Success Story

സൗഹൃദമെന്ന അടിത്തറയില്‍ മൂവര്‍ സംഘം കെട്ടിപ്പടുത്ത സാമ്രാജ്യം; ആര്‍ക്കേഡിയ ബില്‍ഡിംഗ് & ഡിസൈന്‍സ്

Spread the love

വീട് എന്ന ആശയം പലരേയും പലവിധത്തിലാണ് സ്വാധീനിക്കുന്നത്. ഭൂരിഭാഗം മനുഷ്യര്‍ക്കും വീടെന്നത് സമാധാനം നല്‍കുന്ന, തങ്ങളുടേതായ ഒരിടമാണ്. മാറിവരുന്ന സാമൂഹികജീവിത ചുറ്റുപാടുകളില്‍ ഒരു വീട് വയ്ക്കുക എന്നതിലുപരി, സ്വന്തം സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കുന്ന, സമാധാനമൊരുക്കുന്ന അതുല്യമായ ഒരു വാസസ്ഥലം ഒരുക്കുക എന്നതാണ് ഓരോരുത്തരുടെയും ആഗ്രഹം. കെട്ടിട നിര്‍മാണ മേഖലയില്‍ ഈ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മൂന്ന് യുവ എഞ്ചിനീയര്‍മാരുടെ സ്ഥാപനമാണ് ആര്‍ക്കേഡിയ ബില്‍ഡിംഗ് & ഡിസൈന്‍സ് (Arcadia Building & Designs). പഠിച്ച സ്ഥാപനത്തിലെ സൗഹൃദവും, ഒരുമിച്ചുള്ള പ്രയത്‌നവും കൈമുതലാക്കി അവര്‍ പടുത്തുയര്‍ത്തിയ ഈ സംരംഭം ഇന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് നിര്‍മാണ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്.

തിരുവനന്തപുരത്തെ മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയില്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ പ്രണവ് പത്മകുമാര്‍, ഗോപിഷ് കുമാര്‍, ആദിത്യ കെ.എസ്. എന്നിവരാണ് ആര്‍ക്കേഡിയയുടെ അമരക്കാര്‍. കോളേജ് കാലം മുതല്‍ ആരംഭിച്ച ഈ കൂട്ടുകെട്ട് ഇന്ന് ബിസിനസ്സിലും തുല്യ പങ്കാളിത്തത്തോടെ മുന്നോട്ട് പോകുകയാണ്. മൂന്ന് പേര്‍ക്കും തുല്യമായ കടമകളും അധികാരങ്ങളുമാണ് ഈ സ്ഥാപനത്തിലുള്ളത്.

സുഹൃത്തായ പ്രണവിന്റെ പിതാവിന് അപകടം സംഭവിച്ചതിനെ തുടര്‍ന്നാണ്, ഏകദേശം 20 വര്‍ഷം പഴക്കമുള്ള കുടുംബ സ്ഥാപനമായ ആര്‍ക്കേഡിയ ബില്‍ഡിംഗ് & ഡിസൈന്‍സ് എന്ന സംരംഭത്തെ ഏറ്റെടുക്കാന്‍ ഇവര്‍ തീരുമാനിക്കുന്നത്. ബിരുദ പഠനശേഷം പ്രമുഖ നിര്‍മാണ കമ്പനികളില്‍ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം മുതല്‍ക്കൂട്ടാക്കിയാണ് 2023ല്‍ മൂവരും ചേര്‍ന്ന് ഏറ്റെടുക്കുകയും പുനരാരംഭിക്കുകയും ചെയ്തത്.

തുടക്കത്തില്‍ ഡിസൈന്‍, സൂപ്പര്‍വിഷന്‍ ജോലികളിലായിരുന്നു സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മൂവരും ചേര്‍ന്ന് സ്ഥാപനം പുനരാരംഭിച്ചതിന് ശേഷം ഇന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയിലാണ് സംരംഭം പ്രധാന ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും വീട് നവീകരണം, 3D ഡിസൈനുകള്‍ ഉള്‍പ്പെടെയുള്ള മികച്ച ആര്‍ക്കിടെക്ചറല്‍ ഡ്രോയിംഗുകള്‍ ഉള്‍പ്പെടുന്ന ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ്, പ്ലാന്‍, പെര്‍മിറ്റ് സംബന്ധമായ ജോലികള്‍, റിയല്‍ എസ്‌റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് പുറമെ നിര്‍മാണ ഘട്ടത്തില്‍ എഞ്ചിനീയര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടവും സംരംഭം ഉറപ്പാക്കുന്നുണ്ട്.

റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോജക്ടുകളിലും ചുരുങ്ങിയ കാലയളവില്‍ തന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ തങ്ങളുടെ നിലയുറപ്പിക്കാന്‍ സാധിച്ചുവെന്നത് തന്നെയാണ് ആര്‍ക്കേഡിയയെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. തങ്ങളുടെ മുന്നിലെത്തുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളോരോന്നും. നിര്‍മാണ മേഖലയില്‍ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിനോടൊപ്പം മികച്ച സേവനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ സാധിക്കണമെന്നതാണ് ആര്‍ക്കേഡിയയുടെ ലക്ഷ്യവും.

തങ്ങളുടെ സേവനങ്ങള്‍ തേടിയെത്തുന്ന ക്ലെയ്ന്റുകളുമായി നല്ല ബന്ധം സ്ഥാപിക്കാനും അവരുടെ ആവശ്യങ്ങളെ മനസിലാക്കി പ്രവര്‍ത്തിക്കാനുമാകുന്നുവെന്നത് വിശ്വാസ്യതയുറപ്പാക്കാനും ആര്‍ക്കേഡിയയെ സഹായിച്ചിട്ടുണ്ട്. ജോലി ഏറ്റെടുക്കുന്നതിനപ്പുറം, പ്രോജക്ട് പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നതുവരെ ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലാണ് ഇവര്‍ ശ്രദ്ധയൂന്നുന്നത്. തൊഴിലാളികളുടെ കാര്യത്തിലായാലും, ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികളുടെ കാര്യത്തിലായാലും ഗുണമേന്മ ഉറപ്പുവരുത്താനും ഈ യുവസംരംഭകര്‍ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്.

അമ്പലത്തറയില്‍ 2250 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു രണ്ട് നില കെട്ടിടം നിര്‍മിച്ചു നല്‍കിയതാണ് ആര്‍ക്കേഡിയയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. ‘യുവ എഞ്ചിനീയര്‍മാരുടെ പുതിയ ആശയങ്ങളിലുള്ള ഒരു യൂണീക്ക് ഡിസൈന്‍ ഹൗസ്’ എന്ന ക്ലെയ്ന്റിന്റെ ആവശ്യത്തെ പരിപൂര്‍ണമായി ഉള്‍ക്കൊണ്ടും മനസിലാക്കിയുമായിരുന്നു അന്നത്തെ പ്രവര്‍ത്തനം. കൂടാതെ, അഞ്ചലില്‍ വെറും നാല് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ വീടും ഇവരുടെ കഠിനാധ്വാനത്തിന്റെയും കാര്യക്ഷമതയുടെയും ഉദാഹരണമാണ്.

മികച്ച ആര്‍ക്കിടെക്ചറല്‍ ഡ്രോയിംഗിലൂടെയും എഞ്ചിനീയറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലൂടെയും കുറഞ്ഞ ചിലവില്‍ നല്ലൊരു വീട് പണിയാന്‍ സാധിക്കും എന്ന തത്വത്തിലാണ് വിശ്വാസമര്‍പ്പിച്ചാണ് ആര്‍ക്കേഡിയയുടെ പ്രവര്‍ത്തനം. എന്‍ക്വയറി ലഭിക്കുന്നതനുസരിച്ച് ഫോണ്‍ കോളിലൂടെ ക്ലെയിന്റുമായി ബന്ധപ്പെടുകയും, അവരുടെ സൗകര്യമനുസരിച്ച് നേരിട്ടുള്ള മീറ്റിംഗ് നിശ്ചയിക്കുകയും ചെയ്തുമാണ് ഓരോ പ്രോജക്ടിലേക്കും സംരംഭം തുടക്കം കുറിക്കുന്നത്. ശേഷം സൈറ്റ് സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി പ്ലാന്‍ നിര്‍മിച്ചു നല്‍കുന്നു.

പ്രോജക്ട് പൂര്‍ത്തിയാക്കിയശേഷവും ഉറപ്പാക്കുന്ന ആഫ്റ്റര്‍ സര്‍വീസുകളാണ് ആര്‍ക്കേഡിയയുടെ മറ്റൊരു സവിശേഷത. നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിയ ശേഷം അഞ്ച് വര്‍ഷത്തേക്ക് സൗജന്യ മെയിന്റനന്‍സാണ് സംരംഭം വാഗ്ദാനം ചെയ്യുന്നത്. ഈ പ്രതിബദ്ധത തന്നെയാണ് ഉപഭോക്താക്കള്‍ക്ക് ഈ യുവ ടീമിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും.

സൗഹൃദത്തിന്റെ കരുത്തില്‍ ഉയര്‍ന്നുവന്ന ഈ യുവസംരംഭം, കഠിനാധ്വാനവും ഗുണമേന്മയിലുള്ള പ്രതിബദ്ധതയും കൊണ്ട് നിര്‍മാണ മേഖലയില്‍ പുതിയൊരു പാത വെട്ടിത്തുറക്കുകയാണ്. തുല്യമായി ഉത്തരവാദിത്തങ്ങളും അവകാശങ്ങളുമാണ് സംരംഭത്തില്‍ മൂന്ന് പങ്കാളികള്‍ക്കുമുള്ളത്. സൗഹൃദത്തിന്റെ ആഴം പോലെ കൃത്യതയും ആത്മാര്‍ത്ഥയും കഠിനാധ്വാനവും കൂടിച്ചേര്‍ന്നതാണ് ആര്‍ക്കേഡിയ ബില്‍ഡിംഗ് & ഡിസൈന്‍സ് എന്ന സംരംഭത്തിന്റെ അടിത്തറ. ഒപ്പം, വിജയിക്കണമെന്ന ഇവരുടെ നിശ്ചയദാര്‍ഢ്യവും.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ