Entreprenuership Success Story

പൂമ്പാറ്റച്ചിറകിലേറി റീത പുതിയ ഉയരങ്ങളിലേക്ക്

Spread the love

അനേകദിനങ്ങള്‍ പ്യൂപ്പയായി തപസ്സിരുന്ന് മനോഹരമായ ചിറകുകള്‍ നേടുന്ന പൂമ്പാറ്റയുടെ ജീവിതചക്രം പോലെ ഏകാഗ്രതയുടെയും അര്‍പ്പണബോധത്തിന്റെയും ഫലമായാണ് മനോഹരമായതെല്ലാം സൃഷ്ടിക്കപ്പെടുന്നത്. റീത അലക്‌സിന്റെ കലൂരിലെ ‘ലെ പാപ്പിലോണ്‍’ ബൊട്ടീക്കിലെത്തുന്നവരുടെ മുന്നില്‍ പല വര്‍ണങ്ങളിലും ഡിസൈനിലും ഇഴയടുപ്പത്തിലും നിവര്‍ത്തിയിടുന്ന കളക്ഷനും രാപകലില്ലാത്ത കഠിനാധ്വാനത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് പൂമ്പാറ്റ എന്നര്‍ത്ഥം വരുന്ന ഫ്രഞ്ചുവാക്ക് റീത തന്റെ സംരംഭത്തിന് നല്‍കിയിരിക്കുന്നത്.

ബിസിനസ് മേഖലയിലെ തിളക്കമുള്ള കരിയര്‍ ഉപേക്ഷിച്ചാണ് റീത സംരംഭകത്വത്തിലേക്ക് വരുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ച അനുഭവ പരിജ്ഞാനം കൊണ്ട് സ്വന്തം മനസ്സിനിണങ്ങിയ സംരംഭം സ്വതന്ത്രമായി കെട്ടിപ്പടുക്കാനുള്ള ആഗ്രഹത്തിനോടൊപ്പം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിശ്വാസം കൂടിയായപ്പോള്‍ ലെ പാപ്പിലോണ്‍ യാഥാര്‍ത്ഥ്യമായി.

താന്‍ കഴിവു തെളിയിച്ച ബിസിനസ് മാര്‍ക്കറ്റിംഗും തനിക്ക് താല്പര്യമുള്ള ഫാഷനും ഒരുമിച്ചപ്പോള്‍ നാലുവര്‍ഷംകൊണ്ട് റീതയ്ക്ക് കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്തിലെ അറിയപ്പെടുന്ന ബൊട്ടീക്കായി ലെ പാപ്പിലോണിനെ വളര്‍ത്താനായി. ഓണ്‍ലൈനില്‍ മാത്രം അന്‍പതിനായിരത്തോളം സജീവ ഉപഭോക്താക്കള്‍ ഇന്ന് ലെ പാപ്പിലോണിനുണ്ട്.

ദിവസങ്ങള്‍ കൊണ്ട് മാറിയടിക്കുന്ന ഫാഷന്‍ ട്രെന്‍ഡുകള്‍ക്കനുസരിച്ച് കളക്ഷന്‍ പുതുക്കിയും മാര്‍ക്കറ്റിംഗ് രീതികള്‍ അതിനനുസരിച്ചു പരിഷ്‌കരിച്ച് ഉപഭോക്താക്കളുമായുള്ള ബന്ധം ഊര്‍ജിതമാക്കിയും ഇതിനെല്ലാമുപരി തുണിത്തരങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തിയും മാത്രമേ കാറ്റില്‍ കൊഴിയുന്ന ഇലകള്‍ പോലെ ബോട്ടീക് സംരംഭങ്ങള്‍ അടച്ചുപൂട്ടുന്ന ഇക്കാലത്ത് അതിജീവിക്കാനാകൂ. എന്നാല്‍ അതിലുമുപരി, ഊര്‍ജസ്വലമായ നെറ്റ്വര്‍ക്കിങ്ങിലൂടെ മാറുന്ന ഇഷ്ടങ്ങള്‍ക്കും ബഡ്ജറ്റിനുമനുയോജ്യമായ തുണിത്തരങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് കൊച്ചി പോലൊരു നഗരത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ലെ പാപ്പിലോണിനു സാധിച്ചത്.

സംരംഭകത്വം നല്‍കുന്ന സ്വാതന്ത്ര്യമാണ് ബിസിനസ് കരിയറില്‍ നിന്ന് ചുവടുമാറ്റാന്‍ റീതയെ പ്രേരിപ്പിച്ചത്. സ്വന്തമായൊരു സംരംഭം തുടങ്ങി സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും വിജയിക്കാന്‍ കഴിയുന്ന മേഖലയാണിത്. അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും മാത്രം മതി, വിപണിയുടെ രഹസ്യങ്ങള്‍ താനേ മുന്നില്‍ വെളിവാകുമെന്ന് റീത പറയുന്നു.

ഇന്‍സ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പ്രിയപ്പെട്ട സെലിബ്രിറ്റികള്‍ അണിയുന്ന ലെ പാപ്പിലോണ്‍ കളക്ഷനെ നിങ്ങള്‍ക്കും പരിചയപ്പെടേണ്ടേ? ഒരു മെസ്സേജിനപ്പുറം പൂമ്പാറ്റച്ചിറകിന്റെ ലാവണ്യം നിങ്ങളെ കാത്തിരിക്കുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍