Success Story

വിബിനയുടെ വിജയവഴിയ്ക്കുണ്ട് ഇരട്ടി മധുരം

പാഷന്‍ പ്രൊഫഷനാക്കി വിജയിച്ചവരുടെ കഥകള്‍ നിരവധിയാണ്. പക്ഷേ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ സ്വന്തമായി രണ്ടു സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും വിജയകരമായി അവ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന സ്വതന്ത്ര വനിതാ സംരംഭകര്‍ അരങ്ങത്ത് എത്തിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. അക്കൂട്ടത്തിലെ മികച്ച സംരംഭകരില്‍ ഒരാളാണ് എറണാകുളം കലൂര്‍ സ്വദേശിയായ വിബിന വില്‍സണ്‍. ചെറുപ്പം മുതല്‍ മേക്കപ്പിനോട് ഇഷ്ടമുണ്ടായിരുന്ന വിബിന അതു തന്നെ തന്റെ തൊഴില്‍ മാര്‍ഗമാക്കാന്‍ സ്വീകരിച്ച തീരുമാനമാണ് ഇന്ന് ഈ ഇരുപത്തഞ്ചുകാരിയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ആണിക്കല്ല്. 2021ല്‍ […]

Entreprenuership Success Story

തുന്നിത്തുന്നി വളരുന്നൊരു കുഞ്ഞുവലിയ മോഹം!

കൊല്ലം സ്വദേശിയായ പ്രിന്‍സിക്ക് രണ്ടുവര്‍ഷം മുന്‍പ് തന്റെ ഗര്‍ഭകാലത്ത് വെറുതേ തോന്നിയൊരു കൗതുകം… നേരം കൊല്ലാന്‍ തുന്നിത്തുടങ്ങിയ പ്രിന്‍സി രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം അതേ തുന്നലില്‍ നിന്ന് മനോഹരമായൊരു ഭാവി കൂടി തുന്നിയെടുക്കാനുള്ള ശ്രമങ്ങളിലാണ്. വെറും തുന്നലല്ല, വിദേശത്തും സ്വദേശത്തും നിറയെ ആരാധകരുള്ള ‘ക്രോഷേ’ ആണ് പ്രിന്‍സിയുടെ ഇടം. കട്ടിനൂലും സൂചിയും കൊണ്ട് ഇഷ്ടം തുന്നിയെടുക്കുന്ന കഥ പ്രിന്‍സി പറഞ്ഞു തുടങ്ങുന്നു… ‘അലംകൃത് ഹാന്‍ഡിക്രാഫ്റ്റ്’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് ആണ് പ്രിന്‍സിയുടെ സംരംഭത്തിന്റെ കിളിവാതില്‍. പോസ്റ്റുകള്‍ കണ്ട് ഇഷ്ടപ്പെടുന്ന ഉത്പന്നങ്ങള്‍ […]

Entreprenuership Success Story

ആഭരണങ്ങള്‍ക്ക് വിലക്കുറവ്, ആഗ്രഹങ്ങള്‍ക്ക് പരിഹാരം; ILA JEWELS ന്റെ മാജിക്

എറണാകുളത്തെ തൃപ്പൂണിത്തുറയില്‍ നിന്ന് ഫാഷന്‍ ആക്‌സസറികളുടെ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തി മുന്നേറുന്ന സരികയുടെ സംരംഭക യാത്ര വളരെ പ്രചോദനാത്മകമാണ്. ടെക്‌നിക്കല്‍ പ്രൊഫഷണലായി എന്‍ജിനീയറിംഗ് ബിരുദം നേടിയശേഷം, എംബിഎ പൂര്‍ത്തിയാക്കിയെങ്കിലും, കോര്‍പ്പറേറ്റ് ലോകം തന്റെ അവസാന ‘സ്‌റ്റോപ്പ’ല്ലെന്ന് സരികക്ക് എപ്പോഴും ബോധ്യമുണ്ടായിരുന്നു. അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള സ്വപ്‌നം എപ്പോഴും ഉണ്ടായിരുന്നു. എംബിഎ പഠനത്തിനുശേഷം റീട്ടെയില്‍ മേഖലയില്‍ ജോലി ചെയ്‌തെങ്കിലും, സ്വന്തം ബിസിനസ്സ് എന്ന ആഗ്രഹം സരികയുടെ മനസ്സില്‍ നിന്നും മങ്ങിപ്പോയില്ല. ഫാഷനും സ്‌റ്റൈലിംഗും […]

Entreprenuership Success Story

പ്രതിസന്ധികളില്‍ പതറാതെ,വിജയമെഴുതിയ സംരംഭക

ജീവിതത്തിലെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും പതറാതെ മുന്നോട്ട് പോയവരാണ് വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. അത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പതറാതെ മുന്നോട്ട് പോയി, സ്വന്തമായി രണ്ട് സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയ ഒരു സംരംഭകയുണ്ട്… കായംകുളം സ്വദേശിനിയായ ഷബാന 2020ലാണ് ‘Shabz_art_n_creations’ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ക്രാഫ്റ്റിങ് മേഖലയില്‍ പണ്ട് മുതലേ ഇഷ്ടമുണ്ടായിരുന്ന ഷബാന, ഗര്‍ഭകാലത്ത് ഒഴിവുസമയങ്ങളിലെ മടുപ്പ് മാറ്റാനായിരുന്നു ആദ്യം ഇതിലേക്ക് കടക്കുന്നത്. എന്നാല്‍ 2021 ല്‍ പ്രവാസിയായ പിതാവ് മരണപ്പെടുകയും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍, ഉമ്മയെ സഹായിക്കുന്നതിന് വേണ്ടി […]

Entreprenuership Success Story

ഭാരതപ്പുഴയുടെ ഓരത്ത് നിന്ന് അമേരിക്ക വരെ, കേരളീയ കരകൗശലത്തിലെ സ്ത്രീശക്തിയുടെ വിജയം – Divya Craft World

വര്‍ഷങ്ങള്‍ക്ക് മുമ്പ്, പാലക്കാട്ടെ ഒരു വീട്ടില്‍, പ്ലാസ്റ്റിക് കുപ്പികളും കളര്‍ പേപ്പറുകളും കൊണ്ട് സ്വപ്‌നങ്ങള്‍ തീര്‍ക്കുന്ന ഒരാളായിരുന്നു ദിവ്യ മോള്‍. കരകൗശല വസ്തുക്കളോടുള്ള ആഴമായ പാഷനും ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടുള്ള ഒരു ദൃഢമായ പശ്ചാത്തലവും ദിവ്യയെ വ്യത്യസ്തമായ വഴിയില്‍ നയിച്ചു. ഒരിക്കല്‍, ഒരു നെറ്റിപ്പട്ടം തയ്യാറാക്കണമെന്ന ആഗ്രഹം ദിവ്യയില്‍ ഉടലെടുത്തു. ഒരു പ്രാദേശിക അധ്യാപകന്റെ കീഴില്‍ അടിസ്ഥാന വിദ്യകള്‍ കൈവരിച്ച്, തന്റെ ആദ്യത്തെ നെറ്റിപ്പട്ടം ദിവ്യ സ്വന്തം കൈകളില്‍ നിര്‍മിച്ചു. സ്വന്തമായി രൂപപ്പെടുത്തിയ ഈ പരമ്പരാഗത അലങ്കാരവസ്തു […]

Entreprenuership Success Story

സാവിയോ സക്കറിയ; വിദേശ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ മാര്‍ഗനിര്‍ദേശം

പുതിയ ലോകം വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് മാത്രമല്ല, ആത്മവിശ്വാസവും ആഗോള അവസരങ്ങളും നല്‍കുന്നു. വിദേശ വിദ്യാഭ്യാസം കരിയര്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ജീവിതത്തിലേക്ക് പുതിയ കാഴ്ചപ്പാടുകളും സാംസ്‌കാരിക സമ്പന്നതയും ചേര്‍ക്കുകയും ചെയ്യുന്നു. ഈ മാറ്റം സാധ്യമാക്കുന്നതിന് ശരിയായ മാര്‍ഗനിര്‍ദ്ദേശവും കൃത്യമായ പദ്ധതിയും അത്യാവശ്യമാണ്. ഇത്തരം പ്രതിഭകളെ സൃഷ്ടിക്കാനും സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനും ജീവിതം സമര്‍പ്പിച്ച ഒരു അധ്യാപകനെ പരിചയപ്പെടാം… എണ്ണമറ്റ വാഗ്ദാനങ്ങളും ഏജന്‍സികളും നിറഞ്ഞ ഈ മേഖലയില്‍, ‘സാവിയോ’ വിദ്യാര്‍ത്ഥികള്‍ക്ക് അപൂര്‍വമായ ഒന്ന് വാഗ്ദാനം ചെയ്യുന്നു; യഥാര്‍ത്ഥ മാര്‍ഗനിര്‍ദ്ദേശം. വിദേശത്ത് പഠിക്കാന്‍ […]

Entreprenuership Success Story

ബയോഗ്യാസില്‍ വിപ്ലവം തീര്‍ത്ത് യുവ എന്‍ജിനീയര്‍…

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും ‘റോള്‍ മോഡല്‍’ ആക്കാന്‍ കഴിയുന്ന ഒരു വിജയകഥയാണ് ആദര്‍ശ് അനില്‍ എന്ന യുവ എന്‍ജിനീയറുടെ ജീവിതം. ആദര്‍ശ് തന്റെ പഠന കാലത്ത് കണ്ട ഒരു സ്വപ്‌നത്തിന്റെ ‘വിഷ്വലൈസേഷന്‍’ ആണ് പാവൂര്‍ ബയോഗ്യാസ് എന്ന വേസ്റ്റ് മാനേജ്‌മെന്റ് എക്യുമെന്റ് മാനുഫാക്ചറിംഗ് ബ്രാന്‍ഡ്. ഈ മേഖലയില്‍ മികച്ച ഒരു സംരംഭം എന്ന നിലയിലേക്ക് എത്തിപ്പെടാന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ യുവ സംരംഭകന്. എന്‍ജിനീയറിങ് പഠനം കഴിഞ്ഞ ആദര്‍ശ് തന്റെ […]

Entreprenuership Success Story

വിവാഹ്: അഞ്ജലിയുടെ ഒരു സുന്ദരയാത്രയുടെ കഥ

ലയ രാജന്‍ വിവാഹദിനത്തില്‍ ഇത്തിരിയേറെ സുന്ദരിയായിരിക്കാനും എന്നാല്‍ മേക്കപ്പ് ഒട്ടും തന്നെ കൂടിപ്പോകാതിരിക്കാനും കണിശമായി ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍. അതിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നോ മേക്കപ്പ്, ന്യൂഡ്, എയര്‍ബ്രഷ് മേക്കപ്പ് രീതികളൊക്കെ അരങ്ങ് വാഴുന്ന കാലത്ത് അതേ സാധ്യതകളെ പ്രയോജനപ്പെടുത്തി കൊല്ലം സ്വദേശിയായ അഞ്ജലി രാധാകൃഷ്ണന്‍ മൂന്നര വര്‍ഷം മുന്‍പ് രൂപം കൊടുത്ത സംരംഭമാണ് വിവാഹ് ബ്രൈഡല്‍ മേക്കോവര്‍. മേക്കപ്പ് മേക്കോവര്‍ മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന ഒരു പെണ്‍കുട്ടി, മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്രീലാന്‍സ് പ്രൊഫഷണല്‍ മേക്കപ്പ് അര്‍ടിസ്റ്റ് […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് ചായം പൂശി, സന്തോഷങ്ങളെ പൊതിഞ്ഞുകെട്ടി യാത്ര തുടര്‍ന്ന് ‘ഹേര്‍ഹൂപ്പ്’

കുറ്റപ്പെടുത്തലുകളെ വെട്ടിമുറിച്ചും സ്വപ്‌നങ്ങളെ ചേര്‍ത്തൊട്ടിച്ചും ഏഴ് നക്ഷത്രങ്ങളുടെ നാട്ടില്‍ തന്റേതായൊരു സംരംഭം തീര്‍ത്തിരിക്കുകയാണ് മലയാളിയായ സാജിത ഫര്‍സാന. മലപ്പുറത്തെ ചെറിയ ഗ്രാമത്തില്‍ തുടങ്ങി, യുഎഇയിലെ ക്രിയേറ്റീവ് മാര്‍ക്കറ്റ് സ്‌പേസില്‍ എത്തിനില്‍ക്കുന്ന ഹേര്‍ഹൂപ്പ് എന്ന കൊച്ചുസംരംഭത്തിന് പിന്നില്‍ കോട്ടക്കല്‍ സ്വദേശിനി സാജിത ഫര്‍സാനയുടെ ധൈര്യവും ദൃഢനിശ്ചയവും ഇഴചേര്‍ന്നിട്ടുണ്ട്. ബി.കോം ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും പണ്ടുമുതല്‍ക്കേ സ്വന്തമായൊരു സംരംഭം ആരംഭിക്കണമെന്നതായിരുന്നു സാജിതയുടെ ആഗ്രഹം. കുട്ടിക്കാലം മുതല്‍ ക്രാഫ്റ്റിങ്ങില്‍ താത്പര്യം തോന്നിയിരുന്നുവെങ്കിലും താങ്ങാനാവുന്നതിലും മുകളിലായിരുന്നു പല ക്രാഫ്റ്റ് ഉത്പന്നങ്ങളുടേയും വില. വിവാഹശേഷം യുഎഇയിലെത്തി, […]

Entreprenuership Success Story

Learn Before You Leap: The Resilient Rise of MANEESHA CHANDRAN

In a world dominated by fast fashion, MANEESHA CHANDRAN stands apart as a designer brand that stitches individuality into every thread. Based in Kochi, this label is redefining bridal and groom wear through deep customization and a heart – led design process. Here, clients don’t just shop-they co-create, shaping their outfits hand-in-hand with designers for […]