Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് ഉറച്ച അടിത്തറ; മിന്‍ഹാജ് ബില്‍ഡേഴ്‌സും നഫീസത്തുല്‍ മിസ്‌രിയ എന്ന പെണ്‍കരുത്തും

Spread the love

ഒരു വീടെന്നത് നാല് ചുമരിലും മേല്‍ക്കൂരയിലും മാത്രമൊതുങ്ങുന്ന വെറുമൊരു കെട്ടിടമല്ല, അതൊരു മനുഷ്യന്റെ ജീവിതസ്വപ്‌നങ്ങളുടെയും, കഠിനാധ്വാനത്തിന്റെയും സാക്ഷ്യപത്രമാണ്. ഒരാളുടെ ആയുസ്സിന്റെ വലിയൊരു ഭാഗവും സമ്പാദ്യവും നിക്ഷേപിക്കുന്ന ഈ സ്വപ്‌നത്തിന് ആത്മാര്‍ത്ഥതയും ക്വാളിറ്റിയും പൂര്‍ണതയും നല്‍കി യാഥാര്‍ഥ്യമാക്കുന്ന സംരംഭമാണ് മിന്‍ഹാജ് ബില്‍ഡേഴ്‌സ്. ആ വിശ്വാസത്തിന്റെ പിന്നില്‍ ഉറച്ച ശക്തമായി നില്‍ക്കുന്നത് നഫീസത്തുല്‍ മിസ്‌രിയ എന്ന പെണ്‍കരുത്താണ്.

രണ്ടാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട മിസ്‌രിയ, ജീവിതത്തെ ഒരിക്കലും തോല്‍വിയായി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ശരീരപരിമിതികളെ അതിജീവിച്ച്, സ്വന്തം അധ്വാനവും അര്‍പ്പണബോധവും മാത്രം ആയുധമാക്കി അവള്‍ പടുത്തുയര്‍ത്തിയതാണ് മിന്‍ഹാജ് ബില്‍ഡേഴ്‌സെന്ന സ്വപ്‌നം. ഇന്ന് കേരളത്തില്‍ മൂന്ന് പ്രധാന ശാഖകളുമായി, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എല്ലാ ജില്ലകളിലും മിന്‍ഹാജിന്റെ നിര്‍മിതികള്‍ നിറഞ്ഞു നില്‍ക്കുന്നു.

KAM എന്ന പേരില്‍ ആരംഭിച്ച സംരംഭം, മകന്‍ ജനിച്ചതോടെ മിന്‍ഹാജ് ബില്‍ഡേഴ്‌സ് എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ 3000ത്തില്‍ അധികം പ്ലാനുകളും 550ലേറെ പ്രോജക്ടുകളും പൂര്‍ത്തിയാക്കിയ മിന്‍ഹാജ് ബില്‍ഡേഴ്‌സ്, 30 ശതമാനം ബില്‍ഡിംഗുകള്‍, 20 ശതമാനം വില്ലകള്‍, 50 ശതമാനം വീടുകള്‍ എന്നിങ്ങനെ നിരവധി നിര്‍മിതികള്‍ പടുത്തുയര്‍ത്തിയാണ് ഇന്ന് അഭിമാനകരമായ വളര്‍ച്ച സ്വന്തമാക്കിയിരിക്കുന്നത്.

വീട് നിര്‍മാണത്തില്‍ ഏറ്റവും ആദ്യം വേണ്ടത് ക്ലെയ്ന്റുമായുള്ള ആത്മബന്ധമാണെന്ന് മിസ്‌രിയ പറയുന്നു. അവരുടെ ഇഷ്ടങ്ങളും സ്വപ്‌നങ്ങളും സ്വന്തം മനസ്സിലേറ്റെടുത്താണ് ഓരോ പ്രോജക്ടും മിന്‍ഹാജ് ബില്‍ഡേഴ്‌സ് പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ ക്വാളിറ്റിയിലും ആത്മാര്‍ത്ഥതയിലും ഇവിടെ ഒരിക്കലും വിട്ടുവീഴ്ച ഉണ്ടാകില്ല.

ഇന്ന് സ്‌ക്വയര്‍ ഫീറ്റിന് 1800 രൂപ മുതല്‍ മിന്‍ഹാജ് പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നു. ലോണ്‍ നേരിട്ട് നല്‍കുന്നില്ലെങ്കിലും, ബാങ്കുമായി ബന്ധപ്പെടുത്തി ധനസഹായം ആവശ്യമുള്ള ക്ലെയ്ന്റുകളെ പൂര്‍ണമായും പിന്തുണയ്ക്കാന്‍ മിസ്‌രിയ ശ്രമിക്കാറുണ്ട്. അതോടൊപ്പം പല എഞ്ചിനിയര്‍മാരും ഏറ്റെടുക്കാന്‍ മടിക്കുന്ന റിനോവേഷന്‍ വര്‍ക്കുകള്‍ പോലും ഏറ്റെടുത്ത് രണ്ട് – മൂന്ന് മാസത്തിനുള്ളില്‍ മിന്‍ഹാജ് ബില്‍ഡേഴ്‌സ് മനോഹരമായി പൂര്‍ത്തിയാക്കി നല്‍കിയിട്ടുണ്ട്.

വീട് വയ്ക്കാനുള്ള പ്ലോട്ടിന്റെ സ്‌കെച്ചില്‍ നിന്നു തുടങ്ങി, ക്ലെയ്ന്റിന്റെ താത്പര്യത്തിന് അനുസരിച്ചുള്ള വാസ്തുവിദ്യയുടെ പൂര്‍ണതയോടെയുള്ള പ്ലാനും 3D ഡിസൈനും വരെ എല്ലാം ഒരേ കുടക്കീഴില്‍ ഇവിടെ ലഭ്യമാണ്.

ഉപ്പയില്‍ നിന്നു പഠിച്ച സത്യസന്ധത തന്നെയാണ് മിന്‍ഹാജ് ബില്‍ഡേഴ്‌സിന്റെ ആദ്യ മൂലധനമെന്ന് മിസ്‌രിയ അഭിമാനത്തോടെ പറയുന്നു. ഇന്ന് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞ മിസ്‌രിയയുടെ അടുത്ത സ്വപ്‌നം, കോണ്‍ക്രീറ്റ് കുറച്ച പ്രകൃതിസൗഹൃദ നിര്‍മാണവും, ‘മഡ് ഹട്ട്’ പോലുള്ള സിഗ്‌നേച്ചര്‍ വര്‍ക്കുകളും പ്രോത്സാഹിപ്പിക്കണമെന്നതാണ്.

ശരീരപരിമിതികളെ ജീവിതപരിമിതികളാക്കാന്‍ തയാറാകാത്ത ഒരു പെണ്‍മനസ്സിന്റെ ദൃഢനിശ്ചയമാണ് നഫീസത്തുല്‍ മിസ്‌രിയയുടെ ജീവിതകഥ. ബാല്യത്തില്‍ തന്നെ വിധി മുന്നോട്ടുവെച്ച വെല്ലുവിളികളെ തോല്‍വിയായല്ല, മറിച്ച് വിജയത്തിലേക്കുള്ള മുന്നേറ്റമായി മിസ്‌രിയ മാറ്റിഎഴുതി. അവളെ വിശ്വസിച്ച കുടുംബത്തിന്റെ കരുത്തും, സ്വന്തം മനസിലെ അണയാത്ത ആത്മവിശ്വാസവും ചേര്‍ന്നപ്പോള്‍ ജീവിതം തന്നെ മിസ്‌രിയക്ക് വഴിമാറിക്കൊടുത്തു.

ഇന്ന് മിന്‍ഹാജ് ബില്‍ഡേഴ്‌സ് എന്ന ബ്രാന്‍ഡിലൂടെ ആയിരങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് അവള്‍ വീടുകളായി രൂപം നല്‍കുന്നു. ഒരിക്കല്‍ നടക്കാനാകില്ലെന്ന് വിധിക്കപ്പെട്ട ആ പെണ്‍കുട്ടി, ഇന്ന് അനവധി കുടുംബങ്ങളുടെ ജീവിതത്തിന് ഉറച്ച വഴികാട്ടിയായി മാറിയിരിക്കുന്നു. തളരാതെ മുന്നേറിയാല്‍ ഓരോ പരിമിതിയും ഒരു പുതിയ ഉയര്‍ച്ചയാകും എന്ന സന്ദേശത്തിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് നഫീസത്തുല്‍ മിസ്‌രിയയുടെ യാത്ര.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍