Entreprenuership Success Story

അകത്തളങ്ങളില്‍ അഴക് ഒരുക്കി ഒറിക്സ് ഇന്റീരിയേഴ്സ്‌

Spread the love

കാലത്തിനനുസരിച്ച് മനുഷ്യന്റെ ആഗ്രഹങ്ങളിലും കാഴ്ചപ്പാടുകളിലുമെല്ലാം മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. ഈ മാറ്റം പ്രകടമായി കാണാവുന്ന ഒരു മേഖലയാണ് അവന്റെ പാര്‍പ്പിടവും തൊഴിലിടവുമെല്ലാം.

മഴയും വെയിലും ഏല്‍ക്കാത്ത ഒരിടം എന്നതില്‍ നിന്ന്, ഇന്ന് നിര്‍മിതികളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സങ്കല്പങ്ങളും എത്തിനില്‍ക്കുന്നത് ബഹുദൂരം മുന്നിലാണ്. ഇതുപോലെ തന്നെയാണ് കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളുടെ കാര്യവും. ഇന്ന് ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും ഓഫീസുകള്‍ മുതല്‍ ചെറുകിട ഔട്ട്‌ലെറ്റ് യൂണിറ്റുകള്‍ വരെ മികച്ച ഇന്റീരിറോടുകൂടി സജ്ജമാക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

നിരവധി സ്ഥാപങ്ങള്‍ ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനാല്‍ത്തന്നെ അതില്‍ മികച്ചത് ഏത് എന്ന് തെരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമല്ല. ഇത്തരത്തില്‍ ഇന്ന് ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് കേരളത്തിലെ തന്നെ മുന്‍നിര ബ്രാന്‍ഡായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഒറ്റപ്പാലം ആസ്ഥാനമായി സേവനം തുടരുന്ന ഒറിക്സ് ഇന്റീരിയേഴ്സ്.

രണ്ട് പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന പാരമ്പര്യവുമായാണ് ഒറിക്‌സ് സേവനം തുടരുന്നത്. നിരവധി വിദേശ രാജ്യങ്ങളിലും ഒട്ടനവധി മികച്ച വര്‍ക്കുകളാണ് ഒറിക്‌സ് ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ളത്. രാജ്യത്തിനകത്തും പുറത്തുമായി എല്ലാത്തരം ഇന്റീരിയര്‍, ആര്‍കിടെക്ച്വറല്‍ വര്‍ക്കുകള്‍ ഉള്‍പ്പടെ നിരവധി സേവനങ്ങളാണ് ഒറിക്‌സ് നല്കിവരുന്നത്.

ആര്‍കിടെക്ച്വറല്‍ ഡിസൈന്‍സ്, സ്ട്രക്ച്ചറല്‍ ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈന്‍, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, ലാന്‍ഡ്‌സ്‌കേപ് മാനേജ്‌മെന്റ്, കണ്‍സള്‍ട്ടന്‍സി തുടങ്ങി നിരവധി സേവനങ്ങളാണ് ഒറിക്‌സ് ഒരു കുടക്കീഴില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. മിതമായ നിരക്കില്‍ ഏറ്റവും വേഗത്തില്‍ ഏറ്റവും മികച്ച സേവനമാണ് ഒറിക്‌സിന്റെ പ്രധാന സവിശേഷത.

ക്ലെയ്ന്റിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും ബജറ്റുമെല്ലാം ചോദിച്ചറിഞ്ഞശേഷം അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഡിസൈനുകള്‍ തയ്യാറാക്കുകയാണ് ചെയ്യുന്നത്. എല്ലാ ഘട്ടത്തിലും കസ്റ്റമറിന്റെ ആഗ്രഹങ്ങള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടാണ് വര്‍ക്ക് പൂര്‍ത്തീകരിക്കുക. അതുകൊണ്ടുതന്നെ വളരെ മികച്ച പ്രതികരണങ്ങളാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഡേണ്‍, ട്രഡീഷണല്‍ തുടങ്ങി എല്ലാത്തരം ഡിസൈനുകളിലും ഇതിനോടകം തന്നെ ഒറിക്‌സ് കഴിവ് തെളിയിച്ചിട്ടുള്ളതാണ്.

വീടുകള്‍, ഫ്‌ളാറ്റുകള്‍, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലേക്ക് ഒറിക്‌സ് സേവനം വിന്യസിച്ചിട്ടുണ്ട്. നിരവധി കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളാണ് ഇതിനോടകം ഒറിക്‌സ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. മികച്ച പരിചയസമ്പന്നരായ ജീവനക്കാരാണ് ഒറിക്‌സിലുള്ളത്. ഇതിനാല്‍ത്തന്നെ പൂര്‍ത്തീകരിക്കുന്ന വര്‍ക്കിലെ മികച്ച പെര്‍ഫെക്ഷനും ഒറിക്‌സിന്റെ സവിശേഷത തന്നെ…! അകത്തളങ്ങള്‍ക്ക് അഴകു പകര്‍ന്ന് ഒറിക്‌സ് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.

ORIX INTERIOR AND KITCHEN
Muthalakulangara Building,
East Ottapalam, Palakkad, Kerala- 679101
Mob: 9995971163
Whatsapp: 9995971162
E-mail: orixinteriors@yahoo.co.in

http://orixinteriors.com/

https://www.facebook.com/Orix-Interiors-100814579003576

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍