Entreprenuership Success Story

മേക്കപ്പ് ട്രെയിനിങ് രംഗത്ത് മായാജാലം സൃഷ്ടിച്ച് ആല്‍ബി ആന്റണി

Spread the love

സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറഞ്ഞ വിവാഹ നാളില്‍ ഏറ്റവും ഭംഗിയായി ഒരുങ്ങി വരിക എന്നത് ഏതൊരു വധുവിന്റെയും മോഹമാണ്. ഏറ്റവും വിശ്വസ്തമായ കൈകള്‍ക്ക് മാത്രമേ അത്തരമൊരു മായാജാലം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലമായി ‘ആല്‍ബിട്രോസ് ബ്രൈഡല്‍ മേക്കോവര്‍’ ഈ രംഗത്തെ വിശ്വസ്തമായ ഒരു ബ്രാന്‍ഡ് ആണ്, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും കേരളത്തിലെ അറിയപ്പെടുന്ന മേക്കപ്പ് ട്രെയ്‌നറുമായ ആല്‍ബി ആന്റണിയാണ് ഈ സംരംഭത്തിന് പിന്നില്‍ !

ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടിങ് ജോലി ഉപേക്ഷിച്ചു തന്റെ സ്വപ്‌ന മേഖലയായ ആധുനിക മേക്കപ്പിന്റെ ലോകത്തേക്ക് ഇറങ്ങി വന്ന ആല്‍ബി നിരവധി ഇന്‍സ്റ്റിട്ട്യൂട്ടുകളിലെ പരിശീലനങ്ങളിലൂടെയും ശില്പശാലകളിലൂടെയും തന്റെ ഉള്ളിലെ കഴിവിനെ കണ്ടെത്തുകയായിരുന്നു…

ഒരു മേക്കപ്പ് ആര്‍ടിസ്റ്റ് എന്ന നിലയില്‍ വിജയകരമായി മുന്നേറുന്നതിനിടയിലാണ് എറണാകുളത്തുള്ള ‘മീര മാക്‌സ് അക്കാദമി’യില്‍ പരിശീലകയായി ജോയിന്‍ ചെയ്യുന്നത്… അവിടെ വെച്ചാണ് ആല്‍ബി തന്റെയുള്ളില്‍ ഉറങ്ങി കിടന്നിരുന്ന ‘ടീച്ചറി’നെ കണ്ടെത്തുന്നത്. അവിടുന്നിങ്ങോട്ട് ഒരു പരിശീലക എന്ന നിലയില്‍ ആല്‍ബി തന്റെ കരിയറിന്റെ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു

പ്രായഭേദമന്യേ തന്റെ മുന്നില്‍ വരുന്ന ഓരോ വിദ്യാര്‍ത്ഥിയിലും തന്റെ തന്നെ പൂര്‍വകാലം കാണുന്ന ആല്‍ബി, ഐശ്യര്യം നിറഞ്ഞ ഒരു ഭാവി കെട്ടിപ്പടുക്കാന്‍ പല ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെ അവരുടെ ആശങ്കകളും പരിമിതികളും മനസിലാക്കിക്കൊണ്ട് ഒരു സുഹൃത്തിനെ പോലെ മേക്കപ്പ് ലോകത്തേക്ക് അവരെ കൈ പിടിച്ചു നടത്തി.

ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും ഒപ്പം വെണ്ണലയില്‍ താമസിക്കുന്ന ആല്‍ബി എറണാകുളം മറൈന്‍ ഡ്രൈവില്‍ സ്ഥിതി ചെയ്യുന്ന Nibs by Shahana എന്ന ഇന്‍സ്റ്റിട്ട്യൂട്ടിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.

പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു ഏത് മേഖലയിലേക്ക് പ്രവേശിക്കണമെന്ന് ചിന്തിക്കുന്ന യുവാക്കള്‍ക്കും വിവാഹം കഴിഞ്ഞു വീട്ടമ്മയായി ഒതുങ്ങി കൂടുന്ന സ്ത്രീകള്‍ക്കും ഒരു പോലെ വഴങ്ങുന്ന ഒരു മേഖലയാണ് ബ്രൈഡല്‍ മേക്കപ്പ്! സ്വന്തമായി വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നു എന്നത് സ്ത്രീകളില്‍ ആത്മവിശ്വാസവും അഭിമാനവും വര്‍ധിക്കുകയും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷക്ക് സഹായകരമാകുകയും ചെയ്യും എന്നാണ് ആല്‍ബിയുടെ അഭിപ്രായം.

വെറും പതിനഞ്ചു ദിവസം കൊണ്ട് തന്നെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നുള്ളത് കൊണ്ട് മറ്റു മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതില്‍ ഒരു പരീക്ഷണം നടത്താന്‍ സാധിക്കും. ആറ് വര്‍ഷത്തോളം വരുന്ന പരിശീലക ജീവിതത്തില്‍ ആയിരത്തിലേറെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നത് ആല്‍ബി അഭിമാനത്തോട് കൂടി ഓര്‍ക്കുന്നു…

Instagram: https://www.instagram.com/albyantonystephen?igsh=Y2J1cm5qZWZxN3Fo

Instagram: https://www.instagram.com/albytroz?igsh=bWpsa3JhbGU2MzNq

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍