Entreprenuership Special Story

”എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്”: സൗന്ദര്യരംഗത്തെ പുത്തന്‍ പരീക്ഷണങ്ങളുമായി നീന സ്റ്റാന്‍ലി

ഏതൊരു മേഖലയിലും വിജയിക്കാന്‍ ആവശ്യമെന്ന് പറയുന്നത് ആ മേഖലയോടുള്ള ജന്മവാസനയാണ്. കുട്ടിക്കാലത്ത് നമ്മളില്‍ ഉറച്ചുപോകുന്ന കഴിവുകള്‍ തന്നെയായിരിക്കും ഏറ്റവും ഭംഗിയായി ചെയ്യാന്‍ കഴിയുന്ന നമ്മുടെ തൊഴില്‍ മേഖലയും. അത്തരത്തില്‍ തന്റെ കഴിവിനെ പരിപോഷിപ്പിച്ചെടുത്ത് വിജയഗാഥ കുറിച്ച വ്യക്തിയാണ് നീന സ്റ്റാന്‍ലി. സൗന്ദര്യ സംരക്ഷണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇക്കാലം കൊണ്ട് നീനക്ക് സാധിച്ചിട്ടുണ്ട്. മക്കളായ ദിയ, നിയ, അടുത്ത സുഹൃത്തുക്കള്‍ എന്നിവര്‍ എല്ലാ പിന്തുണയുമായി നീനക്കൊപ്പമുണ്ട്. കുട്ടിക്കാലം മുതല്‍ മേക്കപ്പ് ചെയ്യാനും മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാനും അതീവ […]

Special Story Success Story

”പഴികളല്ല, വഴികളായിയുന്നു എനിക്ക് മുന്നില്‍”: സാഹചര്യങ്ങളെ പൊരുതി തോല്‍പിച്ച യുവസംരംഭക ഷാനിഫ അഫ്‌സല്‍

ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ വന്നാലും സാഹചര്യങ്ങളെ പഴിച്ച് ജീവിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൃത്യമായ ചിന്തകളും അതിനനുസരിച്ചുള്ള പ്രവൃത്തികളുമാണ്. ‘എനിക്ക് സാധിക്കു’മെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു വ്യക്തിയെ പിന്തിരിപ്പിക്കാന്‍ മറ്റൊരാള്‍ വിചാരിച്ചാല്‍ സാധിക്കില്ല. അങ്ങനെ സ്വന്തം ലക്ഷ്യവും മാര്‍ഗവും കണ്ടെത്തി വിജയം കൈവരിച്ച വ്യക്തിയാണ് ഷാനിഫ അഫ്‌സല്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിനിയാണ് ഷാനിഫ. ഭര്‍ത്താവ് അഫ്‌സല്‍, മക്കളായ അംന, ഫസ, സല, നൈല്‍ എന്നിവരടങ്ങുന്നതാണ് ഷാനിഫയുടെ കൊച്ചു കുടുംബം. […]

Entreprenuership Success Story

പ്രീമിയം ക്വാളിറ്റിയില്‍ 100% പരിശുദ്ധമായ തേനുമായി തടത്തില്‍ ഫാം ഹണി നിങ്ങളിലേക്ക്

പരിശുദ്ധമായ വസ്തുക്കള്‍ക്ക് വിപണി സാധ്യത വളരെ കൂടുതലാണ്. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമുക്ക് ചുറ്റുമുള്ള നിരവധി വസ്തുക്കളില്‍ നിന്നും ഗുണമേന്മയുള്ള വസ്തുക്കള്‍ കണ്ടെത്തുക എന്നാല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിശുദ്ധമായ ഒന്ന് തനിക്ക് വിപണിയില്‍ എത്തിക്കണമെന്ന ചിന്തയാണ് ബിജു തടത്തില്‍ എന്ന വ്യക്തിയെ ‘ഹണി ബിസിനസി’ലേക്ക് വഴി തിരിച്ചത്. കോതമംഗലം കേന്ദ്രമാക്കിയാണ് ബിജുവിന്റെ ഹണി ബിസിനസ് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് കേരളത്തിനു പുറത്ത് വിവിധ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ വിതരണം […]

Entreprenuership Success Story

കരവിരുതിനാല്‍ ഒരു കയ്യൊപ്പ്; മേക്കപ്പ് ലോകത്ത് മാന്ത്രികത തീര്‍ത്ത് നീതു സുഭാഷ്

ഓരോ ജോലിയെയും മികവുറ്റതാക്കുന്നത് അത് നിര്‍വഹിക്കുന്ന ആള്‍ക്ക് ആ മേഖലയിലെ കഴിവ് തന്നെയാണ്. കഴിവുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; മാര്‍ഗമുണ്ടെങ്കില്‍ വിജയവുമുണ്ട് എന്നതാണ് ലോകതത്വം. മേക്കപ്പ് രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ അറിഞ്ഞ് ഓരോ നവ വധുവിനെയും മനോഹരിയാക്കി അണിയിച്ചൊരുക്കി, തന്റെ കരവിരുത് കൊണ്ട് ആ മേഖലയില്‍ മാന്ത്രികത തീര്‍ക്കുന്ന സംരംഭകയാണ് നീതു സുഭാഷ്. തിരുവനന്തപുരം ചാക്കയാണ് നീതുവിന്റെ സ്വദേശം. ഇവിടം കേന്ദ്രീകരിച്ചുകൊണ്ട് തന്നെയാണ് മേക്കപ്പിന്റെ ലോകം തുറന്നിരിക്കുന്നത്. നീതു സുഭാഷ് മേക്കപ്പ് ആര്‍ട്ടിസ്ട്രി എന്ന പേരിലാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി […]

Entreprenuership Special Story

ഭവന നിര്‍മാണം ഇനി എന്തെളുപ്പം ; കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പുതുപുത്തന്‍ ആശയങ്ങളുമായി ജി എസ് ക്രിയേഷന്‍സ്‌

ശക്തമായ ആഗ്രഹങ്ങളാണ് ഓരോ വ്യക്തിയെയും പലതും നേടാന്‍ സഹായിക്കുന്നത്. പൗലോ കൊയിലോയുടെ ‘ആല്‍ക്കമിസ്റ്റ്’ എന്ന പുസ്തകത്തില്‍ പറഞ്ഞതുപോലെ, ശക്തമായ ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ആ ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി ലോകം മുഴുവന്‍ നമ്മുടെ കൂടെ നില്‍ക്കും! ആഗ്രഹങ്ങള്‍ക്കൊപ്പം അവ നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ കൂടി നമ്മള്‍ ചെയ്യേണ്ടതുണ്ട്. ഒരു വ്യക്തി അലസനായി തുടരുകയാണെങ്കില്‍ ജീവിതത്തില്‍ യാതൊന്നും തന്നെ നേടിയെടുക്കാന്‍ സാധിക്കില്ല. ഏതൊരു മേഖലയ്ക്കും അതിന്റേതായ ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണ്. അതുപോലെതന്നെ, കണ്‍സ്ട്രക്ഷന്‍ മേഖല എന്നത് പലരും നിലനില്‍ക്കാന്‍ മടിക്കുന്ന ഒരു മേഖല […]

Entreprenuership Special Story

പുത്തന്‍ മേക്കോവര്‍ കൊണ്ട് കേരളത്തില്‍ വിസ്മയം തീര്‍ത്ത് മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ

കേരളത്തില്‍ സുപരിചിതമായ മേക്കോവര്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് ‘മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ’ എന്ന സ്ഥാപനം. ഇന്ന് പലര്‍ക്കും സുപരിചിതവും ഒട്ടനവധി കസ്റ്റമേഴ്‌സ് തേടിയെത്തുന്നതുമായ ഈ മിടുക്കിക്ക് പിന്നില്‍ നിരവധി പ്രതിസന്ധികളെ അതിജീവിച്ച, ആത്മവിശ്വാസത്തിന്റേയും ഏതൊരു വ്യക്തിക്കും പ്രചോദനം പകരുന്നതുമായ ഒരു വിജയ കഥ തന്നെയുണ്ട്. കുട്ടിക്കാലം മുതലേ ‘അണിയിച്ചൊരുക്കുക’ എന്ന സ്വപ്‌നത്തെ സ്‌നേഹിച്ച, മേക്കോവറുകളേയും സൗന്ദര്യ ബോധത്തെയും ഉള്‍കൊണ്ട് പ്രൊഫഷനിലേക്ക് എത്താന്‍ പാഷനെ പിന്തുടര്‍ന്ന ജയശ്രീ എന്ന യുവതിയുടെ സ്വപ്‌നത്തിന്റെ ഫലമാണ് ഇന്ന് നമ്മള്‍ അറിയുന്ന മിടുക്കി […]

Entreprenuership Success Story

സ്വപ്നത്തിന് പിന്നാലെ പറന്ന് വിജയം നേടിയ വനിത സംരംഭക; അഭിരാമി ശബരിനാഥ്‌

ഓരോ വ്യക്തികളുടെയും വിജയത്തിന് പിന്നിലുള്ളത് അവരുടെ ആത്മവിശ്വാസം തന്നെയാണ്. പൊരുതിയാല്‍ നേടാനാകും എന്ന ഉറച്ച വിശ്വാസം തന്നെയാണ് ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്. ജീവിതത്തില്‍ നമുക്ക് മുന്നില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ ഓരോന്നിനെയും തരണം ചെയ്തു മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് നാം ആഗ്രഹിച്ച ആ സ്വപ്‌നലോകത്ത് എത്തിപ്പെടുന്നത്. അത്തരത്തില്‍ തന്റെ ആഗ്രഹങ്ങളെ മുറുകെ പിടിച്ചുകൊണ്ട് വിജയം നേടിയ വ്യക്തിയാണ് അഭിരാമി ശബരിനാഥ്. ഇന്ന് ‘ആമിസ് ബ്രൈഡല്‍ മേക്ക് ഓവര്‍ കരിമുകള്‍’ എന്ന സംരംഭത്തിന്റെ ഉടമയാണ് അഭിരാമി ശബരിനാഥ്. ചെറുപ്പം മുതലേ മേക്കപ്പിനോട് […]

Health Success Story

സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ ; പാരമ്പര്യ വൈദ്യ ചികിത്സാരംഗത്ത് 30 വര്‍ഷത്തെ സേവന വൈദഗ്ധ്യവുമായി ‘ആയുര്‍ ജീവന്‍’

മനുഷ്യമനസ്സും മനുഷ്യ ശരീരവും അനിര്‍വചനീയമാണ്. അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഓരോ വ്യക്തികളെയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. രോഗങ്ങളില്ലാത്ത ഒരു ശരീരം സുഖമനുഭവിക്കുന്നു എന്ന് പറയാം. നിരവധി രോഗങ്ങള്‍ നമ്മെ അലട്ടുന്നുണ്ട്. അവയില്‍ നിന്നെല്ലാം രക്ഷനേടാന്‍ നമ്മെ സഹായിക്കുന്ന പാരമ്പര്യ ചികിത്സാരീതിയാണ് ആയുര്‍വേദം. സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ… നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിനിധിയുമായി, നിങ്ങള്‍ക്കൊപ്പം ‘ആയുര്‍ ജീവന്‍’ ഉണ്ട്. 30 വര്‍ഷങ്ങളില്‍ ഏറെയായി ജനങ്ങള്‍ക്ക് സൗഖ്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന തോമസ് വൈദ്യര്‍ പൈകാടയുടെ സംരംഭമാണ് ആയുര്‍ ജീവന്‍. […]

Success Story

പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് നവസംവിധായകന്‍ ജിനില്‍ ജോര്‍ജ് ജോസഫിന്റെ പുതിയ വെബ്‌സീരിസ് ‘സൂയിസൈഡ് ഫോറസ്റ്റ്’ തരംഗമാകുന്നു.

അനുദിനം സോഷ്യല്‍ മീഡിയയില്‍ നിരവധി മലയാളം വെബ്‌സീരിസുകള്‍ റിലീസ് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി എന്തു ചെയ്യാന്‍ സാധിക്കും എന്ന ചിന്തയാണ് ജിനില്‍ ജോര്‍ജ് ജോസഫ് എന്ന സംവിധായകനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയത്. ഇതുവരെ മലയാളത്തില്‍ ആരും കാണാത്ത ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ഹൊറര്‍ സീരിസായ ‘സൂയിസൈഡ് ഫോറസ്റ്റ്’ എന്ന കഥയുടെയും തിരക്കഥയുടെയും മാസ്റ്റര്‍ ബ്രെയിന്‍ കൂടിയാണ് ഇദ്ദേഹം. ഒരുപാട് കാലത്തെ നിരന്തര ചിന്തകള്‍ക്കും പ്രയത്‌നങ്ങള്‍ക്കും ശേഷമാണ് ഈ വെബ് സീരീസ് പ്രേക്ഷകര്‍ക്കായി ജിനില്‍ ജോര്‍ജ് ജോസഫ് […]

Success Story

സൗന്ദര്യ സംരക്ഷണ രംഗത്തെ ഒന്‍പത് വര്‍ഷങ്ങള്‍ ; മാറ്റങ്ങള്‍ക്കൊപ്പം അഹാന ബ്യുട്ടി കെയര്‍ ആന്‍ഡ് ബ്രൈഡല്‍ സ്റ്റുഡിയോ

ജീവിത സാഹചര്യങ്ങളെ പൊരുതി തോല്‍പ്പിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും നിലനില്‍പ്പിന്റെ ഭാഗമാണ്. കഠിനപ്രയത്‌നം കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടും പല കാര്യങ്ങളെയും ജീവിതത്തില്‍ തിരുത്തി കുറിക്കാന്‍ സാധിക്കും. ചെയ്യുന്ന തൊഴിലിനോടുള്ള ആത്മബന്ധമാണ് വിജയത്തിലേക്ക് നയിക്കുന്നത്. അത്തരത്തില്‍ വിജയം നേടുകയും തന്റെ വഴി ഏതാണെന്ന് തിരഞ്ഞെടുക്കുകയും ചെയ്ത ഒരാളാണ് ശ്യാമിലി കൃഷ്ണന്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സൗന്ദര്യ സംരക്ഷണ രംഗത്ത് കയ്യൊപ്പ് ചാര്‍ത്തുന്ന വ്യക്തിയാണ് ശ്യാമിലി. ഒരു വ്യക്തിയുടെ പാഷനാണ് അയാളുടെ യഥാര്‍ത്ഥ തൊഴില്‍ എന്താണെന്ന് തീരുമാനിക്കുന്നത്. വളരെ ചുരുങ്ങിയ […]