Entreprenuership Success Story

മാറുന്ന സൗന്ദര്യ സങ്കല്പങ്ങള്‍ ഇനി നിങ്ങള്‍ക്കു സ്വന്തം; മേക്കപ്പ് മേഖലയില്‍ തിളങ്ങി ഗ്ലീറ്റ്‌സ് ആന്‍ഡ് ഗ്ലാമര്‍ ബ്യൂട്ടി സ്പാ

Spread the love

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡുകളാണ് ഓരോ മേഖലയിലുമുള്ളത്. അത് വസ്ത്രങ്ങളിലായാലും ആഭരണങ്ങളിലായാലും മാറിവരുന്ന മേക്കപ്പ് രീതികളിലായാലും എന്തിനുമേതിനും പുതുമ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരുപറ്റം ആളുകള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്.

ഓരോ വ്യക്തികളുടെയും ആവശ്യത്തിനനുസരിച്ച് ഓരോ വസ്തുക്കളും നിര്‍മിച്ചെടുക്കുക എന്നത് തന്നെയാണ് ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ചലഞ്ചിംഗ് ആയിട്ടുള്ള കാര്യം. ആ ചലഞ്ച് നിങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ വിജയം നിങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് യുവ സംരംഭകയായ അര്‍ച്ചന പറയുന്നത്.

ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് പുത്തന്‍ ആശയങ്ങളും മറ്റും കൊണ്ടുവരുകയും മാറുന്ന കാഴ്ചപ്പാടുകള്‍ക്ക് ഒപ്പം നീങ്ങുകയും ചെയ്യുന്ന ഒരു സംരംഭകയാണ് അര്‍ച്ചന. ഗ്ലിറ്റ്‌സ് ആന്‍ഡ് ഗ്ലാമര്‍ ബ്യൂട്ടി സ്പാ എന്ന ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയുടെ സ്ഥാപകയാണ് അര്‍ച്ചന. ഏതൊരു സംരംഭകയുടെ വിജയത്തിന് പിന്നിലും തീര്‍ച്ചയായും നിരവധി ആളുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. അതുപോലെ അര്‍ച്ചനയ്ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ടായിരുന്നത് അവരുടെ കുടുംബം തന്നെയായിരുന്നു.

തിരുവനന്തപുരം പ്രവച്ചമ്പലത്താണ് ഗ്ലിറ്റ്‌സ് ആന്‍ഡ് ഗ്ലാമര്‍ ബ്യൂട്ടി സ്പാ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംരംഭം പ്രവര്‍ത്തനമാരംഭിച്ചിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തുടക്ക കാലഘട്ടങ്ങളില്‍ വളരെയധികം പ്രയാസങ്ങളും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നുവെങ്കിലും തന്റെ കഠിനപ്രയത്‌നം കൊണ്ട് അതിനെയെല്ലാം മറികടക്കാന്‍ കഴിഞ്ഞുവെന്ന് അര്‍ച്ചന പറയുന്നു.

കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. മറ്റുള്ള പ്രമോഷന്‍ ടെക്‌നിക്കുകളെക്കാള്‍ കൂടുതല്‍ ‘മൗത്ത് പബ്ലിസിറ്റി’ തന്നെയാണ് ഈ സംരംഭത്തെ ഇന്ന് കാണുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇടയാക്കിയത്.

ഓരോ കസ്റ്റമറും ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ ഏറ്റവും മനോഹരമായ ന്യൂജന്‍ മേക്കപ്പുകള്‍ ചെയ്തുകൊടുക്കുക എന്നതിന് തന്നെയാണ് അര്‍ച്ചന ഇവിടെ പ്രാധാന്യം കൊടുക്കുന്നത്. എല്ലാവിധ ഹെയര്‍ ട്രീറ്റ്‌മെന്റുകളും സ്‌കിന്‍ ട്രീറ്റ്‌മെന്റുകളും ഇവിടെ നിന്നും കസ്റ്റമേഴ്‌സിന് ലഭ്യമാകുന്നു. ഹെയര്‍ സ്‌ട്രൈറ്റനിങ്, സ്മൂത്തനിങ്, സ്പാ, ഹെയര്‍ എക്സ്റ്റന്‍ഷന്‍ തുടങ്ങിയവയും എച്ച് ഡി മേക്കപ്പ്, ഹൈഡ്ര ഫേഷ്യല്‍ തുടങ്ങിയവയും ചെയത് വരുന്നു.

നിരവധി സെലിബ്രിറ്റി മേക്കപ്പുകള്‍ ഈ കാലയളവിനുള്ളില്‍ അര്‍ച്ചന ചെയ്തിട്ടുണ്ട്. അവയില്‍ പലതും ശ്രദ്ധേയമാവുകയും ചെയ്തു. ഇനിയും തന്റെ സംരംഭത്തെ ഒരുപാട് മുന്നോട്ട് നയിക്കുക എന്നതും കൂടുതല്‍ അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറുക എന്നതുമാണ് അര്‍ച്ചനയുടെ ലക്ഷ്യം.

Contact No: 9745665366

https://www.instagram.com/makeover_by_archana/?igshid=YmMyMTA2M2Y%3D

https://www.facebook.com/archana.anoop.3745?mibextid=ZbWKwL

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍