Entreprenuership Success Story

ഭവന നിര്‍മാണ രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്

Spread the love

വീടെന്ന സ്വപ്‌നം എല്ലാവരുടെയും ആഗ്രഹങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ്. ആയുസ്സിന്റെ നല്ലൊരു ഭാഗവും നീക്കി വയ്ക്കുമ്പോള്‍ വീട് എന്നത് ചിലര്‍ക്കെങ്കിലും ബാധ്യതയായി മാറാറുണ്ട്.

എന്നാല്‍ ആധുനിക കാലത്ത്, മനസ്സിനിണങ്ങിയ വീട് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് വ്യക്തമായ ആസൂത്രണത്തോടെ നിര്‍മിക്കുന്നവരാണ് അധികവും. കൃത്യമായ തയ്യാറെടുപ്പോടെ വീട് നിര്‍മാണത്തിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് യാതൊരു ആശയ കുഴപ്പവുമില്ലാതെ തെരഞ്ഞെടുക്കാവുന്ന ‘ചോയിസ്’ ആണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്.

തന്റെ ക്രിയേറ്റിവിറ്റിയിലൂടെ മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുകയാണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിന്റെ അമരക്കാരിയായ മാരാരിക്കുളം സ്വദേശിനി മഞ്ജു കൃഷ്ണ.

ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സും വാസ്തുവിദ്യയുടെ ഉള്ളറകളെ കുറിച്ചും പഠനം നടത്തിയ മഞ്ജു തന്റെ ഓരോ വര്‍ക്കും പൂര്‍ത്തീകരിക്കുന്നത് അത്രയധികം ‘പെര്‍ഫെക്ഷ’നോടെയാണ്. ഭവന നിര്‍മാണ രംഗത്ത് മഞ്ജുവിന് പൂര്‍ണ പിന്തുണ നല്‍കാന്‍ സിവില്‍ എഞ്ചിനീയറായ അഭിലാഷും മക്കളും കൂടെയുണ്ട്.

രണ്ട് ശാഖകളായാണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിന്റെ പ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ തെറ്റില്ല. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാശി ബില്‍ഡേഴ്‌സിലൂടെ അഭിലാഷിന്റെ നേതൃത്വത്തില്‍ മുന്നേറുമ്പോള്‍ ഡിസൈനിങ് മുതലുള്ള സേവനങ്ങള്‍ ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിലൂടെ മഞ്ജുവും പൂര്‍ണതയില്‍ എത്തിക്കുന്നു.

ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്
വോള്‍ഡെക്കറിന്റെ തന്നെ വൈവിധ്യങ്ങളുമായി തക്ഷകി ഹോം ഡെക്കറാണ് ക്രിയേറ്റീവ് ബില്‍ഡേഴ്‌സിന്റെ നിര്‍മിതിയില്‍ ഇപ്പോള്‍ സവിശേഷ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പാശ്ചാത്യ നിര്‍മിതിയില്‍ വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയാണ് തക്ഷകി ഹോം ഡെക്കറിലൂടെ മഞ്ജു എന്ന വനിത സംരംഭക മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.

പാശ്ചാത്യ നിര്‍മിതിയില്‍ വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുന്ന തടിയിലുള്ള ഹാന്‍ഡ് വര്‍ക്കുകളും പെയിന്റിങ്ങുകളുമാണ് തക്ഷകി ഹോം ഡെക്കറിനെ കൂടുതല്‍ മനോഹരമാക്കുന്നത്. ഏത് വലിപ്പത്തിലും ഇത് ചെയ്യാം എന്നതുകൊണ്ടുതന്നെ തക്ഷകി ഹോം ഡെക്കറിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്.

പെയിന്റിങ്ങ്, ഹാന്‍ഡ് വര്‍ക്ക്, വുഡന്‍ ലൈറ്റ് എന്നിവയ്ക്ക് പുറമെ ആന്റിക് ഫര്‍ണിച്ചര്‍ കൂടി ആവശ്യക്കാരിലേക്കെത്തിക്കുക എന്ന പുതിയൊരു ചിന്തയുമായി മഞ്ജു കൃഷ്ണ തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ശരീരത്തില്‍ വരുന്ന ബ്ലോക്ക് നീക്കം ചെയ്ത് എനര്‍ജി ബാലന്‍സ് ചെയ്യാനും വാസ്തുവിദ്യയുടെ ദോഷങ്ങളും വീടിന്റെ നെഗറ്റീവ് എനര്‍ജിയും നീക്കം ചെയ്യാനും പെന്‍ഡുലം തെറാപ്പി സഹായിക്കുന്നു എന്നാണ് മഞ്ജു പറയുന്നത്. ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത ആദ്യ സംരംഭകയും മഞ്ജു തന്നെയാകും.

സാധാരണ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വീട് എന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയാണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍