Success Story

ഇന്ത്യയുടെ സ്വര്‍ണ മാര്‍ക്കറ്റില്‍ ഒരു മലയാളിയുടെ പൊന്‍സ്പര്‍ശം: UC GOLD & DIAMONDS

Spread the love

ദീര്‍ഘവീക്ഷണത്തോടും അപാരമായ പ്രതിബദ്ധതയോടും കൂടിയ സംരംഭകനായ U C Shajeem എന്ന കോഴിക്കോട്ടുകാരന്‍, ഇന്ന് UC GOLD & DIAMONDS എന്ന ബ്രാന്‍ഡിലൂടെ ഇന്ത്യയുടെ സ്വര്‍ണ നിര്‍മാണ രംഗത്ത് പുതിയ അധ്യായങ്ങള്‍ എഴുതുകയാണ്. ചെറിയൊരു അവസരത്തില്‍ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ യാത്ര, ഇന്ന് വ്യവസായത്തില്‍ വിശ്വാസത്തിന്റെയും നിലവാരത്തിന്റെയും അളവുകോലായി മാറിയിട്ടുണ്ട്.

ഷജീമിന്റെ ബിസിനസ് യാത്ര, ആത്മവിശ്വാസത്തിന്റെയും അനന്തമായ ആഗ്രഹങ്ങളുടെയും ഉജ്ജ്വല ഉദാഹരണമാണ്. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ നേടിയശേഷം, അദ്ദേഹം ചെറുകിട ബിസിനസുകളിലേക്ക് കടന്നു, തുടര്‍ന്ന് കുവൈറ്റിലും ഖത്തറിലും വര്‍ഷങ്ങളുടെ കഠിനാധ്വാനം… ഖത്തറില്‍ ജോലി ചെയ്ത ഒരു ഭക്ഷ്യ വിതരണ കമ്പനിയെ മാര്‍ക്കറ്റിംഗിലെ തന്റെ മിടുക്കിലൂടെ അദ്ദേഹം വിജയത്തിലേക്ക് നയിച്ചു. ഈ ആത്മവിശ്വാസം കൈമുതലാക്കി, കേരളത്തിലേക്ക് മടങ്ങിയ ഷജീം ഒരു ആഭരണ നിര്‍മാണ ഫാക്ടറിയില്‍ ജോലി ചെയ്ത് പ്രായോഗിക പരിചയങ്ങള്‍ സമ്പാദിച്ചു, ഒടുവില്‍ സ്വന്തമായി സംരംഭം ആരംഭിച്ചു.

പ്രാരംഭ ഘട്ടത്തിലെ പങ്കാളിത്ത സംരംഭം വിജയിച്ചില്ലെങ്കിലും, കോവിഡ് കാലം ഒരു വഴിത്തിരിവായി. പാന്‍ഡമിക്കിന് ശേഷം പൂര്‍ണമായ ദൃഢനിശ്ചയത്തോടെ, അദ്ദേഹം 250 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു ഫാക്ടറിയില്‍ നിന്ന് UC GOLD & DIAMONDS ആരംഭിച്ചു. അത് ഇന്ന് 2000 ചതുരശ്ര അടിയുള്ള ഫാക്ടറിയിലേക്ക് വളര്‍ന്നു. മഹാമാരി പ്രയാസം സൃഷ്ടിച്ച കാലത്ത്, ഒരു വര്‍ഷത്തോളം ശമ്പളമില്ലാതെ ജോലി ചെയ്ത വിശ്വസ്തരായ തൊഴിലാളികളുടെ പിന്തുണയാണ് U C Shajeem എന്ന സംരംഭകനെ തിരിച്ചുകൊണ്ടുവന്നത്. പിന്നീട് ആ ശമ്പളം മുഴുവനായി നല്‍കിയെങ്കിലും, ‘അവരുടെ ഈ ത്യാഗമില്ലെങ്കില്‍ ഇന്നത്തെ വളര്‍ച്ച സാധ്യമാകുമായിരുന്നില്ല’, ഷജീം സ്വീകാര്യമായ ഭാവത്തില്‍ സമ്മതിക്കുന്നു. ഇപ്പോള്‍ ഇരുപത്തിയഞ്ചോളം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം, പത്തോളം ഹോള്‍സെയില്‍ കച്ചവടക്കാര്‍ക്കും ഇരുപതോളം റീട്ടെയില്‍ ഷോപ്പുകള്‍ക്കും ഉത്പന്നങ്ങള്‍ നല്‍കുന്നു.

മുംബൈയിലെ അന്ധേരിയില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറി, ഹോള്‍സെയില്‍ കച്ചവടക്കാര്‍ക്കും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും വിശ്വസനീയമായ ഒരു ഉത്പാദന കേന്ദ്രമാണ്. കേരളത്തിലെയും മുന്‍നിര ബ്രാന്‍ഡുകള്‍ക്കായി അതിമനോഹരമായ ആഭരണ ശേഖരങ്ങള്‍ ഇവിടെ നിര്‍മിക്കുന്നു. ആന്റിക്, ഡയമണ്ട്, റൂബി & എമറാള്‍ഡ്, 18 KT യെല്ലോ & റോസ് ഗോള്‍ഡ്, അണ്‍കട്ട് ഡയമണ്ട്, ടര്‍ക്കിഷ്, കാസ്റ്റിംഗ് ജ്വല്ലറി എന്നിവയുടെ ഉത്പന്ന ശ്രേണികള്‍, ക്ലെയ്ന്റുകളുടെ ആവശ്യം അനുസരിച്ചുള്ള കൃത്യമായ നിര്‍മാണം എന്നിവ UC GOLD & DIAMONDS നെ വ്യത്യസ്തരാക്കുന്നു. യുവതലമുറയുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ലൈറ്റ് വെയിറ്റ് ജ്വല്ലറി നിര്‍മ്മാണ രംഗത്ത് കമ്പനി പ്രത്യേക സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്.

മുന്നോട്ട് നോക്കുമ്പോള്‍, സ്വര്‍ണ്ണ വജ്ര ആഭരണങ്ങളുടെ ഒരു റീട്ടെയില്‍ ഷോറൂം സ്ഥാപിച്ച് ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിച്ചേരുക എന്നതാണ് ഷജീമിന്റെ വലിയ സ്വപ്‌നം. ‘നാം നേരിട്ട് ഉത്പാദനം നടത്തുന്ന കമ്പനിയായതിനാല്‍, ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ആഭരണങ്ങള്‍ താരതമ്യേനെ കുറഞ്ഞ വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും. ഇത് സ്വപ്‌നം മാത്രമല്ല, സാധ്യമായ ഒരു ലക്ഷ്യമാണ്,’ ഷജീം വിശ്വസിക്കുന്നു.

ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ നിക്ഷേപകരെ ക്ഷണിക്കുകയാണ് UC GOLD & DIAMONDS. ഭാവിയിലെ വളര്‍ച്ചയുടെ ഭാഗമാകാനും ഇന്ത്യയുടെ സ്വര്‍ണ്ണവിപണിയില്‍ ഗെയിംചേഞ്ചര്‍ ആകാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് മികച്ച അവസരമാണ്.

ഗുജറാത്തികളും മാര്‍വാഡികളും ആധിപത്യം പുലര്‍ത്തുന്ന ഈ സ്വര്‍ണ നിര്‍മ്മാണ മേഖലയിലാണ് വളരെ കുറഞ്ഞ മലയാളി സംരംഭകരില്‍ ഒരാളായി U C Shajeem തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. അഭിനിവേശവും സമര്‍പ്പണവും ഉള്‍ക്കൊണ്ട അദ്ദേഹത്തിന്റെ യാത്ര, ഇന്ന് മലയാളികള്‍ക്ക് ഈ മേഖലയിലെ അധ്യായങ്ങള്‍ തുറക്കുന്നതിന് ഒരു മാതൃകയായി മാറുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ