Entreprenuership Success Story

സൗഹൃദത്തിന്റെ നൂലിഴകള്‍ക്കൊപ്പം പാഷനെ ചേര്‍ത്തുതുന്നിയ പെണ്‍ശക്തികള്‍

Spread the love

ഇരുപതുകളെപ്പോഴും ആശങ്കകളുടെ കാലം കൂടിയാണ്. എന്നാല്‍ ആശങ്കകളില്‍ പതറാതെ ഇരുപത്തിനാലാം വയസില്‍ കഠിനാധ്വാനവും പാഷനും ചേര്‍ത്തുതുന്നി തങ്ങളുടേതായ പാതയൊരുക്കുകയാണ് എറണാകുളം സ്വദേശിനി സ്‌റ്റെഫിയും, ഇടുക്കി സ്വദേശിനി അജീനയും. ഫാഷന്‍ ഡിസൈനിംഗില്‍ പരിശീലനം നേടിയ ഇരുവരും ഒരു വര്‍ഷം മുന്‍പ് മറ്റൊരു ബൊട്ടീഖില്‍ ജോലി ചെയ്യുന്നതിനിടെയാണ് പരിചയപ്പെടുന്നത്. സഹപ്രവര്‍ത്തകരായുള്ള യാത്രയില്‍ ചിന്തകള്‍ക്കും താത്പര്യങ്ങള്‍ക്കും സാമ്യമുണ്ടെന്ന തിരിച്ചറിവാണ് തങ്ങളുടെ സ്വപ്‌നത്തിലേക്ക് ഒരുമിച്ചു ചുവടുവെയ്ക്കാന്‍ ഇരുവരേയും പ്രേരിപ്പിച്ചത്.

തുടക്കക്കാരെന്ന നിലയില്‍ സ്വന്തമായൊരു സംരംഭം എന്ന സ്വപ്‌നത്തിലേക്ക് എത്തിപ്പെടാന്‍ കടമ്പകള്‍ ഏറെയുണ്ടായിരുന്നു അജീനയ്ക്കും സ്‌റ്റെഫിക്കും മുന്‍പില്‍… അതിന്റെ ആദ്യ പടിയായിരുന്നു ഫ്രീലാന്‍സിങ്ങ്. കസ്റ്റമറുടെ വീടുകളിലെത്തി അളവെടുത്ത് വസ്ത്രങ്ങള്‍ അവര്‍ക്കാവശ്യമുള്ള വിധം തുന്നിയെടുക്കുന്നതായിരുന്നു അന്ന് പതിവ്. അഞ്ച് മാസത്തോളം ഫ്രീലാന്‍സായി പ്രവര്‍ത്തിച്ച ശേഷമാണ് ഇരുവരും ചേര്‍ന്ന് 2024 നവംബറില്‍ എറണാകുളം പള്ളിക്കരയില്‍ Zaith Boutique ന് തുടക്കം കുറിക്കുന്നത്.

ഓണം വിവാഹം ഉള്‍പ്പെടെ ആഘോഷങ്ങളുടെ സീസണായിരുന്നതിനാല്‍ തന്നെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായിരുന്നു ആദ്യ ഓര്‍ഡറുകള്‍ ലഭിക്കുന്നത്. കൃത്യതയോടെയുള്ള പ്രവര്‍ത്തനങ്ങളും നെയ്‌തെടുക്കുന്ന വസ്ത്രങ്ങളിലെ എലഗന്റ് ടച്ചും Zaithന്റെ ഡിസൈനുകളെ ശ്രദ്ധേയമാക്കി മാറ്റി. ഹാന്‍ഡ് ക്രാഫ്റ്റഡ് ബ്രൈഡല്‍ വസ്ത്രങ്ങളും ശ്രദ്ധേയമായതോടെ Zaith ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ വിശ്വാസ്യതയുടെ മറുപേരായി മാറി. തുടക്കകാലത്ത് പരിചയക്കാരില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ച Zaithനെ പിന്നീട് നയിച്ചതത്രയും വായ്‌മൊഴിയിലൂടെ ലഭിച്ച ഉപഭോക്താക്കളായിരുന്നു.

ബ്രൈഡല്‍ വെയര്‍, പാര്‍ട്ടി വെയര്‍, ബ്രൈഡല്‍ ബ്ലൗസുകള്‍, ഡയബിള്‍ ഫാബ്രിക്കുകള്‍, കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍, ഹാന്‍ഡ് എംബ്രോയിഡറി തുടങ്ങി വിവിധ മേഖലകളില്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ തങ്ങളുടെ നിലയുറപ്പിക്കാന്‍ Zaith Boutique ന് സാധിച്ചിട്ടുണ്ട്. സ്‌റ്റോറില്‍ നേരിട്ടെത്തി പര്‍ച്ചേസ് ചെയ്യുന്നതിനൊപ്പം ഓണ്‍ലൈനായും Zaith ന്റെ യുണീഖ് ക്ലാസി ഡിസൈനുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നുണ്ട്.

ഓര്‍ഡറുകള്‍ നേരിട്ട് സ്‌റ്റോറിലെത്തി വാങ്ങാന്‍ കഴിയാത്തവര്‍ക്കായി കൊറിയര്‍ സംവിധാനത്തിലൂടെയും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് കൃത്യതയോടെയും ഗുണമേന്മയോടെയും ഡിസൈനുകള്‍ Zaith എത്തിച്ചുനല്‍കുന്നുണ്ട്. തങ്ങള്‍ക്ക് മുന്നിലെത്തുന്ന കസ്റ്റമറുടെ ആവശ്യങ്ങളെ കൃത്യമായി മനസിലാക്കി, അവരുടെ ആശയങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതോടൊപ്പം വസ്ത്രങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ഇരുവരും പ്രത്യേകം ശ്രദ്ധകല്‍പ്പിക്കാറുണ്ട്.

രണ്ട് തുടക്കക്കാരികളുടെ സ്വപ്‌നമായി ആരംഭിച്ച Zaith Boutique ഇന്ന് മൂന്നോളം ജീവനക്കാരുള്ള സംരംഭമായി വളര്‍ന്നിരിക്കുകയാണ്. തങ്ങളുടെ സംരംഭത്തെ കൂടുതല്‍ സുന്ദരമായ ഒരിടമാക്കി മാറ്റണമെന്നതാണ് ഇരുവരുടേയും സ്വപ്‌നം. വരും കാലങ്ങളില്‍ സ്ത്രീകളുടെ വസ്ത്ര മേഖലയില്‍ പുതിയ ക്ലാസി, ട്രെന്‍ഡി ഡിസൈനുകള്‍ ഉള്‍പ്പെടുത്തി സംരംഭത്തെ വിപുലീകരിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

മത്സരങ്ങള്‍ ഏറെയുള്ള ഫാഷന്‍ മേഖലയില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുകയാണ് Zaith Boutique. ഒരു ബ്രാന്‍ഡ് ആയി മാത്രമല്ല, സൗഹൃദം സ്വപ്‌നങ്ങളുമായി ചേര്‍ത്തുതുന്നുമ്പോള്‍ സ്ത്രീകള്‍ക്ക് എന്തെല്ലാം നേടാനാകുമെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി.

+91 87149 04083

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍