Entreprenuership

‘ഗ്രീന്‍ ലീഫ് ഫാം’; കര്‍ണാടകയുടെ മണ്ണില്‍ അഭിമാനമായി ഒരു മലയാളി സംരംഭം!

കര്‍ണാടകയിലെ ചാമരാജ നഗര്‍ ഡിസ്ട്രിക്ടില്‍ 20 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രീന്‍ ലീഫ് ഫാമില്‍ കൂടി ഒന്ന് നടന്നാല്‍ കണ്ണിനും മനസ്സിനും ഒരു പോലെ കുളിര്‍മ ലഭിക്കും. 10 മുതല്‍ 15 അടി വരെ ഉയരത്തില്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന മള്‍ബറി ചെടികള്‍… എങ്ങും ഹരിതാഭയും പച്ചപ്പും. ഭാരതത്തിലെ പട്ടുനൂല്‍ വ്യവസായത്തില്‍ തനതായ സ്ഥാനമുറപ്പിച്ച ഒരു മലയാളി സംരംഭമാണ് ഗ്രീന്‍ ലീഫ് ഫാം. ഭാരതത്തിലെ പട്ടുനൂല്‍ വ്യവസായത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കര്‍ണാടകയിലെ ഗ്രീന്‍ ലീഫ് ഫാമില്‍ എത്തിയ ഞങ്ങളെ വളരെ സ്‌നേഹത്തോടെ […]

Success Story

കോവിഡിനെ സൗന്ദര്യവല്ക്കരിച്ച് വിമല ഷണ്മുഖന്‍

കോവിഡ് കാലം പലര്‍ക്കും പല അനുഭവങ്ങളാണ് സമ്മാനിച്ചത്. ചിലര്‍ക്ക് പുതിയ മാര്‍ഗം, ചിലര്‍ക്ക് തകര്‍ച്ച. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് വിജയപാത കൈവരിച്ചവരും, കോവിഡിനെ സൗന്ദര്യവത്കരിക്കാന്‍ തിരുമാനിച്ചവര്‍ കുറവായിരിക്കുമല്ലെ. അത്തരത്തില്‍, ഒരു തകര്‍ച്ചയില്‍ നിന്ന്, ഉയര്‍ത്തെഴുന്നേറ്റു പടുത്തുയര്‍ത്തിയ സംരംഭമാണ് എസ് എന്‍ ഓര്‍ക്കിഡ്. പ്രതിസന്ധിയില്‍ തളരാതെ പിടിച്ചുനിന്ന് ഇന്ന് വിവിധ തരം ഓര്‍ക്കിഡുകളുടെ വസന്തം തന്നെ വിമല ഷണ്മുഖന്‍ ഒരുക്കിയിരിക്കുന്നു. ഡെന്‍ഡ്രോബിയം, മുക്കറ, ഒന്‍സിഡിയം, കാറ്റലീയ, ഹൊയാ, ഫണലോപ്‌സിസ് എന്നിങ്ങനെ വിവിധ ഇനം ഓര്‍ക്കിഡുകള്‍ എസ്. എന്‍ ഓര്‍ക്കിഡില്‍ […]

Special Story

അതിജീവനത്തിന്റെ ഓര്‍ക്കിഡ് പുഷ്പങ്ങള്‍

മനോഹരമായ ഓര്‍ക്കിഡ് പുഷ്പങ്ങള്‍ വീടിന്റെ മട്ടുപ്പാവില്‍ വിരിയുമ്പോള്‍ അതൊരു കൗതുകമായും മാനസികോല്ലാസമായും മാത്രമേ തുടക്കത്തില്‍ അശ്വതി ചിന്തിച്ചിരുന്നുള്ളൂ. പിന്നീട് ഈ മേഖലയുടെ വിപണന സാധ്യതകള്‍ മനസ്സിലാക്കി അതൊരു വരുമാന മാര്‍ഗമാക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ യൂട്യൂബ് വീഡിയോകള്‍ വീക്ഷിച്ചു ഓര്‍ക്കിഡ് കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. പിന്നെ, പലഭാഗത്തുനിന്നും തൈകള്‍ ശേഖരിച്ചു, തന്റെ വിനോദത്തെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാരംഭിച്ചു. അതിന്റെ പൂര്‍ണ വിജയമാണ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിഹാരം ഓര്‍ക്കിഡ് എന്ന് ഓര്‍ക്കിഡ് […]