Entreprenuership Success Story

ഓര്‍മകള്‍ക്കൊരല്‍പം മധുരം; രുചിയും ഗുണമേന്മയും കൊണ്ട് എട്ട് വര്‍ഷം പിന്നിട്ട നീതുവിന്റെ ‘ജെസൈന്‍സ്’

Spread the love

ചില പാചകങ്ങള്‍ രുചിയില്‍ ഒതുങ്ങുന്നില്ല; അതില്‍ ചേരുവകളെക്കാള്‍ കൂടുതല്‍ സ്‌നേഹവും ഓര്‍മകളുമാണ് നിറയുന്നത്. എറണാകുളം സ്വദേശിനി നീതുവിന്റെ കേക്ക് നിര്‍മാണ സംരംഭമായ Jez Aynn’s അത്തരമൊരു മധുരമൂറുന്ന കഥയാണ്. കേവലം ഒരു ബിസിനസ് എന്നതിലുപരി, കുടുംബത്തിലെ പ്രിയപ്പെട്ട ഒരാളോടുള്ള വാത്സല്യത്തിന്റെയും പാഷന്റെയും പൂര്‍ത്തീകരണമാണ് നീതുവിന് ‘Jez Aynn’s’.

ചെറുപ്പം മുതല്‍ ബേക്കിങ്ങിനോട് താത്പര്യമുണ്ടായിരുന്നു നീതുവിന്. എന്നാല്‍ ഈ ഇഷ്ടത്തെ ഒരു സംരംഭമായി മാറ്റാന്‍ പ്രചോദനമായി മാറിയത് ഭര്‍തൃപിതാവിന്റെ പിന്തുണയായിരുന്നു. കേക്കുകളോടും രുചിയുള്ള ഭക്ഷണത്തോടും ഏറെ പ്രിയമുണ്ടായിരുന്ന അച്ഛന്‍, നീതുവിന്റെ പാചക പരീക്ഷണങ്ങള്‍ക്കും പരിപൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ടാകുമായിരുന്നു.

ഭര്‍തൃപിതാവിന്റെ ഈ പിന്തുണയായിരുന്നു നീതുവിന്റെ സംരംഭക സ്വപ്‌നങ്ങള്‍ക്ക് ആദ്യ തരിമധുരം നല്‍കിയത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമാണ്, ആ ഓര്‍മകളെ കൂടുതല്‍ മധുരമുള്ളതാക്കി മാറ്റാന്‍ നീതു ബേക്കിംഗ് പഠിക്കാനും ഒരു ബിസിനസ് എന്ന നിലയില്‍ കേക്ക് വില്‍പ്പന ആരംഭിക്കാനും തീരുമാനിച്ചത്. മക്കളായ ജെസ്രേല്‍, ഐന്‍ എന്നിവരുടെ പേര് ചേര്‍ത്ത് ‘ജെസൈന്‍സ്’ എന്ന ബ്രാന്‍ഡിനും നീതു രൂപം നല്‍കി.

കഴിഞ്ഞ എട്ട് വര്‍ഷത്തിലേറെയായി ബേക്കിംഗ് രംഗത്ത് സജീവമായ നീതുവിന്റെ വിജയത്തിന്റെ രഹസ്യം രുചിയും ഗുണമേന്മയുമാണ്. ലഭിക്കുന്ന ലാഭമല്ല, മറിച്ച് താനുണ്ടാക്കുന്ന കേക്കുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന മധുരവും സ്‌നേഹവുമാണ് നീതുവിനെ സംബന്ധിച്ച് ഏറ്റവും വലിയ സമ്പാദ്യം. ഓരോ കേക്കുകളും ഹൃദയം കൊണ്ടും സ്‌നേഹവും ചേര്‍ത്തിണക്കിയുണ്ടാക്കുന്നത് തന്നെയാണ് വര്‍ഷങ്ങളേറെ പിന്നിട്ടിട്ടും ജെസൈന്‍സിലേക്ക് ഉപഭോക്താക്കളെയെത്തിക്കുന്നതും. ലഭിച്ചേക്കാവുന്ന പണം ലക്ഷ്യമാക്കാതെ, പാഷനും ആത്മാര്‍ത്ഥതയും മുന്‍നിര്‍ത്തി ജോലി ചെയ്യുമ്പോള്‍ അതിന്റെ ഫലം രുചിയിലും പ്രതിഫലിക്കുമെന്നതാണ് നീതുവിന്റെ വിശ്വാസം.

പ്രീമിയം ഗുണമേന്മയുള്ള ചേരുവകള്‍ മാത്രം ഉപയോഗിച്ച്, പരമാവധി ശ്രദ്ധയോടെയാണ് നീതു ഓരോ ഓര്‍ഡറും പൂര്‍ത്തിയാക്കുന്നത്. മക്കളാണ് നീതുവിന്റെ ഏറ്റവും വലിയ പിന്‍ബലം. സീസണുകളില്‍ ഓര്‍ഡറുകള്‍ കൂടുമ്പോള്‍, മക്കളായ ജെസ്രേലും ഐനും പാക്കിംഗിനും മറ്റും സഹായിക്കാന്‍ എപ്പോഴും കൂടെയുണ്ടാകും. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള വില്‍പ്പനയില്‍ നിന്ന് തുടങ്ങിയ ജെസൈന്‍സ്, ഇന്ന് ഓണ്‍ലൈന്‍ വഴി നിരവധി ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് പിന്നില്‍ നീതുവെന്ന യുവതിയുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ്.

വിവിധ ഫ്‌ളേവറുകള്‍ ഉള്‍പ്പെടുത്തി സംരംഭം വികസിപ്പിക്കണമെന്നും, ഡെലിവറി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നുമുള്ള സ്വപ്‌നത്തിലേക്കുള്ള ചുവടുവയ്പിലാണ് നീതുവിന്ന്. വെറുമൊരു മധുരപലഹാരമെന്നതിലുപരി ഭര്‍തൃപിതാവ് നല്‍കിയ പ്രചോദനത്തിന്റെയും മക്കളുടെ പങ്കാളിത്തത്തിന്റെയും സ്വന്തം പാഷന്റെയും മധുരം കൂടിയായി മാറുകയാണ് ‘ജെസൈന്‍സി’ന്റെ ഓരോ കേക്കുകളും..!

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍