Entreprenuership Success Story

ആരോഗ്യലോകത്തെ കോര്‍ത്തിണക്കുന്ന ‘മെഡ്‌ലിസ്റ്റ്’

നീതു വര്‍ഗീസ് എന്ന യുവസംരംഭകയുടെ വിജയഗാഥ

ആരോഗ്യം നിറഞ്ഞ ജീവിതത്തെക്കാള്‍ വലിയ സമ്പത്തില്ല എന്ന് നാം പറയാറുണ്ട്. എന്നാല്‍ രോഗാവസ്ഥയില്‍ തളര്‍ന്നിരിക്കുമ്പോള്‍, ശരിയായ ചികിത്സ എവിടെ ലഭിക്കും എന്നതിനെക്കുറിച്ച് പലപ്പോഴും നമുക്ക് വ്യക്തമായ ധാരണ ഉണ്ടാകാറില്ല. ഈയൊരു വിടവ് നികത്താനും സാധാരണക്കാരന് മികച്ച ആരോഗ്യസേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനും തന്റെ പ്രവൃത്തിപരിചയം കൊണ്ട് പുതിയൊരു പാത വെട്ടിത്തുറക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവസംരംഭക നീതു വര്‍ഗീസ്.

മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ നീതു വര്‍ഗീസ്, 14 വര്‍ഷത്തിലേറെ വിവിധ ആശുപത്രികളിലും എന്‍.ജി.ഒകളിലും ‘ഓപ്പറേഷന്‍സ് ഹെഡ്’ ആയി പ്രവര്‍ത്തിച്ച ശേഷമാണ് സംരംഭകയെന്ന ആശയത്തിലേക്ക് എത്തുന്നത്. ഈ കാലയളവില്‍ രോഗികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും മികച്ച ഡോക്ടര്‍മാരുടെ സേവനം തേടിയുള്ള അവരുടെ ആശങ്കകളും നീതു നേരിട്ട് കണ്ടറിഞ്ഞിരുന്നു. പ്രവൃത്തി പരിചയവും താന്‍ സ്വന്തമാക്കിയ ബോധ്യങ്ങളും ചെര്‍ത്തുവച്ചാണ് വെറുമൊരു ബിസിനസ് എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഒരു സേവനം എന്ന നിലയില്‍ നീതു ‘Foot Cure Consultancy’ക്ക് തുടക്കം കുറിക്കുന്നത്.

24×7 ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും 120ലധികം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടാനുള്ള സൗകര്യമുണ്ട്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവയ്ക്ക് പുറമെ കൗണ്‍സിലിംഗ്, ഡയറ്റ്, ഫിസിയോതെറാപ്പി തുടങ്ങി മുപ്പതിലേറെ സേവനങ്ങളാണ് ഫൂട്ട് ക്യുര്‍ ഒരുക്കുന്നത്. കൂടാതെ, Lab Diagnostics, Physiotherapy, Dental Care, Geriatric Care തുടങ്ങിയ സര്‍വീസുകളും ഇവിടെ ലഭ്യമാണ്.

ഫൂട്ട് ക്യൂര്‍ എന്ന തന്റെ ആദ്യ സംരംഭത്തില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളും പ്രവര്‍ത്തന കാലയളവില്‍ പരിചയപ്പെട്ട രോഗികളില്‍ നിന്നും മനസിലാക്കിയ ചില കാര്യങ്ങളുമായിരുന്നു ഇന്ന് ആരോഗ്യമേഖലയില്‍ സുപ്രധാന ചുവടുവെക്കാന്‍ നീതുവിന് പ്രചോദനമായത്. മികച്ച സേവനം നല്‍കുന്ന പല ആരോഗ്യ സ്ഥാപനങ്ങളും ഡിജിറ്റല്‍ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നില്ല എന്നതായിരുന്നു നീതുവുമായി സംസാരിച്ച ഭൂരിഭാഗം രോഗികളും പങ്കുവെച്ച പ്രധാന പ്രശ്‌നം. ഇതിനുള്ള പരിഹാരമായാണ് ‘Medlist’ (medlist.co.in) എന്ന ഹെല്‍ത്ത് കെയര്‍ ലിസ്റ്റിംഗ് പ്ലാറ്റ്‌ഫോമിന് നീതു രൂപം നല്‍കിയത്.

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ എന്നിവ മുതല്‍ യോഗ ട്രെയിനര്‍മാര്‍, ബ്യൂട്ടി ക്ലിനിക്കുകള്‍, ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിവയെ വരെ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്നുവെന്നതാണ് മെഡ്‌ലിസ്റ്റിന്റെ പ്രത്യേകത. സാധാരണ ലിസ്റ്റിംഗ് സൈറ്റുകളില്‍ നിന്ന് വ്യത്യസ്തമായി 100 ശതമാനം ആരോഗ്യ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാണ് മെഡ്‌ലിസ്റ്റ്.

ചെറുകിട ക്ലിനിക്കുകള്‍ക്കും ലാബുകള്‍ക്കും വന്‍കിട ആശുപത്രികള്‍ക്കൊപ്പം തുല്യമായ ഡിജിറ്റല്‍ സാന്നിധ്യം ഉറപ്പാക്കാന്‍ മെഡ്‌ലിസ്റ്റിലൂടെ സാധിക്കും. ഇടനിലക്കാരില്ലാതെ രോഗികള്‍ക്ക് തങ്ങള്‍ക്കാവശ്യമായ സേവനം നേരിട്ട് കണ്ടെത്താം എന്നതും മെഡ്‌ലിസ്റ്റിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നുണ്ട്.

ആരോഗ്യ സംരക്ഷണം എന്നത് ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ഒന്നാകരുത് എന്ന ഉറച്ച ബോധ്യം നീതുവിനുണ്ട്. ടയര്‍ 2, ടയര്‍3 നഗരങ്ങളില്‍ പോലും ഡിജിറ്റല്‍ സേവനങ്ങള്‍ എത്തിക്കുക എന്നതാണ് മെഡ്‌ലിസ്റ്റിന്റെ ലക്ഷ്യം. നിലവില്‍ കേരളത്തില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ഈ സംരംഭം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നീതുവിന്ന്. സത്യസന്ധതയും കരുണയുമാണ് തന്റെ വിജയമന്ത്രമെന്ന് കരുതുന്ന നീതു വര്‍ഗീസ്, തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യരംഗത്തെ പുതിയ സംരംഭകര്‍ക്ക് വലിയൊരു മാതൃക കൂടിയായി മാറുകയാണ്.

വിശ്വസ്യയോഗ്യമായ ആരോഗ്യ സേവനദാതാക്കളും രോഗികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കാണ് മെഡ്‌ലിസ്റ്റ് ഇടമൊരുക്കുന്നത്. ലളിതവും വ്യക്തവുമായ ഈ ലക്ഷ്യത്തിലൂടെ, തന്റെ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് ഇന്ന് ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് നീതു വര്‍ഗീസ്.

ബന്ധപ്പെടാന്‍:

Mob/WhatsApp: +91 8139-822257

Website: https://medlist.co.in/

Instagram: medlistglobal

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ