മതത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് വിജയം കൊയ്തവള്‍; മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയിലെ പുത്തന്‍ താരോദയമായി ‘ജുബി സാറ’
ഒട്ടും പ്രതീക്ഷിക്കാത്ത വഴിയിലൂടെ ചിലപ്പോഴൊക്കെ ജീവിതം നമ്മളെ കൊണ്ടുപോകാറുണ്ട്. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും എല്ലാം ഉള്ളിലൊതുക്കി ഉമിത്തീയിലേതിന് സമാനമായി ഓരോ ദിവസവും നീറി നീങ്ങിയ ജീവിതം…. ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം ഒരു ചരടിന്റെ അപ്പുറത്തുനിന്ന് കുടുംബം നിയന്ത്രിച്ചപ്പോഴും ഒന്നിനും കഴിയാതെ മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്കൊത്തു ചലിക്കാന്‍ വിധിക്കപ്പെട്ടവള്‍… ഓര്‍ത്തഡോക്‌സ് കുടുംബത്തില്‍ ജനിച്ചതിന്റെ പേരില്‍ എല്ലാ സ്വാതന്ത്ര്യവും ഉള്ളില്‍ കുഴിച്ചുമൂടി നന്നേ ചെറുപ്പത്തില്‍ തന്നെ മറ്റൊരാളുടെ മഹര്‍ ഏറ്റുവാങ്ങിയവള്‍…. ഇതൊക്കെ ജുബി എന്ന പെണ്ണിന്റെ വിശേഷണങ്ങള്‍ മാത്രമല്ല, അവള്‍ കടന്നുവന്ന ജീവിത […]













