ജീവിതമെന്ന പാഠശാല; ഗോപാലകൃഷ്ണന്‍ വെള്ളയത്തിന്റെ വേറിട്ട പരിശീലന വഴികള്‍
ജീവിതയാത്രയിലുണ്ടാകുന്ന ഓരോ അനുഭവവും ഓരോ പാഠമാണ്. ആ പാഠങ്ങളെ ലക്ഷ്യബോധത്തോടെ ചേര്‍ത്തുപിടിച്ച് സമൂഹത്തിന് വെളിച്ചം പകരുന്നവര്‍ വിരളമാണ്. അത്തരത്തില്‍, തന്റെ ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട കോര്‍പ്പറേറ്റ് അനുഭവസമ്പത്തിനെ പരിശീലനമെന്ന ദൗത്യത്തിലേക്ക് സമന്വയിപ്പിക്കുകയാണ് തൃശൂര്‍ സ്വദേശിയായ ഗോപാലകൃഷ്ണന്‍. കോവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധികളുമായിരുന്നു Corporate Trainer, Career Mentor & Financial Advisor എന്നീ മേഖലയിലേക്കുള്ള വാതിലുകള്‍ തുറക്കാന്‍ ഗോപാലകൃഷ്ണന് സാധിച്ചത്. എം.കോം ബിരുദം നേടിയ ഗോപാലകൃഷ്ണന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് […]













