News Desk

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്കായി ചെസ് മത്സരം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് ഡിഫറന്റ്‌ലി ഏബിള്‍ഡ് കേരളയും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ചെസ് മത്സരം 20ന് നടക്കും. മാജിക് പ്ലാനറ്റിന്റെ പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പത്തിന കര്‍മപദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ചെസ് മത്സരം സംഘടിപ്പിക്കുന്നത്. കേള്‍വി സംസാര ശാരീരിക ബൗദ്ധിക പരിമിതര്‍ക്കായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് െ്രെപസ്, സര്‍ട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ നല്‍കും. പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 9447768535, 9446078535 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.