Entreprenuership Special Story

”എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്”: സൗന്ദര്യരംഗത്തെ പുത്തന്‍ പരീക്ഷണങ്ങളുമായി നീന സ്റ്റാന്‍ലി

Spread the love

ഏതൊരു മേഖലയിലും വിജയിക്കാന്‍ ആവശ്യമെന്ന് പറയുന്നത് ആ മേഖലയോടുള്ള ജന്മവാസനയാണ്. കുട്ടിക്കാലത്ത് നമ്മളില്‍ ഉറച്ചുപോകുന്ന കഴിവുകള്‍ തന്നെയായിരിക്കും ഏറ്റവും ഭംഗിയായി ചെയ്യാന്‍ കഴിയുന്ന നമ്മുടെ തൊഴില്‍ മേഖലയും. അത്തരത്തില്‍ തന്റെ കഴിവിനെ പരിപോഷിപ്പിച്ചെടുത്ത് വിജയഗാഥ കുറിച്ച വ്യക്തിയാണ് നീന സ്റ്റാന്‍ലി. സൗന്ദര്യ സംരക്ഷണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇക്കാലം കൊണ്ട് നീനക്ക് സാധിച്ചിട്ടുണ്ട്. മക്കളായ ദിയ, നിയ, അടുത്ത സുഹൃത്തുക്കള്‍ എന്നിവര്‍ എല്ലാ പിന്തുണയുമായി നീനക്കൊപ്പമുണ്ട്.

കുട്ടിക്കാലം മുതല്‍ മേക്കപ്പ് ചെയ്യാനും മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാനും അതീവ തത്പര്യമായിരുന്നു നീനക്ക്. താന്‍ വളരെ കുട്ടിയായിരുന്നപ്പോള്‍ ടിവിയില്‍ കണ്ട ഹെയര്‍ സ്‌റ്റൈല്‍ അടുത്ത വീട്ടിലെ ചേച്ചിക്ക് ചെയ്തുകൊടുത്തത് നീന ഇന്നും ഓര്‍ക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പലര്‍ക്കും ബ്രൈഡല്‍ മേക്കപ്പുകള്‍ വരെ നീന ചെയ്ത് കൊടുക്കാറുണ്ടായിരുന്നു. ഇതും നീനയെ സംബന്ധിച്ചിടത്തോളം തന്റെ കരിയറിലേക്കുള്ള വലിയൊരു ചുവടുവയ്പായിരുന്നു. പിന്നീട് ഈ മേഖലയോടുള്ള താല്പര്യം കൂടി വന്നപ്പോള്‍ 2002 മുതല്‍ വളരെ പ്രൊഫഷണലായി തന്നെ നീന ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് ഈ മേഖലയിലേക്ക് എത്തിപ്പെടുന്നത്.

ഇന്ന് ‘ദിയ ബ്യൂട്ടി കെയര്‍ ആന്‍ഡ് സ്പാ’, നീന്‍സ് ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ ആന്‍ഡ് അക്കാദമി, ചഅട ഡിസൈനേഴ്‌സ് എന്നീ സംരംഭങ്ങളുടെ ഉടമയാണ് നീന. ഒരു സ്ഥാപനം തുടങ്ങി അത് വിജയത്തിലേക്ക് എത്തിക്കുക എന്നത് ഏതൊരു സംരംഭകനെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെ ഒരു ഗ്രാമ പ്രദേശത്ത് താമസിച്ചിരുന്ന നീനക്കും തന്റെ സംരംഭത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു. വളരെ വ്യത്യസ്തമായ മേക്കപ്പ് രീതികള്‍ പരീക്ഷിക്കാന്‍ താല്പര്യമുള്ള വ്യക്തിയാണ് നീന. അതുകൊണ്ടുതന്നെ, ത്രെഡ്ഡിംഗിലോ ഫേഷ്യലിലോ മാത്രമായി തന്റെ ജീവിതം ഒതുക്കി നിര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല.

നിരവധി വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലേക്ക് നീന തന്റെ മേക്കപ്പ് കലാവിരുത് വളര്‍ത്തിയെടുത്തു. അതുവഴി നിരവധി സെലിബ്രിറ്റി മേക്കപ്പുകളുടെ ലോകത്തേക്ക്. ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റോടെ പഠിച്ചതില്‍ പലതും അഡ്വാന്‍സ്ഡ് മേക്കപ്പ് കോഴ്‌സുകള്‍ ആയിരുന്നു. എയര്‍ബ്രഷ് മേക്കപ്പ്, എച്ച് ഡി മേക്കപ്പ്, അഡ്വാന്‍സ് ഹെയര്‍ സ്‌റ്റൈലിങ്, നെയില്‍ ആര്‍ട്ട്, ഹെയര്‍ എക്സ്റ്റന്‍ഷന്‍ തുടങ്ങി സൗന്ദര്യ മേഖലയിലെ പുത്തന്‍ ട്രെന്‍ഡുകളിലൂടെ നീന സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മേക്കപ്പ്, ഹെയര്‍ സ്‌റ്റൈലിങ്, സാരി ഡ്രാപിംഗ് സംബന്ധിച്ച ക്ലാസുകളും നീന കൈകാര്യം ചെയ്യുന്നു. ഇതെല്ലാമാണ് നീന എന്ന വ്യക്തിയെ നിരവധി ആളുകള്‍ക്ക് പരിചിതയാക്കിയതും. കേരളത്തില്‍ മാത്രമല്ല, ലോകത്തിന്റെ ഏത് കോണിലും ചെന്ന് മേക്കപ്പ് ചെയ്തു കൊടുക്കാന്‍ ഇന്ന് നീന ഒരുക്കമാണ്.

‘ഒരു ബ്യൂട്ടീഷന്‍’ എന്ന് പറഞ്ഞ് പലരും തന്നെ അപമാനിച്ചപ്പോഴും തന്റെ കരുത്തിലും കഴിവിലും അടിയുറച്ചു വിശ്വസിച്ച നീന എന്ന സംരംഭക ഇന്നു കാണുന്ന രീതിയിലേക്ക് വളര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഈ യുവസംരംഭകയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. മുന്നോട്ട് നിരവധി സാധ്യതകള്‍ കാണുന്ന ഒരു വ്യക്തിയെന്ന നിലയില്‍ നിരവധി കാര്യങ്ങളാണ് നീനക്ക് മുന്നില്‍ ഇനിയും ചെയ്ത് തീര്‍ക്കാനുള്ളത്. അവയെല്ലാം സാധ്യമാക്കാനുള്ള പരിശ്രമത്തിലാണ് നീന.

Mob: 8592986188
E-mail: apurva145@gmail.com

https://www.instagram.com/neenzbridalmakeovers/?igshid=YmMyMTA2M2Y%3D

https://www.facebook.com/Neenz13?mibextid=ZbWKwL

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു