Entreprenuership Success Story

ശുഭമുഹൂര്‍ത്തങ്ങളുടെ ദൃശ്യഭംഗി ‘കറക്ട് ആംഗിളില്‍’ കാണാം….’VIDEO BEATS’ ലൂടെ…

Spread the love

സഹ്യന്‍ ആര്‍

ഓര്‍മയുടെ താളുകളോരോന്നും മറിക്കുമ്പോള്‍ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ കാല്പനിക ഭാവത്തോടെ വീണ്ടും വീണ്ടും കാണാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. വിവാഹം, പ്രിയപ്പെട്ടവര്‍ തമ്മിലുള്ള ഒത്തുചേരലുകള്‍ എന്നിങ്ങനെ എന്നെന്നും ഓര്‍മിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന എല്ലാ നിമിഷങ്ങളും ഒരു ക്യാമറാമാന്റെ ഭാവനാസമ്പന്നമായ ‘ആംഗിളുകളി’ല്‍ പിറന്ന ചിത്രങ്ങളായും വീഡിയോകളായും സൂക്ഷിച്ചുവയ്ക്കുകയെന്നത് സൗന്ദര്യബോധമുള്ള ഏതൊരാളുടെയും ആവശ്യമാണ്.

വിവാഹം, സേവ് ദ ഡേറ്റ്, എന്‍ഗേജ്‌മെന്റ് പോലുള്ള മനോഹരമായ നിമിഷങ്ങളെല്ലാം കേവലമൊരു ക്യാമറാ ഷൂട്ടിനപ്പുറം നല്ലൊരു ചലച്ചിത്രത്തിലെ സീനുകള്‍ കാണുന്ന നിലവാരത്തോടെ, ഭാവാഭിനയത്തിന്റെ സര്‍ഗവാസനകളെ പ്രകടമാക്കുംവിധം കൂടുതല്‍ കലാസൗന്ദര്യത്തോടെ ചിത്രീകരിക്കാനാണ് ഇന്ന് ഏതൊരാളും ആഗ്രഹിക്കുന്നത്. പൂര്‍ണമായും തൃപ്തി നല്‍കുന്ന വിധത്തില്‍ ഏതൊരു കാര്യവും ചിത്രീകരിച്ചു നല്‍കാന്‍ വളരെയധികം ‘പ്രൊഫഷണല്‍’ ആയ ഒരു ടീമിന്റെ സേവനമാണ് ഇവിടെ എല്ലാവരും അന്വേഷിക്കുന്നത്. അത്തരത്തിലൊന്നാണ് പാലക്കാട് സ്വദേശിയായ വിപിന്‍ദാസ് ഫോട്ടോഗ്രാഫിയിലുള്ള തന്റെ സര്‍ഗവാസനയും പരിചയസമ്പത്തും കൊണ്ട് പടുത്തുയര്‍ത്തിയ ‘വീഡിയോ ബീറ്റ്‌സ്’ എന്ന സംരംഭം.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി കേരളത്തിലുടനീളം വെഡിങ് ഫോട്ടോഗ്രാഫി, പോര്‍ട്ട് ഫോളിയോ, മോഡലിംഗ്, ആഡ് ഷൂട്ടുകള്‍, പ്രൊമോഷന്‍ വീഡിയോ മേക്കിങ് എന്നിങ്ങനെ വ്യത്യസ്തമായ സേവനങ്ങള്‍ നല്‍കിക്കൊണ്ട് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്തെ ഒഴിച്ചുകൂടാനാകാത്ത സ്ഥാപനമായി വീഡിയോ ബീറ്റ്‌സ് പ്രവര്‍ത്തിച്ചുവരുന്നു. മുന്‍പ് വിവിധ മേഖലയില്‍ ജോലി ചെയ്തിരുന്ന വിപിന്‍ദാസ് ഫോട്ടോഗ്രാഫിയോടുള്ള പാഷന്‍ കൊണ്ടാണ് ഈ മേഖലയിലേക്ക് എത്തിയത്.

അത്യധികം സ്‌കില്‍ ആവശ്യമുള്ള മേഖലയായതിനാല്‍ തന്നെ നിരവധി പേരെ അസിസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം ഫോട്ടോഗ്രാഫി എന്ന വൈദഗ്ധ്യത്തെ സ്വയം വികസിപ്പിച്ചെടുത്തത്. തുടര്‍ന്ന് സ്വന്തം പരിശ്രമം കൊണ്ട് ഒരു സ്ഥാപനം ഉണ്ടാക്കിയെടുത്തു. ഇപ്പോള്‍ വെഡിങ് ഫോട്ടോഗ്രഫിക്കാണ് വീഡിയോ ബീറ്റ്‌സ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. മുന്‍പ് മോഡലിംഗ് ഒക്കെ കൂടുതല്‍ സജീവമായി ചെയ്തിരുന്നു. വളരെ ഭാവനാപരമായ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വേറിട്ടതും അനുയോജ്യവുമായ പശ്ചാത്തലങ്ങളില്‍ ചിത്രീകരിക്കുന്ന വെഡിങ് ഷൂട്ടുകളാണ് ഇവരുടെ മുഖമുദ്ര. അതുകൊണ്ടുതന്നെയാണ് ഒരു പ്രോഡക്റ്റിന്റെ മികച്ച ബ്രാന്‍ഡ് എന്നപോലെ വിവാഹസംബന്ധമായ ചിത്രീകരണങ്ങള്‍ക്കൊരു ‘മികച്ച ടീം’ എന്ന നിലയ്ക്ക് നിരവധിപേര്‍ വീഡിയോ ബീറ്റ്‌സിനെ തെരഞ്ഞെടുക്കുന്നത്.

മറ്റു സേവനങ്ങള്‍ക്കുപുറമേ സാമൂഹികവും രാഷ്ട്രീയവുമായി സ്വാധീനം ചെലുത്തുന്ന തരത്തിലുള്ള ചില ഷൂട്ടിംഗ് പ്രോജക്ടുകളും വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് ചെയ്യുന്നു.പല പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അവരുടെ ആശയങ്ങളും ചെയ്ത പ്രവര്‍ത്തനങ്ങളുമെല്ലാം ജനങ്ങളോട് വിളിച്ചു പറയേണ്ടതുണ്ട്. അത്തരത്തില്‍ അവരോരോരുത്തരും ജനങ്ങള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന സന്ദേശങ്ങളെ വളരെ ക്രിയേറ്റീവായ രീതിയില്‍ ഷൂട്ട് ചെയ്തു നല്‍കുന്നുണ്ട് ഇവരുടെ ടീം.

എം ബി രാജേഷ്, ഷാഫി പറമ്പില്‍ തുടങ്ങിയ പൊതുപ്രവര്‍ത്തകര്‍ക്കായി ഇങ്ങനെ തയ്യാറാക്കിയ വീഡിയോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായിട്ടുണ്ട്. ‘കോയമ്പത്തൂര്‍ റേഡിയോ സിറ്റി’ എന്ന പ്രമുഖ എഫ് എം ചാനലിനു വേണ്ടി വീഡിയോ ബീറ്റ്‌സ് തയ്യാറാക്കി നല്‍കിയ ‘പേയ്ഡ് പ്രമോഷന്‍ വീഡിയോ’കള്‍ എടുത്തു പറയാവുന്ന മറ്റൊരു പ്രോജക്ടാണ്. ഈ മേഖലയുടെ എല്ലാ വശങ്ങളിലും വൈദഗ്ധ്യമുള്ള മികച്ചൊരു ടീമാണ് ഈ സ്ഥാപനത്തിന്റെ കരുത്ത്. അതുകൊണ്ടുതന്നെ കേരളത്തിലും തമിഴ്‌നാട്ടിലുമുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് തങ്ങളുടെ സേവനം എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

വിപിന്‍ദാസിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി ഭാര്യ ശ്രീഷ്മ ശ്രീധരന്‍ വിപിന്‍ദാസിനൊപ്പമുണ്ട്.എം എസ് ഡബ്ല്യൂ ബിരുദാനന്തര ബിരുദധാരിയായ ശ്രീഷ്മ ആ മേഖലയില്‍ മികച്ച കരിയര്‍ സാധ്യതയുള്ള ജോലിയുണ്ടായിരുന്നിട്ടും അത് ഉപേക്ഷിച്ചിട്ടാണ് വിപിന്‍ദാസിന്റെ പാഷനെ പിന്തുടര്‍ന്നുകൊണ്ട് വീഡിയോ ബീറ്റ്‌സിലേക്ക് വരുന്നത്. തന്നെ സംബന്ധിച്ചിടത്തോളം തീര്‍ത്തും വ്യത്യസ്തമായൊരു മേഖലയായിരുന്നിട്ടുകൂടി അതിനെ കുറിച്ച് കൂടുതല്‍ പഠിച്ചുകൊണ്ട് ശ്രീഷ്മ ശ്രീധരന്‍ വീഡിയോ ബീറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍