News Desk

ശാസ്തമംഗലം ഗവ. എല്‍.പി.സ്‌കൂളിന് സ്‌കൂള്‍ ബസ് കൈമാറി

Spread the love

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16.80 ലക്ഷം രൂപ ചെലവഴിച്ച് ശാസ്തമംഗലം ഗവ. എല്‍.പി.എസിനായി വാങ്ങിയ സ്‌കൂള്‍ ബസ് എം.എല്‍.എ അഡ്വ. വി.കെ പ്രശാന്ത് സ്‌കൂളിന് കൈമാറി. ബസിന്റെ ഫ്‌ലാഗ്‌ ഓഫും എം.എല്‍.എ നിര്‍വഹിച്ചു. ബാര്‍ട്ടണ്‍ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, ജവഹര്‍ ബാലഭവന്‍, സിമെറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് എന്നീ സ്ഥാപനങ്ങള്‍ക്ക് ബസ് വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചിട്ടുള്ളതായി എം.എല്‍.എ പറഞ്ഞു.

ശാസ്മംഗലം കൗണ്‍സിലര്‍ മധുസൂദനന്‍ നായര്‍, മുന്‍ കൗണ്‍സിലര്‍ അനന്തചന്ദ്രന്‍, തിരുവനന്തപുരം സൗത്ത് എ.ഇ.ഒ രാജേന്ദ്ര ബാബു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മുംതാസ്, പി.റ്റി.എ പ്രസിഡന്റ് അജയപ്രസാദ്, പി.റ്റി.എ ഭാരവാഹികളായ ഗോപിക മേനോന്‍, അഞ്ചു മോഹന്‍, സംഘാടക സമിതി അംഗങ്ങളായ ശശിധരന്‍ എസ്, ആര്‍.എസ് കിരണ്‍ദേവ്, രാമന്‍കുട്ടി, അനില്‍ കുമാര്‍, സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ ഗിരീശ് കുമാര്‍ ഐ.എ.എസ്, സി.എസ് രതീഷ്, മുകുന്ദേശ്, രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.