Business Articles Entreprenuership

നിങ്ങളുടെ ബിസിനസ്സിനെ വിജയത്തിലാക്കാന്‍ ഇതാ കുറച്ച് ടിപ്‌സുകള്‍

– സുധീര്‍ ബാബു (മാനേജിംഗ് ഡയറക്ടര്‍, ഡി വാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം) ഫോണ്‍ : 98951 44120 e-mail: sudheerbabu@devalorconsultants.com Website : www.sudheerbabu.in സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിക്കുന്ന സമയം മുതല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതുമായ പ്രധാനപ്പെട്ട ചില സംഗതികളുണ്ട്. ഇത്തരം കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ കൃത്യമായി ചെയ്താല്‍ മുന്നോട്ടുള്ള യാത്ര സുഗമമാകുകയും പിന്നീട് ഉയര്‍ന്നു വരാന്‍ പോകുന്ന പല വെല്ലുവിളികളേയും നേരിടാന്‍ ബിസിനസ് സജ്ജമാകുകയും ചെയ്യും. 1. ആശയത്തിന്റെ/ ബിസിനസ് മോഡലിന്റെ […]

Entreprenuership Success Story

പുതിയ ട്രെന്‍ഡിനൊത്തുള്ള ചുവടുകളുമായി Kamal’s Boutique

വ്യക്തികളുടെ അഭിരുചിക്കനുസരിച്ച് വസ്ത്രലോകം മാറിമറിയുമ്പോള്‍, ആ മാറ്റത്തിനൊത്തുള്ള ചുവടുവയ്പുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് മൂവാറ്റുപുഴക്കാരിയായ അശ്വതിയുടെ Kamal’s Boutique. വസ്ത്രവിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളക്കൂറുള്ള മണ്ണ് കേരളത്തിന്റേതാണെന്ന് മനസ്സിലാക്കിയാണ് ബോംബെയില്‍ സ്ഥിരതാമസമാക്കിയ അശ്വതി തന്റെ ബിസിനസിലേക്ക് ഇറങ്ങിത്തിരിച്ചത്. ആ തിരിച്ചറിവ് കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും തെറ്റിയിട്ടില്ലെന്ന് ഈ സംരംഭക പറയുന്നു. സ്വപ്‌നങ്ങളില്‍ നെയ്‌തെടുത്ത വസ്ത്രലോകം വിവാഹത്തിന് മുന്‍പ് കിറ്റെക്‌സില്‍ നിന്ന് ഫാഷന്‍ ടെക്‌നോളജി പഠിച്ചിറങ്ങിയപ്പോള്‍ ഏതൊരു സാധാരണക്കാരിയെയും പോലെ അശ്വതിയും കരുതിയത് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം […]

Special Story

മാറുന്ന ലോകത്തിന് മാറ്റത്തിന്റെ മുഖമായി Maquilleur by Sumi

സ്വന്തം പാഷന്റെ പുറത്ത് ആരംഭിച്ച ഒരു സംരംഭം. അതായിരുന്നു സുമിയ്ക്ക് മാക്യൂലര്‍. എന്നാല്‍ ഈ സംരംഭകയ്ക്ക് ഇന്ന് പാഷനും പ്രൊഫഷനും എല്ലാം ഇതുതന്നെ. വിവാഹ ശേഷമാണ് സുമി മേക്കപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനും അത് പഠിക്കാനും ശ്രമിച്ചത്. കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും വെഡിങ് ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് നല്‍കിയ കൈത്താങ്ങാണ് ഈ രംഗത്തേക്ക് ഇറങ്ങാന്‍ സുമിക്ക് പ്രചോദനമായത്. ഇന്ന് ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സുമിയും മാക്യൂലര്‍ ബൈ സുമി […]

Entreprenuership Success Story

കുറഞ്ഞ ചിലവില്‍ അതിമനോഹരമായ വീട് നിര്‍മിച്ച് ഡിഫോര്‍ട്ട് സ്റ്റുഡിയോ

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. അതിന് വേണ്ടി എത്ര പണം ചിലവഴിക്കാനും ഇന്ന് പലരും തയ്യാറാണ്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് ഒരു വീട് നിര്‍മിക്കുകയെന്നാല്‍ ഒരു ആയുസിന്റെ അധ്വാനമാണ്. വീട് നിര്‍മാണത്തിന്റെ ചിലവ് പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ വീട് എന്നത് സ്വപ്‌നമായിത്തന്നെ പലരിലും അവശേഷിക്കുകയാണ് ചെയ്യാറുള്ളത്. നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ എങ്ങനെ വീട് നിര്‍മിക്കാമെന്ന് അലോചിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് വിശ്വസിച്ച് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ബില്‍ഡേഴ്‌സാണ് […]

Entreprenuership Success Story

സ്‌പോര്‍ട്‌സ് വിയറില്‍ കസ്റ്റമൈസ്ഡ് പ്രീമിയം ക്വാളിറ്റിയുമായി Aidan Global

ലോകം ഉറ്റുനോക്കുന്ന ഒരു ബ്രാന്റ് വളര്‍ത്തിയെടുക്കുക എന്നത് നിസാരമല്ല. അതും ബിസിനസുമായി ബന്ധപ്പെട്ട് യാതൊരു പ്രവൃത്തി പരിചയവും ഇല്ലാത്ത ഒരാള്‍. അത്തരത്തില്‍ Aidan Global എന്ന കസ്റ്റമൈസ്ഡ് സ്‌പോര്‍ട്‌സ് വിയര്‍ ബ്രാന്റിനെ ലോകപ്രശസ്തമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് കൊല്ലം സ്വദേശിയായ മുഹമ്മദ് സുല്‍ഫിക്കര്‍. ഒരു ബിസിനസ് ആരംഭിക്കുകയെന്നത് സുല്‍ഫിക്കറിന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ ബി.ടെക് പഠനത്തിന് ശേഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുകൊണ്ടിരിക്കെ തനിക്ക് ചെറുപ്പം മുതല്‍ താത്പര്യമുണ്ടായിരുന്ന സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും അങ്ങനെ സ്‌പോര്‍ട്‌സ് വിയറുകള്‍ […]

Entreprenuership Success Story

ഭാവിയെ നോക്കിക്കണ്ടത് ക്യാമറ കണ്ണിലൂടെ

മനസിന് ഇണങ്ങുന്ന ജോലി തിരഞ്ഞെടുത്ത് ആഗ്രഹത്തിനൊത്ത് ജീവിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റെന്തിനേക്കാളും വലുതാണ് അല്ലേ? കൂടെ നില്‍ക്കുന്നവര്‍ എന്തുപറയുന്നു എന്ന് ചിന്തിക്കാതെ സ്വപ്‌നത്തിന് പിന്നാലെ കുതിച്ച് അത് നേടിയെടുക്കുമ്പോഴാണ് ജീവിതം യഥാര്‍ത്ഥത്തില്‍ പൂര്‍ണമാകുന്നത്. അത്തരത്തില്‍ തങ്ങളുടെ പാഷനെ നെഞ്ചോട് ചേര്‍ത്ത് ലുമിന വെഡിങ് കമ്പനി എന്ന സ്ഥാപനം കെട്ടിപ്പടുത്ത യുവാക്കളാണ് അന്‍ഷാദ് ജലീല്‍ റാവുത്തറും വിഷ്ണു മോഹനും. ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് അന്‍ഷാദും വിഷ്ണുവും. ഇരുവരുടെയും അഭിരുചികളും സമാനം. പഠനശേഷം സ്വന്തമായൊരു സംരംഭം ആരംഭിക്കുക […]

Entreprenuership Success Story

ആയുര്‍വേദ ബ്യൂട്ടി കോഴ്‌സിന് പുതിയ മുഖച്ഛായയുമായി Smera Education

“Your body is precious, It is our vehicle for awakening, Treat it with care” : Buddha സ്ത്രീകള്‍ ജോലിക്ക് പോകണം, സമൂഹത്തില്‍ മാറ്റം വരണം എന്ന് പറയുമ്പോള്‍ പോലും ഉയരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് മാറ്റത്തിന് തുടക്കം കുറിക്കുക എന്ന്. തന്റെ ജീവിതത്തിലും കുടുംബത്തിലും അത്തരത്തില്‍ ഒരു ചോദ്യമുയര്‍ന്നപ്പോള്‍ അതിന് ഉത്തരമായി സ്വയം മുന്‍നിരയിലേക്ക് കടന്നു വന്നയാളാണ് ഡോക്ടര്‍ റിഷാന റിയാസ്. പതിനഞ്ചാം വയസ്സിലാണ് ഡോക്ടര്‍ ആദ്യമായി ജീവിതത്തോടുള്ള പോരാട്ടം തുടങ്ങിയത്. […]

Entreprenuership Success Story

കേക്കിന്റെ രുചിപ്പെരുമ വര്‍ധിപ്പിച്ച് Sugar Bliss

രുചിപ്പെരുമയില്‍ കോഴിക്കോടിനെ വെല്ലാന്‍ മറ്റൊരു നാടില്ല. വൈവിധ്യങ്ങളായ ഭക്ഷണകൂട്ടുകളാല്‍ സമ്പുഷ്ടമാണ് കോഴിക്കോട്. ബിരിയാണിയുടെയും പലഹാരങ്ങളുടെയും കാര്യത്തില്‍ മാത്രമല്ല കേക്കിന്റെ രുചിവൈഭവത്തിലും കോഴിക്കോടിന്റെ പേര് മുന്‍പന്തിയില്‍ എത്തിച്ചിരിക്കുകയാണ് ‘Sugar Bliss’ എന്ന ബ്രാന്റിലൂടെ ഹോം ബേക്കറായ താമരശ്ശേരി സ്വദേശി സഫ്‌ന പി.കെ. വളരെ യാദൃശ്ചികമായാണ് സഫ്‌ന ബേക്കിംഗിലേക്ക് എത്തുന്നത്. വിവാഹശേഷം വീടിനുള്ളിലെ ബോറടി മാറ്റാനായി പങ്കെടുത്ത ഒരു ദിവസത്തെ ബേക്കിംഗ് ക്ലാസാണ് സഫ്‌നയെ ഒരു സംരംഭക എന്ന നിലയിലേക്ക് എത്തിച്ചത്. ഒരു ദിവസത്തെ ക്ലാസില്‍ നിന്നും കേക്ക് നിര്‍മാണത്തെപ്പറ്റി […]

Entreprenuership Success Story

നൈമിത്ര; നാടന്‍രുചിയുടെ നവലോകം

ലളിതമായ ചേരുവകള്‍ ചേര്‍ത്ത് അവയെ അസാധാരണമായ ഒന്നാക്കി മാറ്റുന്ന ഒരു മാന്ത്രിക കലയാണ് ഭക്ഷ്യ ഉത്പാദനം. നാടന്‍ രുചിയുള്ള ഭക്ഷണങ്ങള്‍ക്ക് ലോകത്തിന്റെ ഏതുകോണിലിരിക്കുന്ന മനുഷ്യനെയും അമ്മക്കൊപ്പം ആഹാരം കഴിച്ചിരുന്ന അടുക്കളകളിലേക്ക് എത്തിക്കാന്‍ കഴിയും. അത്തരത്തില്‍ ഇന്ത്യയുടെ പലകോണിലുള്ളവര്‍ക്ക് രുചിയുള്ള നാടന്‍ ഭക്ഷണത്തിലൂടെ പുത്തനുണര്‍വ് സമ്മാനിക്കുകയാണ് നൈമിത്ര ഫുഡ് പ്രൊഡക്റ്റ്‌സ്. ജീവിതമാര്‍ഗത്തിനായി ഒരു വഴി കണ്ടെത്തേണ്ട അനിവാര്യത വന്നപ്പോള്‍ ചെറുപ്പം മുതല്‍ ഭക്ഷണകലയോട് അഭിരുചിയുണ്ടായിരുന്ന തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനിയായ ദീജാ സതീശന്‍ ഭക്ഷണോത്പാദനം തന്നെ ഉപജീവനമായി തിരഞ്ഞെടുക്കുകയായിരുന്നു. പോളിയോ […]

Entreprenuership Success Story

തടസ്സമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം ദി വെസ്റ്റേണ്‍ സ്പീക്കറിലൂടെ

വിലക്കുകളില്ലാത്ത അനുഭവങ്ങളാണ് വിദ്യാഭ്യാസം. എന്നാല്‍ എന്തുകൊണ്ട് നമുക്ക് ഓരോരുത്തര്‍ക്കും ഇംഗ്ലീഷ് സംസാരിക്കുമ്പോഴും പഠിക്കുമ്പോഴും ചില വിലക്കുകള്‍ അനുഭവപ്പെടാറുണ്ട്. അറിവില്ലായ്മയെക്കാള്‍ ഭയവും സംശയവും സൃഷ്ടിക്കുന്ന വിലക്കുകളാണ് അതില്‍ അധികവും. എന്നാല്‍ ഇനി ഇത്തരം ആവലാതികള്‍ മറന്നേക്കൂ…. അത്യാവശ്യം ഇംഗ്ലീഷ് വാക്കുകള്‍ വായിക്കാന്‍ അറിയാവുന്ന ഏതൊരു സാധാരണക്കാരനെയും നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ പ്രാപ്തരാക്കുകയാണ് ദി വെസ്റ്റേണ്‍ സ്പീക്കര്‍ ചെയ്യുന്നത്. അമ്മയുടെ മരണശേഷം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിക്കേണ്ട വന്ന കെ വി രമേശ് എന്ന വ്യക്തിയാണ് വെസ്റ്റേണ്‍ […]