Entreprenuership Success Story

സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് മിഴിവേകാന്‍ നൂതന ട്രീറ്റ്‌മെന്റുകളുമായി ‘Mediglow Cosmetology & Lifestyle Clinic’

Spread the love

ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് അല്ലേ? എന്നാല്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ അമിതമായി കെട്ടിക്കിടക്കുന്ന കൊഴുപ്പ് കാരണം പലപ്പോഴും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ സാധിക്കാറില്ല. കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിനായി ഭക്ഷണം ക്രമീകരിക്കുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ പലപ്പോഴും റിസള്‍ട്ട് ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മെഷീന്‍ ഉപയോഗിച്ച് ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനുള്ള ശാശ്വത പരിഹാരമാര്‍ഗമാണ് കൊല്ലം കരുനാഗപ്പള്ളിയിലും അടൂരും പ്രവര്‍ത്തിക്കുന്ന ‘Mediglow Cosmetology & Lifestyle Clinic’

കൊല്ലം സ്വദേശിയായ ഡോ.പാര്‍വതി മനോജിന്റെ വളരെകാലത്തെ പഠനത്തിന്റെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ സ്ഥാപനം. പി.ജി പഠനത്തിന് ശേഷമാണ് ഡോ.പാര്‍വതിയ്ക്ക് കോസ്‌മെറ്റോളജിയോട് കൂടുതല്‍ താത്പര്യം തോന്നിയത്. പിന്നീട് ഇതില്‍ ഉപരിപഠനം നടത്തിയ ശേഷമാണ് കോസ്‌മെറ്റോളജി ക്ലിനിക്ക് എന്ന നിലയില്‍ കരുനാഗപ്പള്ളിയില്‍ തന്റെ സ്വപ്‌ന സംരംഭം പടുത്തുയര്‍ത്തിയത്. കോസ്‌മെറ്റോളജി ക്ലിനിക്ക് എന്നതിനപ്പുറം ലൈഫ് സ്‌റ്റൈല്‍-ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ക്ലിനിക്ക് കൂടിയാണ് Mediglow Cosmetology & Lifestyle Clinic.

കെമിക്കല്‍ പീലീങ്, വിവിധ ലേസര്‍ ട്രീറ്റ്‌മെന്റുകള്‍, ആന്റി എയ്ജിങ് ട്രീറ്റ്‌മെന്റ്, സ്‌കിന്‍ ലൈറ്റനിങ്, ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങിയ നൂതന ട്രീറ്റ്‌മെന്റുകളെല്ലാം Mediglow യില്‍ ലഭ്യമാക്കിയിരുന്നു. പിന്നീട് ഡോ. പാര്‍വതിയുടെ ഭര്‍ത്താവായ ഡോ.മനോജും സ്ഥാപനത്തിന്റെ ഭാഗമായതോടെ Mediglow പുതിയ മേഖലകളിലേയ്ക്ക് കൂടി വ്യാപിക്കുകയായിരുന്നു. കോസ്‌മെറ്റോളജിയുമായി ബന്ധപ്പെട്ട പുതിയ ട്രീറ്റ്‌മെന്റുകളേക്കുറിച്ച് പഠിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോഴാണ് ജീവിതശൈലിയുമായി ബന്ധപ്പെട്ട അതിനൂതന ചികിത്സകളേക്കുറിച്ച് ഇരുവരും മനസിലാക്കുന്നതും Mediglow Cosmetology & Lifestyle Clinic നെ ഒരു ലൈഫ്‌സ്റ്റൈല്‍ ക്ലിനിക്ക് എന്ന നിലയിലേയ്ക്ക് കൂടി വളര്‍ത്താന്‍ തീരുമാനിക്കുന്നതും. അങ്ങനെയാണ് Cool Sculpting, Em sculpt എന്നീ ട്രീറ്റ്‌മെന്റുകള്‍ Mediglow ല്‍ ആരംഭിക്കുന്നത്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്ന കൊഴുപ്പിനെ ഓപ്പറേഷന്‍ കൂടാതെ തണുപ്പിച്ച് മെഷീന്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗമാണ് CoolSculpting. എക്‌സര്‍സൈസോ ഭക്ഷണനിയന്ത്രണങ്ങളോ ഇല്ലാതെയാണ് കൊഴുപ്പ് നീക്കുന്നത് എന്നതുകൊണ്ടുതന്നെ ഇന്ന് വളരെ പ്രചാരത്തിലുള്ള ട്രീറ്റ്‌മെന്റ് കൂടിയാണിത്. ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ മസില്‍ വര്‍ധിപ്പിക്കുന്നതിനായി ജിമ്മില്‍ കഠിനമായ വര്‍ക്കൗട്ടുകളില്‍ ഏര്‍പ്പെടുകയും പ്രോട്ടീന്‍ പൗഡറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരാണ്. ഇതിനൊരു പ്രതിവിധിയാണ് Emsculpt. നൂതന സാങ്കേതികവിദ്യയിലൂടെ മെഷീന്‍ ഉപയോഗിച്ച് മസില്‍ വര്‍ധിപ്പിക്കാനും കരുത്തുറ്റതാക്കാനുമുള്ള ട്രീറ്റ്‌മെന്റാണിത്. കൂടാതെ ഡെര്‍മറ്റോളജി, കോസ്‌മെറ്റോളജി വിങ്ങുകള്‍ക്ക് പുറമെ അലര്‍ജി, ആസ്ത്മ, ഓര്‍ത്തോപീഡിക്, ഫിസിക്കല്‍ മെഡിസിന്‍, കോസ്‌മെറ്റിക് ടെന്‍ഡിസ്ട്രി തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റ് കളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

Mediglow ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍തന്നെ അടൂരും ബ്രാഞ്ച് ആരംഭിക്കാന്‍ ഈ ദമ്പതികള്‍ക്ക് സാധിച്ചു. നൂതന ചികിത്സാരീതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതുകൊണ്ടുതന്നെയാണ് കസ്റ്റമേഴ്‌സിന്റെ വലിയ പിന്തുണയോടെ Mediglow Cosmetology & Lifestyle Clinic മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നത്. കൂടാതെ നിരവധി സെലിബ്രിറ്റികളും ട്രീറ്റ്‌മെന്റുകള്‍ക്കായി ഇവിടെ എത്താറുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള ട്രീറ്റ്‌മെന്റുകളെ കുറിച്ചുള്ള പഠനത്തിലാണ് ഇപ്പോള്‍ ഡോ.മനോജും ഡോ.പാര്‍വതിയും.

Contact: 8089 3680 80

https://mediglowclinic.co.in/

Facebook: mediglowaestheticz

Instagram: mediglowaestheticz

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍