Entreprenuership Success Story

ഇത് കൂട്ടായ്മയിലൂടെ നേടിയ വിജയം ഡിസൈനിങ് രംഗത്ത് ഒരു പതിറ്റാണ്ട് പിന്നിട്ട് ‘Miss Mannequin Designer Boutique’

Spread the love

സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് കഠിനാധ്വാനത്തിലൂടെയാണ് ഓരോ സ്ഥാപനവും കെട്ടിപ്പടുക്കുന്നത്. അത്തരത്തില്‍ വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത സ്ഥാപനമാണ് തൃശൂരില്‍ ജില്ലയിലെ മൂന്നുപീടികയിലും ഇരിങ്ങാലക്കുടയിലും പ്രവര്‍ത്തിക്കുന്ന ‘Miss Mannequin Designer Boutique’.

സ്‌നേഹ, സൂര്യ, സ്വപ്‌ന എന്നീ മൂന്ന് സഹോദരിമാരുടെ സ്വപ്‌ന സാക്ഷാത്കാരമാണ് Miss Mannequin Designer Boutique. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌നേഹ തുടങ്ങിവച്ച സ്ഥാപനമാണിത്. ചെറുപ്പം മുതല്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിലും എംബ്രോയിഡറി വര്‍ക്കുകള്‍ ചെയ്യുന്നതിലും തത്പരയായിരുന്നു സ്‌നേഹ. പിന്നീട് ഫാഷന്‍ ഡിസൈനിങ്, ടെക്‌സ്‌റ്റൈല്‍ ഡിസൈനിങ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ സ്‌നേഹ തന്റെ എക്കാലത്തെയും സ്വപ്‌നമെന്ന നിലയിലാണ് ഇരിങ്ങാലക്കുടയില്‍ ഒരു സ്റ്റിച്ചിങ് ഷോപ്പ് ആരംഭിച്ചത്.

തുടക്കത്തില്‍ ചെറിയ രീതിയിലായിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നത്. പിന്നീട് തന്റെ സഹോദരിമാര്‍ക്കും തന്റെ വഴിയേ സഞ്ചരിക്കാനാണ് താത്പര്യം എന്ന് മനസിലാക്കി അവര്‍ക്കും ഡിസൈനിങ്ങുമായി ബന്ധപ്പെട്ട അറിവ് പകര്‍ന്നു നല്‍കുകയായിരുന്നു സ്‌നേഹ. അങ്ങനെ മൂന്ന് സഹോദരിമാരും കൂടി തങ്ങളുടെ സ്ഥാപനത്തിന്റെ വിജയത്തിനായി കഠിനമായി പ്രയത്‌നിക്കാന്‍ ആരംഭിച്ചു. അതിന്റെ ഫലമായി തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ തീരുമാനിച്ച മൂവരും ചേര്‍ന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നുപീടികയില്‍ ബൊട്ടിക് എന്ന നിലയില്‍ Miss Mannequin Designer Boutique ആരംഭിക്കുകയായിരുന്നു.

ഹാന്റ് എംബ്രോയിഡറി മുതല്‍ എല്ലാ നൂതന ഡിസൈനുകളും വളരെ കൃത്യതയോടെയാണ് ഇവിടെ ചെയ്ത് നല്‍കുന്നത്. ഡിസൈന്‍ ചെയ്തുവച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് പുറമെ കസ്റ്റമൈസ്ഡ് ആയും വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ദൈനംദിനം ഇറങ്ങുന്ന ഫാഷനുകള്‍ സസൂക്ഷ്മം വിലയിരുത്തി അതിനനുസരിച്ചാണ് ഓരോ ഡിസൈനുകളും തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ട്രെന്റുകളിലുള്ള വസ്ത്രങ്ങള്‍ക്കായി നൂറ് ശതമാനം വിശ്വാസ്യതയോടെ സമീപിക്കാന്‍ സാധിക്കുന്ന സ്ഥാപനം തന്നെയാണ് Miss Mannequin Designer Boutique.

അധികം വൈകാതെ കസ്റ്റമൈസ്ഡ് ആയും അല്ലാതെയും ട്രഡീഷണല്‍, ഫാന്‍സി സാരികള്‍ ഡിസൈന്‍ ചെയ്ത് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളും നടന്നുവരികയാണ്. തങ്ങളുടെ ബിസിനസിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന സ്‌നേഹയും സൂര്യയും സ്വപ്‌നയും ബൊട്ടിക്കിന്റെ നിരവധി ബ്രാഞ്ചുകള്‍ ആരംഭിക്കണമെന്ന സ്വപ്‌നവുമായാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ഇവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കുടുംബം എപ്പോഴും കൂടെത്തന്നെയുണ്ട്.

Contact: 9037294457

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍