുകളാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ധനകാര്യത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതിയായ എസിസിഎ സംയോജിത ബി.കോം പ്രോഗ്രാമുമായി ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് (ജെയില്‍ സിജിഎസ്). ഈ പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം എസിസിഎ യോഗ്യതയും കൊമേഴ്‌സില്‍ ബിരുദവും നേടാന്‍ സാധിക്കും.

ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസിന്റെ മൂന്ന് വര്‍ഷത്തെ എസിസിഎ (ACCA) സംയോജിത ബി.കോം ഡിഗ്രി പ്രോഗ്രാം കോമേഴ്‌സ് വിഷയങ്ങളില്‍ സമഗ്രമായ അറിവ് നേടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം എസിസിഎയ്ക്ക് ഒമ്പത് പേപ്പറുകളുടെ ഇളവും നല്‍കുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ സമയവും പണവും ലാഭിക്കാന്‍ സഹായിക്കും. കൂടാതെ, ലണ്ടനിലെ സ്ട്രാറ്റജിക് ബിസിനസ് ലീഡര്‍ (എസ്ബിഎല്‍) സെഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നേടാന്‍ കഴിയുമെന്നത് ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. ഇതിന് പുറമേ, വിദ്യാര്‍ഥികള്‍ക്ക് ലണ്ടനിലെ എസിസിഎ ആസ്ഥാനം സന്ദര്‍ശിക്കാനും അവസരമുണ്ടാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള സാമ്പത്തിക വ്യവസായ രംഗവുമായി ബന്ധപ്പെടുവാനും ലണ്ടനിലെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച് മനസിലാക്കുവാനും സാധിക്കും.

സാമ്പത്തിക വ്യവസായ മേഖലയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളിലും സാങ്കേതികതകളിലും മികച്ച രീതിയില്‍ ധാരണയുള്ള വിദഗ്ധരായ അധ്യാപകരാണ് വിദ്യാര്‍ത്ഥികള്‍ക്ക് എസിസിഎ പരിശീലനം നല്‍കുക. കൊമേഴ്സിലെ ബിരുദം അക്കൗണ്ടിംഗ്, ഫിനാന്‍സ്, ബാങ്കിംഗ്, കൊമേഴ്സ് തുടങ്ങിയ വിവിധ മേഖലകളില്‍ ഒട്ടനവധി തൊഴിലവസരങ്ങളാണ് ബികോം ബിരുദധാരികളെ കാത്തിരിക്കുന്നത്. അതിനാല്‍ ബികോം പഠനത്തോടൊപ്പം ആഗോള അംഗീകാരമുള്ള എസിസിഎ യോഗ്യത കൂടി കരസ്ഥമാക്കുന്നത് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ (ജെജിഐ) സംരംഭമാണ് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ്, വ്യവസായ മേഖലയുടെ ആവശ്യങ്ങളും തൊഴില്‍ വിപണിയുടെ ആവശ്യകതകളും നിറവേറ്റുന്ന നിരവധി പ്രൊഫഷണല്‍ യോഗ്യതകളും ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളും നല്‍കി വരുന്നു. പ്രോഗ്രാമിനെക്കുറിച്ച് കൂടുതലറിയാന്‍ +91 9207080111 എന്ന നമ്പറില്‍ ബന്ധപ്പെടുകയോwww.jaincgs.comഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.