Entreprenuership Special Story

പുത്തന്‍ മേക്കോവര്‍ കൊണ്ട് കേരളത്തില്‍ വിസ്മയം തീര്‍ത്ത് മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ

Spread the love

കേരളത്തില്‍ സുപരിചിതമായ മേക്കോവര്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് ‘മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ’ എന്ന സ്ഥാപനം. ഇന്ന് പലര്‍ക്കും സുപരിചിതവും ഒട്ടനവധി കസ്റ്റമേഴ്‌സ് തേടിയെത്തുന്നതുമായ ഈ മിടുക്കിക്ക് പിന്നില്‍ നിരവധി പ്രതിസന്ധികളെ അതിജീവിച്ച, ആത്മവിശ്വാസത്തിന്റേയും ഏതൊരു വ്യക്തിക്കും പ്രചോദനം പകരുന്നതുമായ ഒരു വിജയ കഥ തന്നെയുണ്ട്.

കുട്ടിക്കാലം മുതലേ ‘അണിയിച്ചൊരുക്കുക’ എന്ന സ്വപ്‌നത്തെ സ്‌നേഹിച്ച, മേക്കോവറുകളേയും സൗന്ദര്യ ബോധത്തെയും ഉള്‍കൊണ്ട് പ്രൊഫഷനിലേക്ക് എത്താന്‍ പാഷനെ പിന്തുടര്‍ന്ന ജയശ്രീ എന്ന യുവതിയുടെ സ്വപ്‌നത്തിന്റെ ഫലമാണ് ഇന്ന് നമ്മള്‍ അറിയുന്ന മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ എന്ന സംരംഭം.

ദിനം പ്രതി പുതുവെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ സംരംഭ മേഖലയില്‍ ഒരു സ്ഥാപനം തുടങ്ങുക, ആ സ്ഥാപനത്തിന് അതിന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സാധിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. ജയശ്രീയെന്ന സംരംഭക ആ സംരംഭ മേഖലയില്‍ തന്റേതായ പേരും പെരുമയും നേടിയെടുത്തത് തന്റെ ഒരിക്കലും കെടാത്ത ‘പാഷന്‍’ കൊണ്ട് മാത്രമാണ്.
ബിസിനസിനെ പാഷനാക്കി മാറ്റിയല്ല ജയശ്രീ സഞ്ചരിക്കുന്നത്. തന്റെ പാഷന്‍ എന്താണോ അത് തിരിച്ചറിഞ്ഞു കൊണ്ട് ആ മേഖലയെയാണ് ജയശ്രീ സംരംഭമാക്കി മാറ്റിയത്. അത് കൊണ്ട് തന്നെയാണ് ദിനം പ്രതി നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ട്, തങ്ങളുടേതായ മുദ്ര പതിപ്പിച്ചു മുന്നേറാന്‍ ഈ സംരംഭത്തിന് സാധിക്കുന്നതും.

നിരവധി കസ്റ്റമേഴ്‌സാണ് മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ തേടി ഇന്ന് ഇവിടെ എത്തുന്നത്. മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോയോട് അവര്‍ക്കുള്ള നിറം കെടാത്ത വിശ്വാസം തന്നെയാണ് അവരെ ഇവിടെ എത്തിക്കുന്നത്. അത്രത്തോളം ഗുണനിലവാരമുള്ളതും വിശ്വാസയോഗ്യമായതുമായ ഇടമാണ് മിടുക്കി എന്നത്.

ഇവര്‍ നല്‍കുന്ന ഓരോ സേവനത്തിലും മൂല്യവും വിശ്വാസവും ഉണ്ടായിരിക്കണം എന്നത് ജയശ്രീക്കും മേക്കോവര്‍ സ്റ്റുഡിയോയുടെ പാര്‍ട്ണര്‍ കവിത സുനിലിനും നിര്‍ബന്ധമുള്ള കാര്യമാണ്. അത് തന്നെയാണ് ഈ സംരംഭത്തിന്റെ തിളക്കമേറിയ വിജയത്തിന് കാരണവും.

2014 മെയ് 26 നാണ് മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ ആരംഭിക്കുന്നത്. അവിടെ നിന്നും ഇത് വരെയുള്ള യാത്രയില്‍ തങ്ങളെ തേടിയെത്തിയ ഓരോ കസ്റ്റമേഴ്‌സിനോടും ഇപ്പോഴും സൗഹൃദം നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതും നല്‍കുന്ന സേവനം മികച്ചതായത് കൊണ്ടുമാത്രമാണ്. അത് തന്നെയാണ് കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാന്‍ ഈ സംരംഭത്തിന് കരുത്ത് പകര്‍ന്നതും. കോവിഡില്‍പ്പെട്ട് പല സ്ഥാപനങ്ങളും നിലംപതിച്ചപ്പോഴും സാമ്പത്തികമായ പ്രതിസന്ധിയില്‍ തകര്‍ന്ന് വീണപ്പോഴും ഇവയെ അതിജീവിക്കാന്‍ മിടുക്കി മേക്കോവര്‍ സ്റ്റുഡിയോയ്ക്ക് സാധിച്ചു.

തന്റെ പാഷനെ അത്രത്തോളം സ്‌നേഹിക്കുന്നത് കൊണ്ട് മാത്രമാണ് ഈ സ്ഥാപനത്തെ മൂല്യത്തോടെ നിലനിര്‍ത്താന്‍ ഇപ്പോഴും ഇവര്‍ക്ക് സാധിക്കുന്നത്. ഇന്ത്യയില്‍ ലഭിക്കാവുന്ന എല്ലാ തരം മേക്കോവര്‍ സേവനങ്ങളും ഇവിടെ ലഭിക്കുന്നു എന്നതിനാല്‍, ഇവിടെ വരുന്ന കസ്റ്റമേഴ്സിന് മറ്റൊരിടം തേടി പോകേണ്ടി വരുന്നില്ല എന്നതും ഇവിടത്തെ പ്രത്യേകതയാണ്.
സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന താഴ്ന്ന ബഡ്ജറ്റ് മുതല്‍ ഏറ്റവും ഉയര്‍ന്ന മേക്കോവറുകള്‍ വരെ ഇവിടെ ലഭ്യമാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ തന്റേതായ ഒരു സംരംഭ മുദ്ര പതിപ്പിക്കാന്‍ ഇവര്‍ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്.

പാഷന്‍ ആയത് കൊണ്ട് തന്നെ ഈ പ്രൊഫഷനോട് നൂറ് ശതമാനം വിശ്വാസം പുലര്‍ത്തിയാണ് ജയശ്രീ പ്രവര്‍ത്തിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന പേരില്‍ പ്രശസ്തയായ ജയശ്രീ സുധിയെ തേടി എത്തുന്നവര്‍ ഇന്ന് നിരവധി പേരാണ്. അതിന് കാരണം മിടുക്കി എന്ന ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോയും. ഏതൊരു സ്ത്രീക്കും അഭിമാനം തോന്നാവുന്ന തരത്തില്‍ ജയശ്രീ സുധിയും കവിതാ സുനിലും അവര്‍ക്കൊപ്പം മിടുക്കി മേക്കോവര്‍ സ്റ്റുഡിയോയും വളര്‍ന്ന് ഇന്ന് കേരളത്തില്‍ മികച്ച മേക്കോവര്‍ സ്റ്റുഡിയോയായി സ്ഥാനം പിടിച്ചത് കഠിന പ്രയത്‌നം കൊണ്ട് തന്നെയാണ്.

ഏറ്റവും നല്ല സേവനം ഓരോരുത്തര്‍ക്കും നല്‍കുക എന്ന ലക്ഷ്യം തന്നെയാണ് ഇവരുടെ വിജയ രഹസ്യവും. ലേഡീസ് ആന്‍ഡ് കിഡ്‌സ് പാര്‍ലര്‍ എന്ന നിലയില്‍ ഏറ്റവും മൂല്യമുള്ള സേവനം തന്നെയാണ് മിടുക്കി മേക്കോവര്‍ സ്റ്റുഡിയോ നല്‍കി വരുന്നത്. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും കണ്ടും കേട്ടുമറിഞ്ഞും ഒട്ടനവധി പേര്‍ മിടുക്കി മേക്കോവര്‍ സ്റ്റുഡിയോ തേടി എത്താറുണ്ട്. അതുപോലെ തന്നെ വിവിധ തരം മേക്കോവര്‍ പാക്കേജുകളും ഇവര്‍ നല്‍കുന്നുണ്ട്. കസ്റ്റമേഴ്‌സിന്റെ മനസ്സിന് അനുസരിച്ചുള്ള പാക്കേജുകള്‍ ഇവിടെ ലഭിക്കുന്നു എന്നതും മിടുക്കി മേക്കോവര്‍ സ്റ്റുഡിയോയുടെ പ്രത്യേകതയാണ്.

മേക്കോവറുകളെ കുറിച്ച് കൃത്യമായി പഠിക്കുന്നത് കൊണ്ട് തന്നെ ഏറ്റവും നല്ല സേവനം നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ‘ഇന്റര്‍നാഷണലി സര്‍ട്ടിഫൈഡ്’ ആയത് കൊണ്ട് തന്നെ ഏറെ വിശ്വസ്തനീയമാണ് ഈ സ്ഥാപനം. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ഇവരുടെ വിജയ രഹസ്യത്തിന് പിന്നിലുണ്ട്.

ജയശ്രീയെ ഒരു ഡോക്ടറാക്കണം എന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാല്‍, സൗദിയില്‍ നിന്നും അച്ഛന്‍ കൊണ്ട് വന്നിരുന്ന മേക്കപ്പ് സെറ്റുകള്‍ കണ്ട് വളര്‍ന്നിരുന്ന ജയശ്രീയുടെ ഉള്ളില്‍ ഇടം പിടിച്ചതാകട്ടെ ഏറ്റവും നല്ലൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറണം എന്ന ആഗ്രഹവും. ആ ഒരു ആഗ്രഹമായിരുന്നു ഈയൊരു സ്ഥാപനത്തിന് തുടക്കം കുറിച്ചതും.

ആലുവയിലും നോര്‍ത്ത് പറവൂരിലും പ്രവര്‍ത്തിക്കുന്ന മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ തേടിയെത്തുന്നവര്‍ നിരവധി പേരാണ്. ഏറ്റവും നല്ല സേവനത്തോടൊപ്പം തന്നെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും ജയശ്രീക്കും കവിത സുനിലിനും സാധിക്കുന്നുണ്ട്. ഇത് ഏറ്റവും വലിയ നേട്ടമായി തന്നെയാണ് ഇവര്‍ കാണുന്നതും. ‘Service at your comfort’ എന്ന വാചകത്തെ അന്വര്‍ത്ഥമാക്കുന്ന സേവനം തന്നെയാണ് മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോയില്‍ നിന്നും ലഭിക്കുന്നത്.

തങ്ങളെ തേടിയെത്തുന്ന ഓരോ കസ്റ്റമേഴ്‌സിന്റെയും ‘കംഫര്‍ട്ട്’ മനസ്സിലാക്കി തന്നെയാണ് കൃത്യമായ സേവനം ഇവര്‍ നല്‍കുന്നത്. അത് കൊണ്ട് തന്നെ അനേകം കസ്റ്റമേഴ്സ് പതിവായി തന്നെ ഇവരെ തേടി എത്താറുണ്ട്. എത്തുന്നവരെല്ലാവരും ഇന്ന് സ്ഥിരമായി മിടുക്കിയുടെ കസ്റ്റമേഴ്സ് തന്നെയാണ്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തില്‍ മികച്ച ഒരിടം നേടി എടുക്കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചത് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ കഠിന പ്രയത്‌നം കൊണ്ട് തന്നെയാണ്.

കണ്ടുമടുത്ത പഴഞ്ചന്‍ മേക്കപ്പ് രീതിയില്‍ നിന്ന് വ്യത്യസ്തമായി നവീനമായ മേക്കപ്പ് ശൈലി കെട്ടിപ്പടുത്തുകൊണ്ട് മിടുക്കി വിസ്മയകരമായ മാറ്റമാണ് ബ്രൈഡല്‍ മേഖലയില്‍ സൃഷ്ടിച്ചത്. ഈ പുതുമ തന്നെയാണ് അനേകം പേര്‍ തേടിയെത്തുന്ന ഒരു സ്ഥാപനമായി മിടക്കി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോയെ മാറ്റിയതും.

മിടുക്കി എന്ന പേരില്‍ നിരവധി മെക്കോവര്‍ സ്റ്റുഡിയോകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയൊന്നും ഇവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയല്ല. അതുകൊണ്ട് തന്നെ മിടുക്കി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ബ്രൈഡല്‍ മെക്കോവര്‍ സ്റ്റുഡിയോയിലേക്ക് എത്തുന്നതിന് പലരും ഇവരുടെ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

Contact No: 9847700228, 9446150123
E-mail: midukkibridalmakeupstudio@gmail.com

https://www.instagram.com/midukki_bridalmakeup/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു