Entreprenuership Success Story

സ്‌പോര്‍ട്‌സ് വിയറില്‍ കസ്റ്റമൈസ്ഡ് പ്രീമിയം ക്വാളിറ്റിയുമായി Aidan Global

ലോകം ഉറ്റുനോക്കുന്ന ഒരു ബ്രാന്റ് വളര്‍ത്തിയെടുക്കുക എന്നത് നിസാരമല്ല. അതും ബിസിനസുമായി ബന്ധപ്പെട്ട് യാതൊരു പ്രവൃത്തി പരിചയവും ഇല്ലാത്ത ഒരാള്‍. അത്തരത്തില്‍ Aidan Global എന്ന കസ്റ്റമൈസ്ഡ് സ്‌പോര്‍ട്‌സ് വിയര്‍ ബ്രാന്റിനെ ലോകപ്രശസ്തമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് കൊല്ലം സ്വദേശിയായ മുഹമ്മദ് സുല്‍ഫിക്കര്‍.

ഒരു ബിസിനസ് ആരംഭിക്കുകയെന്നത് സുല്‍ഫിക്കറിന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ ബി.ടെക് പഠനത്തിന് ശേഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുകൊണ്ടിരിക്കെ തനിക്ക് ചെറുപ്പം മുതല്‍ താത്പര്യമുണ്ടായിരുന്ന സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും അങ്ങനെ സ്‌പോര്‍ട്‌സ് വിയറുകള്‍ കസ്റ്റമൈസ്ഡ് ആയി നിര്‍മിച്ചു നല്‍കുന്ന Aidan Global എന്ന സ്ഥാപനം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു സ്ഥാപനം എന്നതിലുപരി സ്വന്തമായി ഒരു ബ്രാന്റ് വളര്‍ത്തുക എന്നതായിരുന്നു സുല്‍ഫിക്കറിന്റെ ലക്ഷ്യം.

2020-ല്‍ തന്റെ സംരംഭത്തിന്റെ ആദ്യപടി എന്ന നിലയില്‍ www.aidanglobal.com എന്ന ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആരംഭിക്കുകയും തുടര്‍ന്ന് തിരുപ്പൂരില്‍ ഒരു ടെക്‌സ്‌റ്റൈല്‍ ഫാക്ടറി ലീസിനെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഓര്‍ഡര്‍ അനുസരിച്ച് തിരുപ്പൂരിലെ യൂണിറ്റില്‍ ഉത്പന്നം തയ്യാറാക്കി എത്തിച്ചുനല്‍കുകയാണ് ചെയ്തിരുന്നത്. പിന്നീട് തന്റെ സ്ഥാപനം വിജയകരമായി മുന്നോട്ടു കുതിക്കാന്‍ ആരംഭിച്ചപ്പോള്‍ 2022-ല്‍ കൊല്ലം പള്ളിമുക്കില്‍ പ്രൊഡക്ഷന്‍ കോര്‍പ്പറേറ്റ് ഓഫീസും ഔട്ട്‌ലെറ്റും ആരംഭിക്കുകയായിരുന്നു.

പൂര്‍ണമായും കസ്റ്റമൈസ്ഡായാണ് ഓരോ ഉത്പന്നങ്ങളും നിര്‍മിച്ചുനല്‍കുന്നത്. സൈക്ലിംഗ് – ക്രിക്കറ്റ് – ബാഡ്മിന്റണ്‍ – സോക്കര്‍ – ബാസ്‌ക്കറ്റ് ബോള്‍ ജേഴ്‌സികള്‍, ട്രാക്ക് സ്യൂട്‌സ്, ഷോട്‌സ്, ഹൂഡിസ്, ജാക്കറ്റുകള്‍, കസ്റ്റമൈസ്ഡ് ക്യാപ്പുകള്‍ തുടങ്ങിയവ അളവിനും ഡിസൈനിനും അനുസരിച്ച് ചെയ്തുനല്‍കും. ഇവക്ക് പുറമെ യോഗ സ്യൂട്ട്, സ്വിം സ്യൂട്ട് തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അധികം വൈകാതെ അവ മാര്‍ക്കറ്റില്‍ ലഭ്യമാക്കുമെന്നുമാണ് സുല്‍ഫിക്കര്‍ പറയുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രമല്ല കുട്ടികള്‍ക്കും അവരുടെ സൈസില്‍ ഇഷ്ടാനുസരണം ജേഴ്‌സികള്‍ നിര്‍മിച്ച് നല്‍കുന്നുമുണ്ട്.

പ്രീമിയം, സൂപ്പര്‍ പ്രീമിയം ക്വാളിറ്റി ഉല്പന്നങ്ങള്‍ മാത്രമാണ് Aidan മാര്‍ക്കറ്റിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ സ്‌പോര്‍ട്‌സ് വിയര്‍ ബ്രാന്റെന്ന നിലയില്‍ Aidan Global ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് പുറമെ യു.എ.ഇ, യു.കെ, മലേഷ്യ, ഡെന്‍മാര്‍ക്ക്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കും ഉത്പന്നങ്ങള്‍ ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

ഇതിനൊക്കെ പുറമെ ഇന്ത്യന്‍ ആര്‍മി, ഐഐറ്റി, ഐഐഎം കൂടാതെ വിവിധ ക്ലബുകള്‍ക്കും സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് Aidan Global ആണ്. കൂടുതല്‍ രാജ്യങ്ങളിലേക്ക് തന്റെ ബ്രാന്റ് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് സുല്‍ഫിക്കര്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ