Entreprenuership Success Story

ബഡ്ജറ്റില്‍ ബ്രാന്‍ഡഡ് ലുക്കുകള്‍; ഹോള്‍സെയിലിനെ വെല്ലും വിലയില്‍ Airin Design

Spread the love

സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടത് വലിയ തുടക്കമല്ല, ഉറച്ച മനസും കൃത്യമായ ലക്ഷ്യവും മാത്രമാണ്. കോഴിക്കോട് വടകര സ്വദേശിനി ശരണ്യ അത്തരത്തിലൊരു മികച്ച തുടക്കത്തിനുള്ള ഉദാഹരണമാണ്. ഒരു അധ്യാപികയായി തന്റെ ജോലി നിര്‍വഹിക്കുമ്പോഴും, ഫാഷന്‍ ലോകത്ത് സ്വന്തമായൊരു കയ്യൊപ്പ് സൃഷ്ടിക്കണമെന്ന ആഗ്രഹമാണ് Airin Design എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയത്.

ഖത്തറില്‍ ബിസിനസ് ചെയ്യുന്ന ശരണ്യയുടെ ഭര്‍ത്താവിന്റെ ശക്തമായ പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെ വലിയ ശക്തി. കുടുംബത്തിന്റെ പിന്തുണയും സ്റ്റാഫുകളുടെ ഏകോപനവും ചേര്‍ന്നപ്പോള്‍ Airin Design ഇന്നൊരു വിശ്വസ്ത ബ്രാന്‍ഡായി മാറി.

വളരെ ചെറിയ രീതിയില്‍ ആരംഭിച്ച ഈ സംരംഭം ഇന്ന് ഹോള്‍സെയില്‍, റീട്ടെയില്‍ വിപണിയില്‍ ഉറച്ച സാന്നിധ്യമായി മാറിയിരിക്കുന്നു. കുറഞ്ഞ വിലയില്‍ മികച്ച ഗുണമേന്മ എന്നതാണ് Airin Design ന്റെ മുഖ്യ ആകര്‍ഷണം. മറ്റു ഹോള്‍സെയിലര്‍മാരെയും ബൂട്ടിക്കുകളെയും അപേക്ഷിച്ച് കുറഞ്ഞ ബഡ്ജറ്റില്‍ മികച്ച ഡിസൈനുകളും ക്വാളിറ്റിയും നല്‍കുന്നതാണ് ഈ ബ്രാന്‍ഡിനെ വേറിട്ടതാക്കുന്നത്.

ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഗുജറാത്ത് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത മെറ്റീരിയലുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. സ്വന്തമായി മെറ്റീരിയല്‍ വാങ്ങി സ്വന്തം സ്റ്റിച്ചിങ് യൂണിറ്റില്‍ തന്നെ ഓരോ വസ്ത്രവും ഡിസൈന്‍ ചെയ്യുന്നതുകൊണ്ട് ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ല.

ഡിസൈനിങ് വെയറുകള്‍, മെറ്റേണിറ്റി വെയറുകള്‍, ത്രീ പീസ് സെറ്റുകള്‍ എന്നിവയാണ് പ്രധാനമായും ഇവര്‍ ഒരുക്കുന്നത്. പ്രത്യേകിച്ച് മെറ്റേണിറ്റി വെയറുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ ബ്രാന്‍ഡ്, സുഖകരവും സ്‌റ്റൈലിഷുമായ ഡ്രസുകള്‍ അമ്മമാര്‍ക്ക് സമ്മാനിക്കുന്നു. എല്ലാ സൈസുകളിലും ലഭ്യമാകുന്ന കാഷ്വല്‍ ലേഡീസ് വെയറുകളും വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. ഉടന്‍ തന്നെ സാരികളും ഉള്‍പ്പെടുത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

Airin Design ന്റെ മറ്റൊരു പ്രത്യേകതയാണ് ‘കസ്റ്റമൈസേഷന്‍’ സൗകര്യം. ഓരോ ക്ലെയ്ന്റിന്റെയും ആവശ്യകത മനസിലാക്കി, അവരുടെ ബഡ്ജറ്റിനനുസരിച്ച് ഡിസൈന്‍ ചെയ്ത് നല്‍കുന്ന സമീപനമാണ് കൂടുതല്‍ ആളുകളെ ഈ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുന്നത്.

ഇന്ന് പതിനാലോളം സ്റ്റാഫുകളുടെ ഏകോപനത്തോടെയാണ് സ്ഥാപനം മുന്നോട്ട് പോകുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും ഹോള്‍സെയില്‍ മേഖലയിലേക്ക് ശക്തമായി കടന്നുകയറാന്‍ കഴിഞ്ഞത് അവരുടെ പ്രതിബദ്ധതയും കൃത്യമായി മാര്‍ക്കറ്റ് മനസിലാക്കിയതും കൊണ്ടാണ്. ഇന്‍സ്റ്റാഗ്രാം പേജും വെബ്‌സൈറ്റും വഴിയാണ് കൂടുതല്‍ ക്ലെയ്ന്റുകളും ഇവരെ തേടിയെത്തുന്നത്. ഏത് സ്ഥലത്തേക്കും ഡെലിവറി ലഭ്യമാക്കുന്നതും അവരുടെ വിശ്വാസ്യത കൂട്ടുന്ന ഘടകമാണ്.

ഇന്ന് വിപണിയില്‍, ഹോള്‍സെയിലര്‍മാരും ബൂട്ടിക്കുകളും ഉയര്‍ന്ന വില ഈടാക്കുന്ന സാഹചര്യത്തില്‍, Airin Design കുറഞ്ഞ വിലയില്‍ മികച്ച ക്വാളിറ്റി നല്‍കുന്ന ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. അതിനാലാണ് ചെറിയ തുടക്കത്തില്‍ നിന്ന്, ഇന്ന് വലിയ സാധ്യതകളിലേക്ക് ഉയരാന്‍ ഈ ബ്രാന്‍ഡിന് കഴിഞ്ഞത്.

ഒരു അധ്യാപികയായി സമൂഹത്തിന് അറിവ് പകര്‍ന്നുകൊടുക്കുന്ന ശരണ്യ, ഒരു സംരംഭകയായി സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും സ്‌റ്റൈലും സമ്മാനിക്കുകയാണ്. വലിയ സ്വപ്‌നങ്ങള്‍ കാണാനും, അവ സാക്ഷാത്കരിക്കാനും ധൈര്യമുണ്ടെങ്കില്‍ വിജയം തേടിയെത്തുമെന്ന് Airin Design തെളിയിക്കുന്നു.

Contact Number: 8086760568/ 7510268568

https://airindesigns.shop/

https://www.instagram.com/airindesigns?igsh=MTBxb2JtcGR6ejltMA%3D%3D&utm_source=qr

https://www.youtube.com/@airindesigns


Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍