ആരോഗ്യലോകത്തെ കോര്‍ത്തിണക്കുന്ന ‘മെഡ്‌ലിസ്റ്റ്’
നീതു വര്‍ഗീസ് എന്ന യുവസംരംഭകയുടെ വിജയഗാഥ ആരോഗ്യം നിറഞ്ഞ ജീവിതത്തെക്കാള്‍ വലിയ സമ്പത്തില്ല എന്ന് നാം പറയാറുണ്ട്. എന്നാല്‍ രോഗാവസ്ഥയില്‍ തളര്‍ന്നിരിക്കുമ്പോള്‍, ശരിയായ ചികിത്സ എവിടെ ലഭിക്കും എന്നതിനെക്കുറിച്ച് പലപ്പോഴും നമുക്ക് വ്യക്തമായ ധാരണ ഉണ്ടാകാറില്ല. ഈയൊരു വിടവ് നികത്താനും സാധാരണക്കാരന് മികച്ച ആരോഗ്യസേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനും തന്റെ പ്രവൃത്തിപരിചയം കൊണ്ട് പുതിയൊരു പാത വെട്ടിത്തുറക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവസംരംഭക നീതു വര്‍ഗീസ്. മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ നീതു വര്‍ഗീസ്, 14 വര്‍ഷത്തിലേറെ വിവിധ […]













