Entreprenuership Success Story

‘ഹൈ കോളര്‍’ ജോലി ഉപേക്ഷിച്ച്’ മേക്കോവര്‍ ആര്‍ട്ടിസ്റ്റി’ലേക്ക്…

Spread the love

‘Nijila’s Makeover Academy & Studio’യുടെ വിജയ കഥ

സ്വന്തം ‘പാഷനെ’ കണ്ടെത്തി ആ മേഖലയില്‍ വിജയം കൈവരിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. എന്നാല്‍, സ്വന്തം ഇഷ്ടം തിരിച്ചറിഞ്ഞ്, ‘ഹൈ കോളര്‍ ജോബ്’ ഉപേക്ഷിച്ച് പാഷനെ ബിസിനസാക്കി മാറ്റി വിജയം എഴുതിയ ഒരു സംരംഭകയുണ്ട്; തൃശൂര്‍ സ്വദേശിനിയായ നിജില സാവേന്ദ്ര…! ദുബായിലെ HR ജോലി ഉപേക്ഷിച്ചാണ് നിജില ‘മേക്കോവര്‍ ആര്‍ട്ടിസ്റ്റ് & സ്‌റ്റൈലിസ്റ്റ്’ എന്ന കരിയര്‍ തിരഞ്ഞെടുക്കുന്നത്.

ചെറുപ്പം മുതല്‍ തന്നെ സ്വന്തമായി ഒരു ബിസിനസ് നടത്തണമെന്നും ആ മേഖലയില്‍ വിജയിക്കണം എന്നതുമായിരുന്നു നിജിലയുടെ ആഗ്രഹം. ദുബായിലെ ജോലി ഉപേക്ഷിച്ച ശേഷം നിജില ആദ്യം ആരംഭിച്ചത് ഒരു ‘Boutique’ ആയിരുന്നു. എന്നാല്‍ അപ്പോഴാണ് മേക്കോവര്‍ മേഖലയോട് അതിയായ ആഗ്രഹം ഈ യുവ സംരംഭകയ്ക്ക് തോന്നുന്നത്.

തുടര്‍ന്ന് നിരവധി മോക്കോവര്‍ കോഴ്‌സുകള്‍ നിജില പഠിക്കുകയും ഈ മേഖലയില്‍ മികച്ച പ്രാവീണ്യം കൈവരിക്കുകയും ചെയ്തു. അതിന് ശേഷം Boutique അവസാനിപ്പിക്കുകയും ‘Nijila’s Makeover Academy & Studio’ എന്ന സംരംഭം ഭര്‍ത്താവിന്റെ പിന്തുണയോടെ ആരംഭിക്കുകയും ചെയ്തു. കുറഞ്ഞ സമയം കൊണ്ട് തന്നെ ഏറ്റവും മികച്ച ഒരു സ്ഥാപനമായി മാറാന്‍ Nijila’s Makeover Academy & Studio യ്ക്ക് സാധിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്.

ബ്രൈഡല്‍ മേക്കോവര്‍, ഫാഷന്‍ ഷോ, ഫിലിം ഇന്‍ഡസ്ട്രി തുടങ്ങി എല്ലാ മേഖലയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയില്‍ ഓരോ വിദ്യാര്‍ഥികള്‍ക്കും മികച്ച പരിശീലനമാണ് നിജില എന്ന മേക്കോവര്‍ ട്രെയിനര്‍ നല്‍കുന്നത്. സ്ത്രീകളെ ‘ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്റ്’ ആക്കി മാറ്റുക എന്നത് കൂടിയാണ് ഈ യുവസംരംഭകയുടെ ലക്ഷ്യം.

നിരവധി കുട്ടികളാണ് Nijila’s Makeover Academy & Studio യില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി, മേക്കോവര്‍ ആര്‍ട്ടിസ്റ്റ് എന്ന കരിയറിലേക്ക് എത്തുന്നത്. മേക്കോവര്‍ മേഖലയിലെ മാറ്റങ്ങള്‍ കൃത്യമായി അറിഞ്ഞു കൊണ്ടാണ് വിദ്യാര്‍ഥികളുടെ പഠനത്തിന് ആവശ്യമായ ഓരോ സിലബസും നിജില സ്വന്തമായി തയാറാക്കുന്നത്.

കേരളത്തിന് പുറത്തേക്കും തന്റെ Nijila’s Makeover Academy & Studio യുടെ സേവനം എത്തിക്കണമെന്നും ധാരാളം കുട്ടികള്‍ക്ക് മികച്ച തൊഴില്‍ നല്‍കുന്ന ഒരു സ്ഥാപനമാക്കി തന്റെ സംരംഭത്തെ മാറ്റണം എന്നതുമാണ് ഈ യുവ സംരംഭകയുടെ ലക്ഷ്യം.

https://www.instagram.com/nijilas_bridalmakeover_academy/?utm_source=qr&igsh=cnJlMjNtN2p1a3Fr#

Mob: +91 97463 62200

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍