Entreprenuership Success Story

വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്ക്; ആത്മവിശ്വാസത്താല്‍ നെയ്‌തെടുത്ത സഫീനയുടെ RAZZ NITZA

Spread the love

ജീവിതത്തിന്റെ നല്ലൊരു പ്രായവും വീടും കുടുംബവും മാത്രമായി ഒതുങ്ങിപ്പോകുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും കുടുംബമെന്ന ആശയത്തില്‍ ഊന്നി തങ്ങള്‍ക്ക് മുന്നിലേക്ക് ഇനി അവസരങ്ങളൊന്നും വന്നുചേരില്ലെന്നു കരുതുന്നവരും ഇക്കൂട്ടത്തിലേറെയാണ്. എന്നാല്‍ തിരക്കുകള്‍ ഒഴിഞ്ഞ ഒരിടവേളയില്‍, ഉള്ളിലെ തീവ്രമായ അഭിനിവേശത്തെ വിശ്വസിച്ച് സ്വന്തം പാത വെട്ടിത്തുറന്നിരിക്കുകയാണ് എറണാകുളം സ്വദേശിനി സഫീന…!

ചെറുപ്രായത്തില്‍ നടന്ന വിവാഹത്തെ അവസരങ്ങളില്‍ നിന്നും പിന്നോട്ടുവലിക്കാനുള്ള കാരണമാക്കുന്നതിന് പകരം സഫീന അതേ ആശയത്തിന്റെ സാധ്യതകളെയായിരുന്നു തേടിയത്. ഇതുതന്നെയായിരുന്നു നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അങ്കമാലിയില്‍ ‘RAZZ NITZA’ എന്ന സ്ഥാപനത്തിന്റെ ആരംഭത്തിലേക്ക് നയിച്ചതും.

തുന്നലിനോടുള്ള ഇഷ്ടം കുട്ടിക്കാലം മുതലേയുണ്ടായിരുന്നെങ്കിലും, ആ ജോലിയിലെ ആവര്‍ത്തന വിരസതയാണ് ഡിസൈനിംഗ് പഠിക്കാമെന്ന തീരുമാനത്തിലേക്ക് സഫീനയെ എത്തിക്കുന്നത്. പഠനശേഷം സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും കോവിഡ് കാലം തന്റെ ജോലിയേയും ബാധിച്ചുതുടങ്ങിയതോടെയാണ് സഫീന സംരംഭകയാകാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. തന്റെ കഴിവിലും ജോലിയിലുമുള്ള വിശ്വാസം മാത്രം മുതല്‍ക്കൂട്ടാക്കിയായിരുന്നു ആ തീരുമാനം.

ആ വിശ്വാസമാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം അങ്കമാലിയില്‍ ആരംഭിച്ച ‘Razz Nitza’ എന്ന സ്ഥാപനത്തിന്റെ അടിത്തറ. വ്യത്യസ്തമായത് എന്നര്‍ത്ഥം വരുന്ന റഷ്യന്‍ വാക്കില്‍ നിന്നാണ് സഫീന തന്റെ സ്ഥാപനത്തിന് പേരിടുന്നത്. വിദേശികള്‍ക്ക് എളുപ്പത്തില്‍ ഉച്ചരിക്കാനാകുന്ന ഈ പേരിന് പിന്നിലും വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുകയെന്ന സഫീനയുടെ സ്വപ്‌നത്തിന്റെ കഥ കൂടിയുണ്ട്.

റെഡിമെയ്ഡുകള്‍ ഒട്ടും ഇല്ലാത്ത, പൂര്‍ണമായും കസ്റ്റമൈസ് ചെയ്ത വസ്ത്രങ്ങളാണ് Razz Nitza യുടെ പ്രത്യേകത. ഒരു നവജാത ശിശുവിനുള്ള വസ്ത്രം മുതല്‍ എല്ലാ പ്രായക്കാര്‍ക്കുമുള്ള വെസ്‌റ്റേണ്‍, ട്രെഡീഷണല്‍ വസ്ത്രങ്ങള്‍ Razz Nitza യില്‍ ഒരുങ്ങുന്നുണ്ട്. ബ്രൈഡല്‍ ഗൗണുകളിലാണ് സംരംഭം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നെയ്‌തെടുക്കുന്ന ഓരോ വസ്ത്രങ്ങളെയും യുണീഖ്, ക്ലാസി ഡിസൈനുകളാക്കി മാറ്റുന്നുവെന്നതാണ് റാസ് നിറ്റ്‌സയെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കസ്റ്റമറുടെ ബജറ്റ് കൃത്യമായി മനസിലാക്കി, ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് ഓരോ വര്‍ക്കുകളും ഇവര്‍ പൂര്‍ത്തിയാക്കുന്നതെന്നതും ശ്രദ്ധേയമാണ്.

പ്രതിസന്ധികളേറെ നിറഞ്ഞതായിരുന്നു റാസ് നിറ്റ്‌സയുടെ തുടക്കകാലം. സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിക്കാമെന്ന് പലപ്പോഴും ചിന്തിച്ചിരുന്നുവെങ്കിലും സഫീനയുടെ കഠിനാധ്വാനവും സ്ഥിരതയും ആത്മവിശ്വാസവുമായിരുന്നു സംരംഭത്തെ മുന്നോട്ടു നയിച്ചത്. ഇന്ന് കേരളത്തിനകത്തും മലയാളി പ്രവാസികളുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുപോലും Razz Nitza യിലേക്ക് ഓര്‍ഡറുകള്‍ എത്തുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

ബിസിനസ് പശ്ചാത്തലമില്ലാതിരുന്നിട്ടും ചോദ്യങ്ങളുമായി പലരും ഒപ്പം കൂടിയപ്പോഴും സഫീനയുടെ മറുപടികളെല്ലാം പ്രവൃത്തി കൊണ്ടും വിജയത്തിലൂടെയുമായിരുന്നു. മക്കളുടെയും ഭര്‍ത്താവിന്റെയും പിന്തുണയ്‌ക്കൊപ്പം തന്റെ ഡിസൈനുകള്‍ യാഥാര്‍ത്ഥ്യമാക്കിയ സ്റ്റാഫംഗങ്ങളെ കുടുംബാംഗങ്ങളെപ്പോലെ കാണുന്നതും കൂടി ചേര്‍ന്നതാണ് തന്റെ വിജയമെന്ന് സഫീന കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ദുബായിലോ, ബഹ്‌റൈനിലോ ഒരു സ്ഥാപനം തുടങ്ങാനുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഈ സംരംഭക.

Contact No: +91 77366 90897

https://www.instagram.com/razznitza?igsh=MXB5YnBmY3dpYXZrZA%3D%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍