Entreprenuership Success Story

ബ്രൈഡല്‍ മേക്കപ്പ് വര്‍ക്കുകളിലെ യുണീക് ഐഡിയകളുമായി റെജിന അരവിന്ദിന്റെ ‘Rey Makeup Studio & Spa’

ആരോഗ്യമുള്ള ശരീരവും ആരെയും ആകര്‍ഷിക്കുന്ന സുന്ദരമായ മുഖവും ആഗ്രഹിക്കാത്ത യുവതലമുറ കുറവായിരിക്കും. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പ്രത്യേക താത്പര്യം തന്നെ ഇന്നത്തെ ആളുകള്‍ക്കിടയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചുവരുന്ന ബ്യൂട്ടിപാര്‍ലറുകളുടെയും സലൂണുകളുടെയും എണ്ണം.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ബ്യൂട്ടീഷന്‍ മേഖലയിലേക്ക് കടന്നുവന്ന്, ആ മേഖലയില്‍ വിജയം കൈവരിച്ച നിരവധി സംരംഭകരെ ഇന്നു നമുക്ക് കാണാന്‍ കഴിയും. സംരംഭകരുടെ വിജയവഴിയില്‍ തന്റേതായ അടയാളപ്പെടുത്തലും സാന്നിധ്യവും കൊണ്ട് വേറിട്ട് നില്‍ക്കുകയാണ് കാസര്‍കോട് സ്വദേശിനി റെജിന അരവിന്ദ്.

ബ്യൂട്ടീഷ്യന്‍ മേഖലയോടുള്ള അടങ്ങാത്ത താത്പര്യം ഒന്ന് മാത്രമാണ് റെജിനയെ ഈ മേഖലയില്‍ എത്തിച്ചത്. തുടക്കത്തില്‍ ഫ്രീലാന്‍സ് വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു നല്‍കിയ റെജീന പതിയെ തന്റെ കഠിന പരിശ്രമവും മേക്കപ്പിനോടുള്ള അടങ്ങാത്ത പാഷനും ചേര്‍ത്ത് കാസര്‍ഗോഡ് ജില്ലയിലെ പ്രസ് ക്ലബ് ജംഗ്ഷനില്‍ ‘റേ മേക്കപ്പ് സ്റ്റുഡിയോ ആന്‍ഡ് സ്പാ’ എന്ന സ്ഥാപനം ആരംഭിച്ചു.

ഒരു തുടക്കക്കാരി എന്ന നിലയില്‍ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്ന റെജിന അതിനെയൊക്കെ തന്റെ മനക്കരുത്തും കുടുംബത്തിന്റെ പിന്തുണയും കൊണ്ട് തരണം ചെയ്തു മുന്നോട്ടു പോവുകയായിരുന്നു. ആ യാത്ര റെജിനയെ കൊണ്ടെത്തിച്ചത് കേരളത്തിലെ തന്നെ മുന്‍നിര ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പട്ടികയിലേക്കാണ്.

ഇന്ന് സെലിബ്രിറ്റികളും അല്ലാത്തവരുമായി നിരവധി ആളുകള്‍ക്ക് െ്രെബഡല്‍ വര്‍ക്കുകളുടെ അവസാന വാക്കായി റെജീനയുടെ സംരംഭം മാറിക്കഴിഞ്ഞിരിക്കുകയാണ്. മേക്കോവര്‍ സ്റ്റുഡിയോയോടൊപ്പം തന്നെ ബ്രൈഡല്‍ റെന്റഡ് ജ്വല്ലറികളുടെ പ്രത്യേക കളക്ഷനുകള്‍ നിറച്ചുകൊണ്ടുള്ള ഷോപ്പും റെജിന നടത്തിവരുന്നു.

ബ്രൈഡല്‍ വര്‍ക്കുകള്‍ക്ക് പുറമേ ബ്യൂട്ടി ട്രീറ്റ്‌മെന്റ്, പിഗ്‌മെന്റേഷന്‍ ട്രീറ്റ്‌മെന്റ്, ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റ് തുടങ്ങിയ സേവനങ്ങളും റെജീന നല്‍കിവരുന്നു. കേരളത്തിലുടനീളം വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് നല്‍കുന്ന ഇവര്‍ ഉടന്‍തന്നെ തന്റെ ബിസിനസ് മറ്റൊരു മേഖലയിലേക്ക് വളര്‍ത്തുവാനുള്ള തയ്യാറെടുപ്പാണ്.

വിവാഹത്തിന് തയ്യാറെടുക്കുന്ന ബ്രൈഡ്‌സിന് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കുക എന്നതാണ് റെജീനയുടെ ഏറ്റവും പുതിയ ആശയം. അതിന്റെ ഭാഗമായി ബ്രൈഡല്‍ സാരികള്‍ക്ക് മാത്രമായി ഒരു ഷോപ്പും അടുത്ത് തന്നെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ