Special Story Success Story

മധുരമുള്ള കേക്കുമായി FATHI’S BAKE

Spread the love

സംരംഭകത്വം പലപ്പോഴും വിജയപൂര്‍ണമാകുന്നത് സംരംഭകരുടെ ആത്മസമര്‍പ്പണത്തിലൂടെയാണ്. ഇത്തരത്തില്‍ തന്റെ പാഷനായി ആത്മസമര്‍പ്പണം നടത്തി, കഠിനാധ്വാനത്തിലൂടെ മികച്ച സംരംഭം തീര്‍ത്ത മികച്ച വനിതാ സംരംഭകയാണ് ഹസീന. കണ്ണൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Fathis Events n Rental Decors ഉം Fathi’s Bakes ഉം ഹസീനയുടെ മികച്ച സംരംഭങ്ങളാണ്.

ചെറുപ്പം മുതലേ പാചകത്തോടും പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാകുന്നതിനോടും കമ്പം ഉണ്ടായിരുന്ന ഹസീന 2017 ല്‍ തന്റെ കുഞ്ഞിന്റെ പിറന്നാല്‍ പ്രമാണിച്ച് ഉണ്ടാക്കിയ മധുരം നിറഞ്ഞ കേക്കില്‍ നിന്നാണ് ഈ സംരംഭകഥയുടെ തുടക്കം.

പാചകം പാഷനാണെന്ന് തിരിച്ചറിഞ്ഞ് ഹസീന എന്ന വീട്ടമ്മ തന്റെ പാചക നൈപുണ്യത്തെ മികച്ച ഒരു സംരംഭം ആക്കി വളര്‍ത്തിയെടുക്കുന്നതാണ് പിന്നെ കണ്ട കഥ. 2017 ല്‍ ആരംഭിച്ച ഈ സംരംഭം 2017 പകുതിയോടുകൂടി തന്നെ ഈ മേഖലയില്‍ ഏറ്റവും മികച്ചതെന്ന് തെളിയിച്ചു.

വളരെ ഉയര്‍ന്ന ഗുണമേന്മയും നിലവാരവുമുള്ള രുചികരമായ കേക്കുകള്‍ നിര്‍മിച്ചു നല്‍കി ഒരുപാട് കസ്റ്റമേഴ്‌സിന്റെ സന്തോഷ നിമിഷങ്ങള്‍ക്ക് മധുരം പകര്‍ന്ന Fathi’s Bake കസ്റ്റമേഴ്‌സിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. നല്‍കുന്ന ഓരോ കേക്കിനും ഒരിറ്റ് സ്‌നേഹവും കരുതലും ചാലിച്ച് കേക്കുകളുടെ ലോകത്ത് മികച്ച സംരംഭകരായി മാറാന്‍ എറ്റവും കൂടുതല്‍ സഹായിച്ചത് ഹസീനയുടെ പാഷനോടെയുള്ള സമീപനം തന്നെയാണ്.

2017ല്‍ ആരംഭിച്ച ഈ സംരംഭം 7 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിനില്‍ക്കുന്നത് തികച്ചും വിജയകരമായ ഒരു പാതയില്‍ തന്നെയാണ്. Fathi’s Bakes എന്ന ചെറുസംരംഭത്തില്‍ ആരംഭിച്ച് മറ്റുള്ള സ്ത്രീ സംരംഭകര്‍ക്ക് എല്ലാം പ്രചോദനമാകുന്ന തരത്തില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്തും ഇവന്റ് ഡെക്കോര്‍ രംഗത്തും സജീവ സാന്നിധ്യം തെളിയിച്ചു കൊണ്ട് Fathi’s Events n Rental Decors എന്ന സംരംഭത്തില്‍ എത്തിനില്‍ക്കുകയാണ്.

അടുക്കളയില്‍ ഒതുങ്ങുന്ന സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് അതിയായ ആഗ്രഹമുള്ള നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമേകുന്ന വിജയകഥ തന്നെയാണ് ഹസീനയുടേത്. തന്റെ സംരംഭം മറ്റുള്ള സംരംഭകര്‍ക്കും ഉതകുന്ന തരത്തില്‍ ഹസീന തന്നെ മുന്നോട്ടുവെച്ച ആശയമാണ് Fathis Events n Rental Decors. ഈ സംരംഭങ്ങള്‍ക്കെല്ലാം പരിപൂര്‍ണ പിന്തുണയുമായി ഹസീനയുടെ ഭര്‍ത്താവും കുടുംബവും കൂടെയുണ്ട്. കഠിനാധ്വാനം കൊണ്ട് ഇന്ന് ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭകരെ പിന്താങ്ങാനും അവര്‍ക്ക് വളരെ സുഗമമായി ഇവന്റ് ഡെക്കോര്‍ പ്രോപ്പര്‍ട്ടീസ് വാടകയ്ക്ക് നല്‍കുന്നതിനും ഹസീനയുടെ സംരംഭത്തിന് സാധിക്കുന്നുണ്ട്.

തികച്ചും പാഷനേറ്റഡായി ചെയ്യുന്ന ഏതു പ്രവര്‍ത്തനവും പരിപൂര്‍ണ വിജയമാക്കി തീര്‍ക്കാന്‍ കഴിയും എന്നുള്ള ശുഭാപ്തി വിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഹസീനയും ഹസീനയുടെ സംരംഭങ്ങളും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഒരു സംരംഭയായി മാറിയ ഹസീനയുടെ വിജയകഥ സ്വയം സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രചോദനമാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു