Entreprenuership Success Story

വിശ്വാസത്തിന്റെ അടിത്തറ; ടീം വര്‍ക്ക് മാജിക്കിലൂടെ വിജയം നേടിയ ആര്‍ക്ലാന്‍ ആര്‍ക്കിടെക്ട്

Spread the love

വിജയത്തിന്റെ ശില്‍പ്പികള്‍ പലരുണ്ടാകാം, എന്നാല്‍ സൗഹൃദത്തിന്റെ കരുത്തില്‍ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തിയ നാല് പ്രതിഭകളുണ്ട്; കോഴിക്കോട് എന്‍.ഐ.ടി.യില്‍ നിന്ന് ഒരേ ലക്ഷ്യത്തോടെ പുറത്തിറങ്ങിയ റിഷാദ്, അരവിന്ദ് പി.ആര്‍, അനുരാജ്, ഹിഷാം. സൗഹൃദവും സ്വപ്‌നവും കൂട്ടിച്ചേര്‍ത്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ ആരംഭിച്ച ആര്‍ക്ലാന്‍ ആര്‍ക്കിടെക്ട് പ്രതിസന്ധിയിലും തളരാതെ, ഇന്ന് വളര്‍ച്ചയുടെ നെറുകയിലാണ്.

കൊവിഡ് കാലത്തെ അടച്ചുപൂട്ടലുകള്‍ക്കിടിയില്‍ സാമ്പത്തികമായും വ്യാവസായികമായും വെല്ലുവിളികളേറെ നിറഞ്ഞ കാലത്താണ് ഡിസൈന്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്ലാന്‍ എന്ന സംരംഭത്തിന് ഇവര്‍ തുടക്കമിടുന്നത്. പ്രതിസന്ധികളേറെ നേരിട്ടിരുന്നുവെങ്കിലും, സ്വപ്‌നത്തില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു ഇവരുടെ തീരുമാനം. തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഓരോ പ്രോജക്റ്റിനെയും ഒരു കുഞ്ഞിനെ പരിപാലിക്കുന്നതെന്ന പോലെയായിരുന്നു നാലുപേരും കൈകാര്യം ചെയ്തിരുന്നത്.

None

പ്രോജക്റ്റ് ആര്‍ക്കിടെക്ട് ആരായാലും നാലുപേരും കൂടിച്ചേര്‍ന്ന് ചര്‍ച്ച ചെയ്തശേഷമാണ് ഓരോ പ്രോജക്ടും അന്തിമഘട്ടത്തിലേക്കെത്തുന്നത്. ഓരോ ഡിസൈനിലും തങ്ങളുടേതായ കയ്യൊപ്പ് തീര്‍ക്കാനും ഇവര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത് തന്നെയാണ് അഞ്ച് വര്‍ഷത്തിനിപ്പുറവും സംരംഭത്തെ ക്ലെയ്ന്റുകള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നതും.

ഡിസൈന്‍ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നായിരുന്നു തുടക്കമെങ്കിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്കും ഈ നാല്‍വര്‍ സംഘം ചുവടുവെച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ആരംഭിച്ച സംരംഭമിന്ന് ഒരു കെട്ടിടത്തിന്റെ ആരംഭം മുതല്‍ താക്കോല്‍ കൈമാറുന്നത് വരെ എല്ലാ സേവനങ്ങളും നല്‍കുന്ന ബ്രാന്‍ഡായി മാറിയതിന് പിന്നില്‍ സൗഹൃദവും നിശ്ചയദാര്‍ഢ്യവും വ്യക്തമാണ്. കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ (കാക്കനാട്, ഇന്‍ഫോപാര്‍ക്ക്) ഡിസൈന്‍ മത്സരം വിജയിച്ചതും, എന്‍.ഐ.ടി.യുമായി ചേര്‍ന്ന് ഫിഷറീസ് ഹാര്‍ബര്‍ പ്രോജക്റ്റ് പൂര്‍ത്തിയാക്കിയതും ഇവരുടെ വൈദഗ്ധ്യത്തിന് തെളിവായും മാറുന്നുണ്ട്.

പരസ്യങ്ങളുടെ പിന്നാലെ പോകാതെ, പൂര്‍ത്തിയാക്കിയ പ്രോജക്റ്റുകളിലൂടെ നേടിയെടുത്ത വാമൊഴി പ്രചാരമാണ് ഇന്ന് 50ല്‍ അധികം പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ സംരംഭമായി ആര്‍ക്ലാന്‍-നെ വളര്‍ത്തിയതിന് പിന്നില്‍. കേരളത്തിനകത്തും പുറത്തും നിരവധി പ്രോജക്ടുകളാണ് ചുരുങ്ങിയ കാലയളവില്‍ ഈ സംഘത്തിന് പൂര്‍ത്തിയാക്കാനായത്.

കഠിനാധ്വാനവും പരസ്പര വിശ്വാസവും ചേര്‍ന്നാല്‍ നേട്ടങ്ങള്‍ കൊയ്യാനാകുമെന്ന് തെളിയിച്ചുകൊണ്ട് തങ്ങളുടെ വിദേശ രാജ്യങ്ങളിലേക്കും തങ്ങളുടെ സര്‍വീസ് വ്യാപിപ്പിക്കണമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഇന്ന് ഇവര്‍.

Instagram: https://www.instagram.com/arclan_architects?igsh=dnJ4YzczdWNhaDJ1

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍