Entreprenuership Success Story

Colours Makeover Studio; സ്വപ്‌നങ്ങളെ നിറങ്ങളാല്‍ അലങ്കരിച്ച വിജയം

Spread the love

സ്വന്തം സ്വപ്‌നങ്ങളെ വിശ്വസിക്കാന്‍ ധൈര്യമുള്ളവര്‍ക്ക് മുന്നില്‍ ജീവിതം ഒരിക്കലെങ്കിലും പുതിയ വാതിലുകള്‍ തുറക്കാറുണ്ട്. അത്തരത്തില്‍ സ്വന്തം ‘പാഷനി’ലൂടെ ഉയര്‍ന്നുവന്ന സംരംഭകയാണ് തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശിനി ഹര്‍ഷ എസ് കുമാര്‍. ആരോഗ്യരംഗത്ത് പഠിച്ച് ജോലി ചെയ്തിരുന്നൊരു യുവതി, ഹൃദയം പറഞ്ഞ വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ ഇന്ന് രണ്ട് മേക്കപ്പ് സ്റ്റുഡിയോകളുടെ ഉടമയായി മാറിയിരിക്കുകയാണ്.

ബി.എസ്.സി എം.എല്‍.ടി പഠനം പൂര്‍ത്തിയാക്കി ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തിരുന്ന ഹര്‍ഷ, ഒരിക്കല്‍ തന്റെ യഥാര്‍ത്ഥ സന്തോഷം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞു. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ച് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചെറിയ മുറിയില്‍ തുടങ്ങിയ സംരംഭം ഇന്ന് ‘Colours Makeover Studio’ എന്ന വിശ്വാസനാമമായി മാറിയിരിക്കുന്നു. വെടിവെച്ചാം കോവിലില്‍ പതിമൂന്ന് വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന സ്റ്റുഡിയോക്ക് പുറമെ, പള്ളിച്ചലില്‍ ആരംഭിച്ച പുതിയ സ്റ്റുഡിയോയും ഒരു വര്‍ഷമായി ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

തുടക്കത്തില്‍ ചെറിയ പാര്‍ലറെന്ന നിലയില്‍ ആരംഭിച്ചപ്പോള്‍ വെല്ലുവിളികളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഏറെയായിരുന്നു. എന്നാല്‍ മേക്കപ്പ് കോഴ്‌സ് കൂടി പഠിച്ച് മേക്കോവര്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയതോടെ പ്രവര്‍ത്തന പരിധിയും അംഗീകാരവും വേഗത്തില്‍ ഉയര്‍ന്നു. എച്ച്.ഡി മേക്കപ്പ്, സ്‌കിന്‍ ടോണ്‍ മേക്കപ്പ്, ഗ്ലാസ് സ്‌കിന്‍ മേക്കപ്പ്, എയര്‍ ബ്രഷ് മേക്കപ്പ് തുടങ്ങി ഏറ്റവും പുതിയ ട്രെന്‍ഡുകളെ പിന്തുടര്‍ന്ന് എല്ലാ മേക്കപ്പ് സര്‍വീസുകളും ഇവിടെ ലഭ്യമാണ്. അതിനൊപ്പം എല്ലാ തരത്തിലുള്ള സ്‌കിന്‍, ഹെയര്‍ ട്രീറ്റ്‌മെന്റുകളും പ്രൊഫഷണല്‍ നിലവാരത്തില്‍ ഒരുക്കിയിരിക്കുന്നു.

ഇന്ന് ഈ രംഗത്ത് അനവധി ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഉയര്‍ന്നുവരുമ്പോഴും, ഹര്‍ഷയെ വ്യത്യസ്തയാക്കുന്നത് അവരുടെ ക്വാളിറ്റിയോടുള്ള പ്രതിബദ്ധതയാണ്. മൗത്ത് പബ്ലിസിറ്റിയിലൂടെ ലഭിച്ച വിശ്വാസവും ഇന്‍സ്റ്റാഗ്രാം പേജ് വഴിയുള്ള സാന്നിധ്യവും ചേര്‍ന്ന് Colours Makeover Studio കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറുകയാണ്. അഞ്ചംഗ പ്രൊഫഷണല്‍ ടീം ഒപ്പമുണ്ടെങ്കിലും, ബ്രൈഡല്‍ മേക്കപ്പുകളിലാണ് ഹര്‍ഷയുടെ പ്രത്യേക ശ്രദ്ധ.

ഒരു ചെറിയ മുറിക്കടയില്‍ തുടങ്ങിയ സംരംഭം ഇന്ന്, രണ്ട് സ്റ്റുഡിയോകളായി വളര്‍ന്നത് ഒരു സാധാരണ ബിസിനസ് വളര്‍ച്ച മാത്രമല്ല, അതൊരു സ്വപ്‌ന നേട്ടം കൂടിയാണ്. ഇന്ന് കേരളത്തിന് പുറത്തുനിന്ന് പോലും വര്‍ക്കുകള്‍ ലഭിക്കുന്നുവെന്നത് Colours Makeover Studio യുടെ വിശ്വാസ്യതയുടെ തെളിവാണ്.

ഭാവിയില്‍ തിരുവനന്തപുരം നഗരത്തില്‍ തന്നെ കൂടുതല്‍ വിശാലവും ആധുനികവുമായൊരു വലിയ മേക്കപ്പ് സ്റ്റുഡിയോ ആരംഭിക്കണമെന്നാണ് ഹര്‍ഷയുടെ സ്വപ്‌നം. കൂടുതല്‍ വര്‍ക്കുകള്‍ നേടി ഈ മേഖലയില്‍ ഉയര്‍ന്ന നിലയില്‍ എത്തണമെന്ന ആഗ്രഹം അവര്‍ക്ക് ഇന്നും അതേ ഉത്സാഹം നല്‍കുന്നു.

സ്വന്തം പാഷനെ പിന്തുടര്‍ന്നാല്‍ ജീവിതം നിറങ്ങളാല്‍ നിറയുമെന്ന് തെളിയിച്ച ഹര്‍ഷ എസ് കുമാര്‍, ഇന്ന് നിരവധി യുവതികള്‍ക്ക് പ്രചോദനമാണ്. ആത്മവിശ്വാസം, കഠിനാധ്വാനം, ക്വാളിറ്റിയോടുള്ള സമര്‍പ്പണം, ഈ മൂന്ന് വാക്കുകള്‍ ചേര്‍ന്നാണ് Colours Makeover Studio യുടെ വിജയകഥ എഴുതപ്പെട്ടിരിക്കുന്നത്. മുന്നോട്ടുള്ള ഓരോ ചുവടും കൂടുതല്‍ നിറങ്ങളോടെയും കൂടുതല്‍ സ്വപ്‌നങ്ങളോടെയും ഹര്‍ഷ തുടരുകയാണ്.

https://www.instagram.com/harsha.harshaskumar?igsh=YTFvaTdmcGJ6dWk4

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍