Entreprenuership Success Story

ആഘോഷ മൂഹൂര്‍ത്തങ്ങള്‍ക്ക് മിഴിവേകാന്‍ ഇനി ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’

Spread the love

മേക്കപ്പ് ചെയ്ത് അണിഞ്ഞൊരുങ്ങി നടക്കാന്‍ ആഗ്രഹമില്ലാത്ത സ്ത്രീകള്‍ ആരുമുണ്ടാകില്ല. കണ്ണാടിയുടെ മുന്നില്‍ പോയി സൗന്ദര്യം വിലയിരുത്തിയശേഷമാണ് എല്ലാവരും പുറത്തേക്ക് പോകുക. ആഘോഷങ്ങള്‍ വരികയാണെങ്കില്‍ ഒരാഴ്ച മുന്‍പ് തന്നെ മികച്ച പാര്‍ലര്‍ അന്വേഷിക്കുകയും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഇനി നിങ്ങളുടെ ആഘോഷ നിമിഷങ്ങള്‍ ഏതുമാകട്ടെ, പകിട്ടേകാന്‍ ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’ തിരഞ്ഞെടുക്കാം.

മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രിയയുടെ സംരംഭമാണ് നേമത്ത് പ്രവര്‍ത്തിക്കുന്ന ‘അരുണിമാസ് ബ്യൂട്ടി കെയര്‍ ആന്റ് സ്പാ’. ബ്യൂട്ടിപാര്‍ലറിലെ പ്രവര്‍ത്തനം എന്നതിലുപരി ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പ്രിയ. ചെറുപ്പം മുതല്‍ മനസിലുണ്ടായിരുന്ന ആഗ്രഹത്തെ വിവാഹശേഷമാണ് പ്രിയ സഫലീകരിച്ചത്.
ബ്യൂട്ടീഷന്‍ കോഴ്‌സും പ്രൊഫഷണല്‍ മേക്കപ്പും പഠിച്ച ഈ സംരംഭക ആറ് വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. ബ്രൈഡല്‍ മേക്കപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രിയ ഇന്ത്യയിലെവിടെയും വര്‍ക്കുകള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കും.

ഫോണ്‍ വഴിയും ഗ്ലാം ബ്രഷ് ബൈ പ്രിയ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയും പ്രിയ ഓര്‍ഡറുകള്‍ സ്വീകരിക്കും. ദൂരയാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ പലരും ഒരു പ്രദേശത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അവരില്‍ നിന്നും വ്യത്യസ്തയാകുകയാണ് പ്രിയ. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ തന്റെ പാഷനെ അവയോടൊപ്പം താത്പര്യത്തോടെ മുന്നോട്ടുകൊണ്ടുപോവുകയാണ് ഈ സംരംഭക. പ്രിയക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് അനില്‍ കുമാറും മക്കളായ ആകാശും അരുണിമയും കൂടെയുണ്ട്.
ഫോണ്‍: 9400101660, 9074155309.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍