Entreprenuership Success Story

ഓപ്പോള്‍; വേരുകളിലേക്കൊരു മടക്കയാത്രയുമായി വിജയം കൊയ്ത് അരുന്ധതി

Spread the love

കുട്ടിക്കാലത്ത് കേട്ടുമറന്ന കഥകളില്‍ നിന്നും കൈവിട്ടുപോയ പൈതൃകത്തെ നെയ്‌തെടുത്തതാണ് കൊല്ലം സ്വദേശിനി അരുന്ധതി. ബിസിനസ് പ്ലാനോ, മാര്‍ക്കറ്റിങ് സ്ട്രാറ്റജികളോ ഒന്നുമല്ല, വൈകുന്നേരങ്ങളില്‍ അച്ഛനില്‍ നിന്നുകേട്ട കഥകളാണ് ഓപ്പോള്‍ എന്ന സംരംഭത്തിലേക്ക് അരുന്ധതിയെ നയിച്ചത്; ഒപ്പം വസ്ത്രങ്ങളോടുള്ള പാഷനും…

കൊല്ലമാണ് സ്വദേശമെങ്കിലും എറണാകുളത്തായിരുന്നു അരുന്ധതി പഠിച്ചുവളര്‍ന്നത്. രണ്ട് തലമുറകള്‍ക്ക് മുമ്പ് തന്റെ കുടുംബത്തിനുണ്ടായിരുന്ന ‘തറി’കളെ കുറിച്ച് അച്ഛന്‍ പറഞ്ഞുതരാറുള്ള കഥകള്‍ കേട്ടാണ് അരുന്ധതി വളര്‍ന്നത്. പവര്‍ലൂമുകള്‍ ആധിപത്യം തുടരുന്ന ഇന്നത്തെ ലോകത്തിന് കൈത്തറി വസ്ത്രങ്ങളുടെ പൈതൃകമെത്തിക്കുകയെന്ന ലക്ഷ്യം അരുന്ധതിയിലുണ്ടാകുന്നതും ഈ കഥകളിലൂടെയാണ്. 2025 ജനുവരിയിലാണ് ‘ഓപ്പോള്‍’ എന്ന സംരംഭത്തിന് അരുന്ധതി തുടക്കം കുറിക്കുന്നത്.

പൂര്‍ണമായും കൈത്തറി വസ്ത്രങ്ങളാണ് ഓപ്പോളിലുള്ളത്. സാരികള്‍, സെറ്റ് മുണ്ടുകള്‍, ദോത്തികള്‍ തുടങ്ങിയവ കൊല്ലത്തെ ഓപ്പോളിന്റെ സ്‌റ്റോറിലെത്തിയോ, ഓണ്‍ലൈനായോ വാങ്ങാനുള്ള സൗകര്യമുണ്ട്. ഇന്ത്യയിലുടനീളം സഞ്ചരിച്ച്, നെയ്ത്തുകാരുമായി ഇടപഴകിയും അവരുടെ കഥകള്‍ മനസിലാക്കിയുമാണ് ഓപ്പോളിലെ ഓരോ മാസ്റ്റര്‍ പീസുകളും ഒരുങ്ങിയിരിക്കുന്നത്. ഓപ്പോളിലെ ഓരോ ഉത്പന്നത്തിലും ഒരു പ്രദേശത്തിന്റെ പ്രാണനും തറിയുടെ താളവും നെയ്ത്തുകാരന്റെ സ്‌നേഹവും ഇഴചേരുന്നുണ്ടെന്നതാണ് ഓപ്പോളിന്റെ പ്രത്യേകത.

വസ്ത്രങ്ങളുടെ ഭംഗി മാത്രമല്ല ഓപ്പോളിനെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഓരോ വസ്ത്രങ്ങളിലും ഉറപ്പാക്കുന്ന പുതുമയും ഗുണനിലവാരവുമാണ്. കൈത്തറി വസ്ത്രങ്ങളെന്ന പേരില്‍ നിരവധി വ്യാജപതിപ്പുകള്‍ ഇറങ്ങുന്ന കാലത്ത് വിശ്വസനീയവും ആധികാരികവുമായ നെയ്ത്തുകാരില്‍ നിന്ന് നേരിട്ടെത്തി നെയ്‌തെടുക്കുന്നുവെന്നത് തന്നെയാണ് ഓപ്പോളിന്റെ പ്രത്യേകത.

ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കൈത്തറി സാരികള്‍ ‘ടോക്കണൈസ്’ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമെന്ന പട്ടം നേടാനുള്ള ഒരുക്കത്തിലാണ് സംരംഭം. നെയ്ത്തുകാരന്‍, നെയ്‌തെടുക്കാനുപയോഗിച്ച വസ്തുക്കള്‍, വാങ്ങുന്നയാള്‍ എന്നിവരെക്കുറിച്ചുള്ള സുതാര്യമായ, കൃത്രിമമല്ലാത്ത വിവരങ്ങളുറപ്പാക്കുന്ന സാങ്കേതിക വിദ്യയാണിത്. അനുകരണങ്ങളേറെ നിറഞ്ഞ ഈ ലോകത്ത്, ഗ്രാമീണരായ യഥാര്‍ത്ഥ നെയ്ത്തുകാരുടെ അന്തസ്സുറപ്പാക്കാനും അവരെ ദൃശ്യമാക്കാനുമുള്ള ശക്തമായ നീക്കം കൂടിയാണ് ജനുവരിയോടെ നടപ്പാക്കാന്‍ ഒരുങ്ങുന്നു ഈ പദ്ധതി…

വില കുറഞ്ഞ വസ്ത്രങ്ങളുടെ വലിയ ശേഖരവുമായി പവര്‍ലൂമുകള്‍ ആധിപത്യമുറപ്പിച്ച ഇക്കാലത്ത് കൈത്തറി വസ്ത്രങ്ങളുമായി ഒരു സംരംഭം ആരംഭിക്കുകയെന്നത് വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു. ഉയര്‍ന്ന വിലയും നെയ്‌തെടുക്കാന്‍ ദിവസങ്ങളോ മാസങ്ങളോ വേണ്ടിവരുന്ന പരിശ്രമവും കൈത്തറി വസ്ത്രങ്ങളെ കുറിച്ചുള്ള കസ്റ്റമേഴ്‌സിന്റെ അവബോധമില്ലായ്മയുമെല്ലാം സംരംഭത്തെ മുന്നോട്ടുനയിക്കുന്നതില്‍ വെല്ലുവിളിയുയര്‍ത്താറുണ്ട്. എന്നാല്‍ പ്രതിസന്ധികളെ മറികടന്ന്, തനിക്ക് മുന്നിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് കൈത്തറി വസ്ത്രങ്ങളുടെ മൂല്യത്തെ കുറിച്ച് കൃത്യമായി പറഞ്ഞുമനസിലാക്കിയും പൈതൃകത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചുമാണ് അരുന്ധതിയുടെ യാത്ര. പിന്തുണയുമായി ഭര്‍ത്താവും ഇരുകുടുംബങ്ങളുമെത്തുന്നതോടെ സംരംഭത്തെ കൂടുതല്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാനുള്ള ലക്ഷ്യത്തിേേലക്ക് കുതിക്കുകയാണ് അവരിന്ന്.

ഫാഷനല്ല, ചാരുതയും പൈതൃകവും ധാര്‍മികതയും വിളിച്ചോതുന്ന വേരുകളിലേക്കുള്ള തിരിച്ചുവരവു കൂടിയാവുകയാണ് അരുന്ധതിയുടെ ഓപ്പോള്‍.

https://www.instagram.com/oppol_dot_in?igsh=NHNodjluZGtzZWw5

Phone: 8848927649

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍