Entreprenuership Success Story

ജെ ബി ഇമിറ്റേഷന്‍; ആഭരണങ്ങളില്‍ പുതിയൊരു കഥ

Spread the love

ആഭരണങ്ങളില്‍ ട്രെന്‍ഡ് സൃഷ്ടിക്കുന്ന ബ്രാന്‍ഡ്

സ്വപ്‌നങ്ങള്‍ കാണാന്‍ എളുപ്പമാണ്, പക്ഷേ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യവും ആത്മവിശ്വാസവും വേണം. അതിന്റെ ഉത്തമ ഉദാഹരണമാണ് തൃശൂര്‍ സ്വദേശിനിയായ ജയലക്ഷ്മി. ഒരിക്കല്‍ വീട്ടമ്മയായി കഴിഞ്ഞുകൂടിയിരുന്ന അവര്‍ ഇന്ന് ആഭരണ മേഖലയില്‍ ശ്രദ്ധേയമായ ഒരു ബ്രാന്‍ഡിന്റെ സ്ഥാപകയാണ്. ജയലക്ഷ്മിയുടെ കഠിനാധ്വാനവും നിരന്തര പരിശ്രമവും ചേര്‍ന്നതാണ് ജെ ബി ഇമിറ്റേഷന്‍ എന്ന ബ്രാന്‍ഡിന്റെ വിജയകഥ. ഭര്‍ത്താവ് ബിന്‍സന്റെ ഉറച്ച പിന്തുണയോടെ ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ‘ജെ ബി ഇമിറ്റേഷന്‍’ എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയത്.

അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രഡീഷണല്‍ ആഭരണങ്ങളില്‍ നിന്നും ആധുനിക ഡിസൈനുകളിലേക്കും വ്യാപകമായ കളക്ഷനുകള്‍ അവതരിപ്പിച്ച് 500ലധികം റീസെല്ലേഴ്‌സിനെ സ്വന്തമാക്കാന്‍ ജെ ബി ഇമിറ്റേഷന് സാധിച്ചു. തുടക്കത്തില്‍ ബന്ധുക്കളും പരിചയക്കാരും മാത്രമാണ് ഓര്‍ഡര്‍ നല്‍കിയിരുന്നതെങ്കില്‍, ഇന്ന് കേരളത്തിനകത്തും പുറത്തും പ്രത്യേകിച്ച് വിദേശത്തുനിന്നും ലഭിക്കുന്ന ഓര്‍ഡറുകള്‍ ബ്രാന്‍ഡിന്റെ വിശ്വാസ്യതയും ജനപ്രീതിയും വ്യക്തമാക്കുന്നു.

ജെ ബി ഇമിറ്റേഷന്‍ ഒരു ബിസിനസ് മാത്രമല്ല, നിരവധി സ്ത്രീകള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്ന പ്രചോദനകരമായ ഒരു പ്ലാറ്റ്‌ഫോം കൂടിയാണ്. വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി വനിതകളെ റീസെല്ലേഴ്‌സായി പ്രോത്സാഹിപ്പിക്കുകയും, ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും നല്‍കി അവരെ സംരംഭകത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ജയലക്ഷ്മി.

കേരളത്തിലെ വിവിധ എക്‌സിബിഷനുകളില്‍ സജീവ സാന്നിധ്യം അറിയിച്ച ജെ ബി ഇമിറ്റേഷന് ലാളിത്യത്തിലും വിശ്വാസ്യതയിലും ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കാന്‍ സാധിച്ചു. ആഭരണ മേഖലയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന ഇന്നത്തെ കാലത്ത്, ഒരിക്കല്‍ വന്നവര്‍ സ്ഥിരം കസ്റ്റമര്‍മാരായി മാറുന്നതാണ് ബ്രാന്‍ഡിന്റെ ഏറ്റവും വലിയ നേട്ടം.

ഫാഷന്‍ രംഗത്ത് നിന്ന് ലഭിച്ച പാഠങ്ങള്‍ അടിസ്ഥാനമാക്കി, ഉടന്‍ തന്നെ സ്വന്തം ഷോറൂം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജയലക്ഷ്മി. സ്വപ്‌നമുണ്ടെങ്കില്‍ അത് പരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും വിജയത്തിലേക്ക് നയിക്കുമെന്നാണ് ജയലക്ഷ്മിയുടെ ജീവിതയാത്ര തെളിയിക്കുന്നത്.

ഫോണ്‍ : +91 79079 23005

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍